രാഷ്ടീയ തർക്കത്തിനിടയാക്കി അസമിലെ പൗരത്വപട്ടിക

കൂടുതൽ സംസ്ഥാനങ്ങളിൽ സമാന നീക്കം നടക്കുമോ എന്ന ആശങ്കയും ശക്തമാണ്. എന്നാല്‍ ആശങ്ക വേണ്ടെന്നാണ് കേന്ദ്രം വിശദമാക്കുന്നു. എന്നാൽ അസമിൽ ഇന്ത്യൻ പൗരൻമാരല്ലെന്ന് വ്യക്തമായ നാല്‍പതുലക്ഷം പേരെ എന്തു ചെയ്യുമെന്ന് നിശ്ചയമില്ല

nrc draft creates political issues

ദില്ലി: അസമിലെ പൗരത്വപട്ടിക രാഷ്ടീയ തർക്കത്തിനിടയാക്കുന്നു. പട്ടികക്കെതിരെ പ്രതിപക്ഷം പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിഷേധിച്ചു. കൂടുതൽ സംസ്ഥാനങ്ങളിൽ സമാന നീക്കം നടക്കുമോ എന്ന ആശങ്കയും ശക്തമാണ്. എന്നാല്‍ ആശങ്ക വേണ്ടെന്നാണ് കേന്ദ്രം വിശദമാക്കുന്നു. എന്നാൽ അസമിൽ ഇന്ത്യൻ പൗരൻമാരല്ലെന്ന് വ്യക്തമായ നാല്‍പതുലക്ഷം പേരെ എന്തു ചെയ്യുമെന്ന് നിശ്ചയമില്ല. 

ഇവരെ ബംഗ്ളാദേശിലേക്ക് തിരിച്ചയയ്ക്കാനാവില്ല. സ്വീകരിക്കില്ലെന്ന് ബംഗ്ളാദേശ് പ്രഖ്യാപിച്ചു കഴിഞ്ഞു. ദീർഘകാല താമസ പെർമിറ്റ് നല്കി ഇവരെ തുടരാൻ അനുവദിക്കാം. അസമിൽ നിന്ന് ഘട്ടം ഘട്ടമായി മറ്റു സംസ്ഥാനങ്ങളിലേക്ക് മാറ്റി താമസിപ്പിക്കാം. പത്തോ ഇരുപതോ കൊല്ലത്തിനു ശേഷം പൗരത്വം നല്കാം. ഈ മൂന്നു നിർദ്ദേശങ്ങളാണ് പരിഗണനയിൽ ഉള്ളത്. 

അസമിൽ വോട്ടർപട്ടികയിൽ നിന്ന് ഒന്നരലക്ഷം പേർ ഉടൻ പുറത്തു പോകും. അതായത് തെരഞ്ഞെടുപ്പിലും പട്ടിക സ്വാധീനം ചെലുത്തും. ആസമിൽ നിന്ന് പുറത്താക്കുന്നവരെ പശ്ചിമബംഗാളിൽ താമസിപ്പിക്കും എന്ന് മമതാ ബാനർജി പ്രഖ്യാപിച്ചു. തൃണമൂൽ കോൺഗ്രസിനൊപ്പം കോൺഗ്രസും സിപിഎമ്മും പട്ടികയ്ക്കെതിരെ ലോക്സഭയിൽ നിന്ന് ഇറങ്ങി പോയി. 

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ സമാന രജിസ്റ്ററിനായുള്ള നീക്കം മറ്റു സംസ്ഥാനങ്ങളിലും ഉണ്ടാവുമെന്ന് പ്രതിപക്ഷം കരുതുന്നു. അസമിൽ കുടിയേറ്റ വിരുദ്ധ വികാരം മുതലെടുത്ത് അധികാരത്തിലെത്തിയ ബിജെപി ഈ പട്ടിക പശ്ചിമബംഗാളിലും രാഷ്ട്രീയ ആയുധമാക്കും.

Latest Videos
Follow Us:
Download App:
  • android
  • ios