Valentines Day : പ്രണയം പറയാൻ ഇവിടെയുണ്ട് ഒരു പ്രേമലേഖനപ്പെട്ടി, വാലന്റൈൻസ് ദിനം കളറാക്കാൻ എസ്എഫ്ഐ
പ്രണയം തുറന്ന് പറയാൻ ആഗ്രഹിക്കുന്നവർക്ക് പ്രണയിയോട് പറയാനുള്ളതെല്ലാം ഒരു കത്തിലാക്കി ഈ പ്രേമലേഖനപ്പെട്ടിയിലിടാം
ഫെബ്രുവരി 14ന് ലോകം മുഴുവൻ പ്രണയദിനം (Valentines Day) ആഘോഷിക്കുകയാണ്. ഈ ദിവസം പറയാതെ വച്ച പ്രണയം തുറന്നുപറയുമെന്നെല്ലേമാണ് സങ്കൽപ്പം. മനസ്സിലിട്ട് താലോലിക്കുന്ന പ്രണയം ഇനി നേരിട്ട് പറയാൻ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ അവർക്ക് വേണ്ടിയാണ് ഈ പ്രേമലേഖനപ്പെട്ടി. മാര്‍ അത്തനേഷ്യസ് കോളേജിലാണ് എസ്എഫ്ഐയുടെ വ്യത്യസ്തമായ പ്രണയദിനാഘോഷം.
പ്രണയം തുറന്ന് പറയാൻ ആഗ്രഹിക്കുന്നവർക്ക് പ്രണയിയോട് പറയാനുള്ളതെല്ലാം ഒരു കത്തിലാക്കി ഈ പ്രേമലേഖനപ്പെട്ടിയിലിടാം. Will You Be My COMRADE' എന്ന ക്യാപ്ഷനോടെയാണ് ഇതിനുള്ള പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. കത്ത് ലഭിക്കേണ്ട ആളുടെ പേരും ക്ലാസും ഡിപ്പാര്‍ട്ട്മെന്റും കത്തില്‍ എഴുതണം. ക്യാംപസിന്റെ കാന്റീന് സമീപത്താണ് പെട്ടി സ്ഥാപിച്ചിരിക്കുന്നത്.