'മമ്മ, പപ്പ എന്‍റെ ചോക്ലേറ്റ് തിന്നു'; കുട്ടിയുടെ പരാതികേട്ട്, 'ചില കരുതലുകള്‍ ആവശ്യമാണെന്ന്' സോഷ്യല്‍ മീഡിയ

മകളുടെ വാനില മകള്‍ കഴിച്ചെന്നും ഇത് അച്ഛന്‍റെ ചോക്ലേറ്റ് ആണെന്നും അമ്മ പറയുന്നുണ്ടെങ്കിലും അതും ഇതും എല്ലാം എന്‍റെതാണെന്നായിരുന്നു കുഞ്ഞിന്‍റെ നിഷ്ക്കളങ്കമായ മറുപടി..

Video of a little girl complaining that his father took her ice cream has gone viral

കൊച്ചു കുട്ടികളുടെ നിഷ്ക്കളങ്കമായ വാശി കാഴ്ചക്കാരെ എന്നും ആകർഷിക്കാറുണ്ട്. മുതിര്‍ന്നവരുടെ ശരിതെറ്റുകള്‍ക്കുമപ്പുറത്ത് സ്വന്തമായ ശരിതെറ്റുകളിലാണ് അവര്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അത്തരമൊരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കിഡ്സ് ഡ്രാമ എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോ 39 ലക്ഷം പേര്‍ കണ്ടപ്പോള്‍ ഒന്നേമുക്കാൽ ലക്ഷത്തിലേറെ പേര്‍ ലൈക്ക് ചെയ്തു. നിരവധി പേരാണ് കുട്ടിയുടെ പക്ഷം പിടിച്ച് കുറിപ്പെഴുതിയത്. 'അച്ഛൻ ഇപ്പോഴും ആ ഐസ്ക്രീം നേടാൻ ശ്രമിക്കുന്നു' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. 

എന്തിനാണ് കരയുന്നത് അമ്മ, കുഞ്ഞിനോട് ചോദിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ഒരു കൈയില്‍ ഐസ്ക്രീം പിടിച്ച് നിറകണ്ണുകളോടെ കുട്ടി, 'മമ്മ, പപ്പ എന്‍റെ ചോക്ലേറ്റ് തിന്നു' എന്ന് പരാതിപ്പെടുന്നു. ഈ സമയം മകളുടെ വാനില ഐസ്ക്രീം, മകള്‍ കഴിച്ചെന്നും ഇത് അച്ഛന്‍റെ ചോക്ക്ലേറ്റ് ഐസ്ക്രീമാണെന്നും അമ്മ കുഞ്ഞിനോട് പറയുന്നു. എന്നാല്‍, അത് സമ്മതിക്കാന്‍ അവള്‍ തയ്യാറാകുന്നില്ല. തുടര്‍ന്ന് സത്യം പറയണമെന്നും അത് ആരുടെ ഐസ്ക്രീമാണെന്നും അമ്മ ചോദിക്കുന്നു. എന്‍റെ ഐസ്ക്രീമെന്ന് അവൾ കണ്ണ് തുടച്ച് കൊണ്ട് പറയുന്നു. വാനില മോള് തീര്‍ത്തെങ്കില്‍ പിന്നെ ഇതാരുടേതാണെന്ന് അമ്മ വീണ്ടും ചോദിക്കുമ്പോള്‍ ഇതാണ് വാനില ഐസ്ക്രീം എന്നാണ് അവളുടെ മറുപടി. അപ്പോള്‍ ഇത് ചോക്ലേറ്റാണെന്നും മോള് വാനില കഴിച്ചില്ലേയെന്നും അമ്മ ചോദിക്കുമ്പോള്‍ 'അത് എന്‍റെതാണെന്നും ഇതും എന്‍റെതാണെന്നും' അവള്‍ ഉറച്ച ശബ്ദത്തില്‍ പറഞ്ഞു കൊണ്ട് വീണ്ടും തന്‍റെ കൈയിലെ ചോക്ലേറ്റ് ഐസ്ക്രീം കഴിക്കുന്നു. പിന്നാലെ അമ്മയുടെ നീണ്ട ചിരി കേള്‍ക്കാം. 

'നോ...'; ട്രംപ് അടുത്ത യുഎസ് പ്രസിഡന്‍റ് എന്ന അറിയിപ്പിന് പിന്നാലെ അലമുറയിടുന്ന സ്ത്രീ; വീഡിയോ വൈറല്‍

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kids Drama (@kidsdramaa)

ബെംഗളൂരുവിൽ വച്ച് പത്ത് വയസുകാരൻ പീഡിപ്പിച്ചെന്ന് യുവതി; വീഡിയോ വൈറൽ

'കുട്ടി ആൺകുട്ടിയായിരുന്നെങ്കിൽ അച്ഛൻ ഇപ്പോൾ അവനെ അടിക്കുമായിരുന്നു. പെണ്‍കുട്ടിയായതിനാല്‍ അച്ഛനവളെ ലാളിക്കുന്നു.' ഒരു കാഴ്ചക്കാരനെഴുതി. 'ഇവിടെ ഞങ്ങള്‍ ഒരു നല്ല രാഷ്ട്രീയക്കാരിയെ കാണുന്നു.  ഇതും എന്‍റെതാണ്, അതും എന്‍റെതാണ്, എല്ലാം എന്‍റെതാണ്, ഒന്നും നിങ്ങളുടേതല്ല' മറ്റൊരു കാഴ്ചക്കാരന്‍ കുട്ടിയുടെ നിലപാടിനെ തമാശയായി എഴുതി. 'എനിക്ക് തോന്നുന്നു അവളൊരു ഒറ്റ കുട്ടിയാണെന്ന്. അവര്‍ക്ക് എന്താണ് പങ്കുവയ്ക്കേണ്ടതെന്ന് അറിയില്ല' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ അഭിപ്രായപ്പെട്ടത്. 'കുട്ടികളെ ചില മര്യാദകള്‍ പഠിപ്പിക്കേണ്ട സമയമാണിത്. അല്ലാതെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാനായി ലാളിച്ച് വീഡിയോ റെക്കോര്‍ഡ് ചെയ്യുകയല്ല.' മറ്റൊരു കാഴ്ചക്കാരന്‍ അല്പം ഗൌരവത്തോടെ പറഞ്ഞു. 

'ഞാൻ അവധിയിലായിരിക്കും, ബൈ'; സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഒരു ലീവ് ആപ്ലിക്കേഷന്‍

Latest Videos
Follow Us:
Download App:
  • android
  • ios