ഈ വീഡിയോ കോളിന് ഏറെ പ്രത്യേകതയുണ്ട്; കണ്ണു നിറയ്ക്കും ഈ ദൃശ്യങ്ങള്‍
'ടെക്നോളജിക്ക് നന്ദി. ഞാന്‍ എപ്പോഴും കരുതിയിരുന്നത് വീഡിയോ കോള്‍ ആപ്ലിക്കേഷനുകള്‍ യുവാക്കള്‍ക്ക് മാത്രമുള്ളതാണ് എന്നായിരുന്നു'
മൊബൈല്‍ ഫോണുകള്‍ വലിയ മാറ്റങ്ങളാണ് നിത്യജീവിതത്തിലുണ്ടാക്കുന്നത്. ടെക്നോളജി വികസിച്ചതോടെ ഏറെ അകലെയുള്ള പ്രിയപ്പെട്ടവരെ ഏറ്റവും അടുത്തെന്നപോലെ കാണാനും സംസാരിക്കാനും സാധിക്കുന്നു. വോയ്സ് കോളുകളേക്കാള്‍ വീഡിയോ കോളുകളാണ് ഇന്ന് ട്രെന്‍ഡിംഗ്. അകലെയുള്ളവരുടെ ശബ്ദം കേള്‍ക്കുന്നതിനൊപ്പം അവരെ കാണാനും വീഡിയോ കോളിലൂടെ കഴിയുന്നു.
സംസാര ശേഷി ഇല്ലാത്തവര്‍ക്കും വീഡിയോ കോളിലൂടെ പ്രിയപ്പെട്ടവരോട് സംവദിക്കാമെന്നതാണ് വീഡിയോ കോളിന്‍റെ വലിയ പ്രത്യേകത. അത്തരത്തില്‍ സംസാര ശേഷിയില്ലാത്ത ഒരു പെണ്‍കുട്ടി ആംഗ്യഭാഷയിലൂടെ വീഡിയോ കോള്‍ ചെയ്യുന്നതിന്‍റെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആംഗ്യ ഭാഷയിലൂടെ അകലെയുള്ള പ്രിയപ്പെട്ടവരോട് ഏറെ സന്തോഷത്തോടെ സംസാരിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ കാഴ്ചക്കാരുടെ കണ്ണു നിറയ്ക്കും.
ഒരു റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള മൊബൈല്‍ ദൃശ്യങ്ങള്‍ സഹയാത്രികരിലൊരാളാണ് പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. 'ടെക്നോളജിക്ക് നന്ദി. ഞാന്‍ കരുതിയിരുന്നത് വീഡിയോ കോള്‍ ആപ്ലിക്കേഷനുകള്‍ യുവാക്കള്‍ക്കുള്ളതാണെന്നായിരുന്നു. പക്ഷേ ഇന്ന് ഞാന്‍ ഇത് കണ്ടു... എന്നാണ് വീഡിയോ പങ്കുവെച്ചയാള്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
വീഡിയോ