വിവാഹ ചിലവ് ഒഴിവാക്കാന്‍ അന്പതുകാരന് മൂന്നുയുവതികളെ ഒരുമിച്ച് വിവാഹം ചെയ്തു
അമിതമായ വിവാഹ ചിലവൊഴിവാക്കാൻ അന്പതുകാരന് മൂന്നുയുവതികളെ ഒരുമിച്ച് വിവാഹം ചെയ്തു. ഉഗാണ്ടയിലെ വകിസൊ ജില്ലയിലെ കതാംബി സ്വദേശിയായ മൊഹമ്മദ് സെമൻഡ എന്നയാളാണ് മൂന്നു യുവതികളെയും ഒരു ചടങ്ങിൽ വിവാഹം ചെയ്ത് ആഫ്രിക്കയിലെ മാധ്യമങ്ങളിൽ താരമായത്.
താൻ സാന്പത്തികമായി മോശമാണെന്ന് ഈ മൂന്നുപേർക്കുമറിയാമെന്നും തന്നോടുള്ള സ്നേഹത്താൽ സാമ്പത്തികം അവർക്കൊരു പ്രശ്നമേയല്ലെന്നുമാണ് മൊഹമ്മദ് പറയുന്നത്. മൂന്നു പേർക്കും പരസ്പരം പിണക്കമൊന്നുമില്ലെന്നും ഓരോരുത്തർക്കും വീടുകൾ നൽകിയിട്ടുണ്ടെന്നും താൻ കഠിനാ ധ്വാനം ചെയ്ത് അവരെ പോറ്റുമെന്ന് അവർക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.