വാട്ട്‌സ്ആപ്പ് വഴി വായ്പയായി10 ലക്ഷം; എങ്ങനെ അപേക്ഷിക്കണമെന്ന് അറിയാം

10 ലക്ഷം രൂപ വരെ ബിസിനസ് ലോൺ ഇനി വാട്ട്‌സ്ആപ്പ് വഴി. തൽക്ഷണ വായ്പ ആയതിനാൽ പണം നിങ്ങളുടെ കൈയ്യിൽ ലഭിക്കാൻ അധികം വിയർക്കേണ്ടതില്ല 

WhatsApp loan provided by IIFL Finance apk

ണത്തിന് ആവശ്യം വരുമ്പോൾ പലപ്പോഴും പലവിധ വായ്പകളുടെ സാധ്യതകൾ തേടാറുണ്ട്. ഇനി മുതൽ വാട്സാപ്പിലും വായ്പ ലഭിക്കും! അതും  10 ലക്ഷം രൂപ വരെയുള്ള ബിസിനസ് ലോൺ. തൽക്ഷണ വായ്പ ആയതിനാൽ പണം നിങ്ങളുടെ കൈയ്യിൽ ലഭിക്കാൻ അധികം വിയർക്കേണ്ടതില്ല എന്നർത്ഥം. ഇനി എങ്ങനെയാണു ഈ വായ്പ ലഭിക്കുന്നത് എന്നല്ലേ? ഐഐഎഫ്എൽ ഫിനാൻസ് ആണ് തങ്ങളുടെ ഉപഭോക്താക്കൾക്ക് വാട്ട്‌സ്ആപ്പ് വഴി വായ്പ അനുവദിക്കുന്നത്. എംഎസ്‌എംഇ വായ്പാ വ്യവസായത്തിലെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണ് ഇത്. ലോൺ അപേക്ഷയും വിതരണവും എല്ലാം നൂറ് ശതമാനവും ഡിജിറ്റലായാണ് നടക്കുന്നത്. 

ഇന്ത്യയിൽ 450 ദശലക്ഷത്തിലധികം വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾ ഉണ്ട്. 24x7 എൻഡ്-ടു-എൻഡ് ഡിജിറ്റൽ ലോൺ സൗകര്യം ആണ് ഐഐഎഫ്എൽ ഉപഭോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നത്. 

ALSO READ: ശരിയായ ഐടിആർ ഫോം എങ്ങനെ തിരഞ്ഞെടുക്കാം; ആദായ നികുതി റിട്ടേൺ ഫോമുകൾ ഏതൊക്കെ?

ഐഐഎഫ്എൽ ഫിനാൻസിനെ കുറിച്ച് അറിയാത്തവർക്കായി, 10 ദശലക്ഷത്തിലധികം ഉപഭോക്താക്കളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ എൻബിഎഫ്‌സികളിൽ ഒന്നാണിത്. ചെറുകിട വ്യവസായങ്ങൾക്ക് ഇത് വായ്പ വാഗ്ദാനം ചെയ്യുന്നു. രാജ്യത്തുടനീളം ശാഖകൾ ഉള്ള ഐഐഎഫ്എൽ ഡിജിറ്റലായി വായ്പ വാഗ്ദാനം ചെയ്യുന്നതിനാൽ  പെട്ടെന്നുള്ള വായ്പയ്ക്കായി തിരയുന്ന ചെറുകിട ബിസിനസുകാർക്ക് ഇത് മികച്ച ഓപ്‌ഷനാണ്. 

 "വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് 9019702184 എന്ന നമ്പറിലേക്ക് 'ഹായ്' എന്ന മെസേജ്  അയച്ച് ഐഐഎഫ്എൽ ഫിനാൻസിൽ നിന്ന് വായ്പ നേടാനുള്ള പ്രോസസ്സ് ആരംഭിക്കാം എന്ന് ഐഐഎഫ്എൽ ഫിനാൻസ് ലെ അൺസെക്യൂർഡ് ലെൻഡിംഗ് ബിസിനസ് ഹെഡ് ഭരത് അഗർവാൾ പറഞ്ഞു, വായ്പ അപേക്ഷയുടെ  സങ്കീർണ്ണമായ ഘട്ടങ്ങൾ ഒഴിവാക്കി പേപ്പർലെസ് ആയി വാട്ട്‌സ്ആപ്പിലൂടെ വായ്പ വിതരണം ലളിതമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ഐ‌ഐ‌എഫ്‌എൽ ഫിനാൻസ് ബിസിനസ് ഹെഡ് ഭരത് അഗർവാൾ പറയുന്നതനുസരിച്ച്, ഈ സംരംഭം ചെറുകിട ബിസിനസുകാരിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു,

Latest Videos
Follow Us:
Download App:
  • android
  • ios