പതിമൂന്നാമത്തെ വയസില്‍ അച്ഛന്‍ രണ്ട് തവണ ഗര്‍ഭിണിയാക്കി; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പെണ്‍കുട്ടി
സ്വന്തം അച്ഛനില്‍ നിന്നും 13-ാം വയസില്‍ ഗര്‍ഭിണിയായി. രണ്ട് പ്രാവശ്യം ഗര്‍ഭിണിയായി. ആദ്യ പ്രാവശ്യം കുഞ്ഞിനെ നഷ്ടപ്പെട്ടു രണ്ടാം പ്രാവശ്യം അച്ഛന്റെ ചോരയിലുള്ള കുഞ്ഞിന് അവള്‍ ജന്മം നല്‍കി
ലണ്ടന്‍: ബ്രിട്ടനെ നടുക്കിയ ഒരു ബാലപീഡനകേസിലെ ഇര തന്‍റെ മുഖം വെളിവാക്കി സത്യങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്ത്. 2015ല്‍ 15 കൊല്ലം ശിക്ഷിക്കപ്പെട്ട ഷാന്‍ റേ ക്ലിഫ്റ്റണിന്‍റെ മകളും പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുമായ ഷാനോണ്‍ ക്ലിഫ്റ്റണ്‍ എന്ന 18 കാരിയാണ് പിതാവിന്‍റെ പീഡനങ്ങള്‍ തുറന്ന് പറയുന്നത്. ബ്രിട്ടീഷ് പത്രമായ മിറര്‍ പ്രസിദ്ധീകരിച്ച ഈ അഭിമുഖം വന്‍ വാര്‍ത്ത പ്രധാന്യമാണ് ബ്രിട്ടനില്‍ സൃഷ്ടിച്ചത്.
സ്വന്തം അച്ഛനില്‍ നിന്നും 13-ാം വയസില്‍ ഗര്‍ഭിണിയായി. രണ്ട് പ്രാവശ്യം ഗര്‍ഭിണിയായി. ആദ്യ പ്രാവശ്യം കുഞ്ഞിനെ നഷ്ടപ്പെട്ടു രണ്ടാം പ്രാവശ്യം അച്ഛന്റെ ചോരയിലുള്ള കുഞ്ഞിന് അവള്‍ ജന്മം നല്‍കി. അസുഖമായിട്ട് പോലും പിതാവ് ലൈംഗികമായി പീഡിപ്പിച്ചു. ദിവസം നാല് തവണ പീഡിപ്പിക്കപ്പെട്ടു. അതും ആറ് വയസുമുതല്‍. ഇപ്പോള്‍ 18 വയസുള്ള ഷാനോണ്‍ പറയുന്നു. ഷാനോണിന് ആറ് വയസുള്ളപ്പോഴാണ് അവളുടെ അച്ഛന്‍ ആദ്യമായി ബലാത്സംഗം ചെയ്യുന്നത്.
അതിന് ശേഷമുള്ള ജീവിതം പേടിപ്പെടുത്തുന്നതായിരുന്നു. 13-ാം വയസില്‍ രണ്ടാം കുഞ്ഞ് വയറ്റില്‍. അച്ഛന്‍ ഗൂഗിള്‍ നോക്കി കുട്ടിയെ അലസിപ്പിക്കാനുള്ള വഴികള്‍ അന്വേഷിച്ചു. അപകടകരമായ വ്യായാമങ്ങള്‍ ചെയ്യിച്ചായിരുന്നു ആരംഭം. ഒമ്പത് മാസം ആയപ്പോഴേക്കും അവളുമായി അച്ഛന്‍ നാടുവിട്ടു.
ആറുദിവസം നീണ്ട തിരച്ചില്‍ ഒടുവില്‍ ഇരുവരെയും കണ്ടെത്തി. രണ്ട് ദിവസത്തിന് ശേഷം ഒരു ആണ്‍കുഞ്ഞിന് ഷനോണ്‍ ജന്മം നല്‍കി. ഇതോടെ അച്ഛന്‍റെ ക്രൂരതയില്‍ നിന്നും അവള്‍ രക്ഷപ്പെടുകയും ചെയ്തു. പൊലീസില്‍ എത്തിയ ഷാനോണ്‍ നിയമവഴികള്‍ സ്വീകരിച്ചു. 2015ല്‍ ഷനോണിന്റെ അച്ഛന്‍ ക്ലിഫ്റ്റനെ 15 വര്‍ഷം തടവിന് കോടതി ശിക്ഷ വിധിച്ചു. ഇപ്പോള്‍ ശിക്ഷ അനുഭവിച്ച് വരികയാണ് അയാള്‍.
ഷാനോണിന്റെ അഞ്ചാം വയസില്‍ അച്ഛനും അമ്മയും വേര്‍പിരിഞ്ഞു. പിന്നീട് ഒരു വര്‍ഷം കഴിഞ്ഞതോടെ പിതാവ് ഷാനോണിനെ പീഡിപ്പിക്കാന്‍ തുടങ്ങി. എല്ലാ മാതാപിതാക്കളും കുട്ടികളോട് ചെയ്യുന്ന സാധാരണ കാര്യമാണിതെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ക്ലിഫ്റ്റണ്‍ ഷാനോണിനെ ബലാത്സംഗം ചെയ്തത്. എല്ലാ രാത്രികളിലും അച്ഛന്‍ ബലാത്സംഗം ചെയ്യുമായിരുന്നു വേദനകൊണ്ട് പുളഞ്ഞ് കരഞ്ഞാല്‍ പോലും വെറുതെ വിടില്ല.
എതിര്‍ത്തപ്പോഴൊക്കെ ഇരുമ്പ് പഴുപ്പിച്ച് ശരീരം പൊള്ളിക്കുകയും ചുറ്റികയ്ക്ക് അടിക്കുകയും ചെയ്ത് തന്നെ നിശബ്ദയാക്കിയെന്ന് ഷനോണ്‍ പറയുന്നു. 16-ാം വയസില്‍ ഷനോണ്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു, പിന്നീട് ചില ബന്ധുക്കള്‍ ഷാനോണിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു.