വിവാഹ വേദിയിൽ പറന്നെത്തിയ വധു, നാലര മില്യണിലേക്ക് വീഡിയോ കാഴ്ചാക്കണക്ക്

Bride floats to her wedding venue വിവാഹത്തിന് ഓരോരുത്തർക്കും ഓരോ സങ്കൽപ്പങ്ങളുണ്ടാകും. ഒരാൾക്ക് ആർഭാടമാണ് ഇഷ്ടമെങ്കിൽ ചിലർക്ക് വളരെ സിംപിളായി, ലളിതമായി വിവാഹം നടത്താനാണ് ആഗ്രഹം. ഇതിനെല്ലാം പുറമെ തീർത്തും വ്യത്യസ്തമായി വിവാഹം ദിനത്തെ മാറ്റണമെന്ന ആഗ്രഹമുള്ളവരും ഉണ്ട്

Bride floats to her wedding venue with 250 helium balloons

വിവാഹത്തിന് ഓരോരുത്തർക്കും ഓരോ സങ്കൽപ്പങ്ങളുണ്ടാകും. ഒരാൾക്ക് ആർഭാടമാണ് ഇഷ്ടമെങ്കിൽ ചിലർക്ക് വളരെ  ലളിതമായി വിവാഹം നടത്താനാണ് ആഗ്രഹം. ഇതിനെല്ലാം പുറമെ തീർത്തും വ്യത്യസ്തമായി വിവാഹം ദിനത്തെ മാറ്റണമെന്ന ആഗ്രഹമുള്ളവരും ഉണ്ട്. അത്തരത്തിൽ വ്യത്യസ്തമായൊരു രാജകീയ വിവാഹ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. രാജകീയമായി വിവാഹ വേദിയിലേക്ക് വരുന്ന വധുവിന്റെ വീഡിയോ ആണ് ഇൻസ്റ്റഗ്രാമിൽ വൈറലാകുന്നത്.

ഡാൻസ് ചെയ്തും പാട്ടുപാടിയും മറ്റ് പ്രകടനങ്ങൾ നടത്തിയും വിവാഹ വേദിയിലേക്ക് വരുന്നവരെ പോലെ അല്ല. ആകാശത്തുനിന്ന് പറന്നാണ് വധു എത്തിയത്. വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും, സത്യമാണ്.  ഹീലിയം ബലൂണുകളുടെ സഹായത്തിലാണ് വധു വിവാഹ വേദിയിലേക്ക് പറന്നെത്തിയത്. 250 ഹീലിയം ബലൂണുകളാണ് ഇതിനായി ഉപയോ​ഗിച്ചത്. 

 ഓഫ് ഷോൾഡർ വെഡ്ഡിങ് ​ഗൗണിൽ അതീവ സുന്ദരിയായിച്ച് ഹീലിയം ബലൂണിൽ ഘടിപ്പിച്ച ഇരിപ്പിടത്തിൽ രാജകുമാരിയെ പോലെ ഇരുന്നാണ് വധു എത്തുന്നത്. വധുവിന്റെ വസ്ത്രത്തോട് ചേരുന്ന തരത്തിൽ വെള്ളനിറത്തിലുള്ള ബലൂണുകളാണ്  ഉപയോഗിച്ചിരിക്കുന്നത്. ഇറ്റലിയിൽ നടന്ന വിവാഹത്തിന്റെ വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചതിനു പിന്നാലെ വൻ പ്രതികരണമാണ് ലഭിച്ചത്. ഇതിനകം നാലര മില്യണോളം ആളുകളാണ് വീഡിയോ കണ്ടത്.

'ഇതായിരുന്നു വധുവിന്റെ പ്രവേശനം..! 250 ഹീലിയം ബലൂണുകളുടെ ഒരു കൂമ്പാരം കൊണ്ട് അവളുടെ ഇതിഹാസ വരവൊരുക്കി. ടിയാരയും ഓഫ്- ഷോൾഡർ ഗൗൺ ധരിച്ച്, ഈ യഥാർത്ഥ രാജകുമാരി തന്റെ വരനെ കാണാൻ പറന്നുവന്നു, അവളുടെ പിന്നിൽ ഫ്ലോറൻസിന്റെ മനോഹരമായ പശ്ചാത്തലമുണ്ട്'- എന്നായിരുന്നു ഇൻസ്റ്റഗ്രാമിലെ വീഡിയോക്കൊപ്പമുള്ള കുറിപ്പ്

Latest Videos
Follow Us:
Download App:
  • android
  • ios