സാനിയ മിര്‍സയെ പിടി ഉഷയാക്കി ആന്ധ്ര സര്‍ക്കാറിന്‍റെ ഫ്ലെക്സ്; ട്രോളോട് ട്രോള്‍

സോഷ്യല്‍മീഡിയയില്‍ വലിയ രീതിയിലാണ് ചിത്രം പ്രചരിക്കുന്നത്. നിരവധി പേര്‍ സര്‍ക്കാറിന്‍റെ കായിക രംഗത്തെ അ‍ജ്ഞതയെക്കുറിച്ച് കളിയാക്കി രംഗത്തെത്തി. 

AP govt makes sania mirza as pt usha; goes viral

അമരാവതി: ദേശീയ കായിക ദിനാഘോഷത്തില്‍ ചിരിക്ക് വകയൊരുക്കി ആന്ധ്രപ്രദേശ് സര്‍ക്കാര്‍. 2014 മുതല്‍ ദേശീയ തലത്തില്‍ മെഡല്‍ നേടിയ താരങ്ങളെ അഭിനന്ദിക്കുന്ന ചടങ്ങിന് സ്ഥാപിച്ച കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡാണ് പണിയൊപ്പിച്ചത്. ടെന്നീസ് താരം സാനിയ മിര്‍സയുടെ വലിയ പടത്തിന് താഴെ പി ടി ഉഷയുടെ പേര് നല്‍കിയതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി, കായിക മന്ത്രി അവന്തി ശ്രീനിവാസ് എന്നിവരുടെ ചിത്രവും ഫ്ലെക്സ് ബോര്‍ഡിലുണ്ട്.

AP govt makes sania mirza as pt usha; goes viral

ചടങ്ങ് നടക്കുന്ന വേദിക്ക് സമീപത്തായിരുന്നു ഫ്ലക്സ് സ്ഥാപിച്ചത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് പരിപാടി മാറ്റിവെച്ചു. സോഷ്യല്‍മീഡിയയില്‍ വലിയ രീതിയിലാണ് ചിത്രം പ്രചരിക്കുന്നത്. നിരവധി പേര്‍ സര്‍ക്കാറിന്‍റെ കായിക രംഗത്തെ അ‍ജ്ഞതയെക്കുറിച്ച് കളിയാക്കി രംഗത്തെത്തി. സാനിയ മിര്‍സയെയും പി ടി ഉഷയെയും തിരിച്ചറിയാത്തവര്‍ എങ്ങനെയാണ് സംസ്ഥാനത്തെ കായിക രംഗം മെച്ചപ്പെടുത്തുകയെന്നും ചിലര്‍ ചോദിച്ചു. 

Latest Videos
Follow Us:
Download App:
  • android
  • ios