ലോകത്ത് എട്ട് പക്ഷികളില്‍ ഒന്ന് വീതം വംശനാശ ഭീഷണിയില്‍
- ലോകത്ത് ആകെയുളള 1,469 പക്ഷികളില്‍ 74 ശതമാനവും നാശത്തിന്‍റെ വക്കിലാണ്
തിരുവനന്തപുരം: പഫിന്‍, മുളളര്‍, മൂങ്ങ, കാട്ട് പ്രാവ് തുടങ്ങിയ പക്ഷി ഗണങ്ങള്‍ കടുത്ത വശനാശഭീഷണിയിലാണെന്ന് ബോര്‍ഡ് ലൈഫ് ഇന്‍റര്‍നാഷണല്‍ (ബിഎല്‍ഐ). ലോകത്ത് ഈ വിഭാഗത്തില്‍പ്പെടുന്ന പക്ഷി വിഭാഗങ്ങില്‍ എട്ടില്‍ ഒന്നുവീതം വംശനാശഭീഷണിയിലാണ്.
ലോകത്ത് ആകെയുളള 1,469 പക്ഷികളില്‍ 74 ശതമാനവും നാശത്തിന്‍റെ വക്കിലാണ്. കൃഷിയുടെ വിപുലീകരണവും രീതികളിലുണ്ടായ മാറ്റവും വേട്ടയാടലും പക്ഷിവര്‍ഗ്ഗങ്ങളെ അതിവേഗം ലോകത്തുനിന്ന് തുടച്ചു നീക്കുന്ന തരത്തിലേക്ക് വളരുകയാണെന്ന് ബിഎല്‍ഐ അറിയിച്ചു.
മൗറീഷ്യസിലെ പിങ്ക് പാഗോന്‍ പോലുളള മലമടക്കുകളില്‍ പലതരത്തിലുളള പക്ഷികളും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതായി ബിഎല്‍ഐയുടെ ആഗോള ശാസ്ത്രജ്ഞന്‍ ടിസ്സ് അലിന്‍സര്‍ ആശങ്ക പ്രകടിപ്പിച്ചു.