ഭാര്യയ്ക്ക് സര്‍പ്രൈസ് നല്‍കാന്‍ നാട്ടിലെത്തിയ യുവാവ് കുടുംബത്തെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു

യുവാവ് കണ്ടത് ഭാര്യയുടെ അവിഹിത ബന്ധം. ഇതോടെ ഇയാള്‍ കുടുംബത്തെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. പഞ്ചാബിലെ ജലന്ധറിലാണ് സംഭവം അരങ്ങേറിയത്.

Man kills entire family after wife confesses to extramarital affair

ജലന്ധര്‍: ഭാര്യയ്ക്ക് സര്‍പ്രൈസ് കൊടുക്കാന്‍ അപ്രതീക്ഷിതമായി വിദേശത്ത് നിന്നും വന്ന യുവാവ് കണ്ടത് ഭാര്യയുടെ അവിഹിത ബന്ധം. ഇതോടെ ഇയാള്‍ കുടുംബത്തെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. പഞ്ചാബിലെ ജലന്ധറിലാണ് സംഭവം അരങ്ങേറിയത്. കുര്‍വിന്ദര്‍ സിംഗ് എന്ന മുപ്പത്തിയഞ്ചുകാരനാണ്  ഭാര്യ മന്‍ദീപ് കൗര്‍, മക്കളായ അഭി, സോണി എന്നിവരെ കൊലപ്പെടുത്തി അത്മഹത്യ ചെയ്തത്.

വര്‍ഷങ്ങളായി ജോര്‍ദാനില്‍ ജോലി ചെയ്യുന്ന സിംഗ് ബുധനാഴ്ച രാത്രി അപ്രതീക്ഷിതമായി വീട്ടിലെത്തുകയായിരുന്നു. ഭാര്യയ്ക്ക് സര്‍പ്രൈസ് നല്‍കാന്‍ അറിയിക്കാതെ വന്ന സിംഗ് കണ്ടത് ഭാര്യയുടെ അന്യപുരുഷനൊപ്പമുള്ള ഭാര്യയുടെ ബന്ധത്തെ കുറിച്ചാണ്. ഇതോടെ കുപിതനായ ഇയാള്‍ ഭാര്യയേയും മക്കളെയും ചുട്ടുകൊന്ന് സിംഗ് സ്വയം തീകൊളുത്തി മരിക്കുകയായിരുന്നു. 

ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഭാര്യയാണ് വീട്ടില്‍ നടന്ന സംഭവങ്ങള്‍ പോലീസിന് മൊഴിനല്‍കിയത്. നാട്ടുകാരനായ ഒരാള്‍ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നും അശ്ലീല ചിത്രങ്ങള്‍ കാണിക്കുന്നുവെന്നും പണം നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുന്നുമെന്നും പറഞ്ഞതായി യുവതി ഭര്‍ത്താവിനോട് പറഞ്ഞിരുന്നു. 

വീട്ടില്‍ എത്തിയ ഭര്‍ത്താവിന് ഇതില്‍ സംശയം തോന്നിയതോടെ ഭാര്യയെ കാര്യമായി ചോദ്യം ചെയ്തു. യഥാര്‍ത്ഥ കഥ അപ്പോഴാണ് പുറത്തുവന്നത്. അയാളുമായി തനിക്ക് വഴിവിട്ട ബന്ധമുണ്ടെന്ന് ഭാര്യ കുറ്റസമ്മതം നടത്തി. ഇതോടെ ഭര്‍ത്താവ് വീട്ടില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ഒഴിച്ച് എല്ലാവരേയും ചുട്ടുകൊല്ലുകയായിരുന്നു. 

വീട്ടിലെ മറ്റൊരു മുറിയില്‍ ഉറങ്ങുകയായിരുന്ന കുര്‍വിന്ദര്‍ സിംഗിന്‍റെ സഹോദരിയാണ് വിവരം പോലീസിനെ അറിയിച്ചത്. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇവര്‍ക്കും പൊള്ളലേറ്റിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios