തട്ടിക്കളയരുത് ഇക്കാര്യങ്ങൾ; 2024-ൽ യുപിഐ തട്ടിപ്പുകളിൽ വീഴാതിരിക്കാനുള്ള മാർഗ്ഗങ്ങൾ

നിരവധി തട്ടിപ്പുകളാണ് യുപിഐ ഉപയോഗിച്ച് നടക്കുന്നത്. 2024 ൽ യുപിഐ തട്ടിപ്പിന് ഇരയാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ 

UPI scams on the rise Here's how you can protect yourself in 2024

ഡിജിറ്റൽ ഇടപാടുകളുടെ എണ്ണം കുത്തനെ ഉയർന്നിട്ടുണ്ട്. പണമിടപാടുകൾക്കുള്ള ജനപ്രിയവും സൗകര്യപ്രദവുമായ മാർഗ്ഗമായി യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് അഥവാ യുപിഐ മാറിയിട്ടുണ്ട്. അതേസമയം, നിരവധി തട്ടിപ്പുകളാണ് യുപിഐ ഉപയോഗിച്ച് നടക്കുന്നത്. 2024 ൽ യുപിഐ തട്ടിപ്പിന് ഇരയാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ 

* സ്വീകർത്താവിന്റെ പേര് സ്ഥിരീകരിക്കുക: യുപിഐ ഇടപാടിലെ സ്വീകർത്താവിന്റെ പേര് എപ്പോഴും പരിശോധിക്കുക. ശരിയായ പരിശോധന കൂടാതെ പേയ്‌മെന്റുകൾ നടത്തുന്നത് ഒഴിവാക്കുക.

 * യുപിഐ പിൻ: നിങ്ങളുടെ യുപിഐ  പിൻ  സ്വകാര്യമായി സൂക്ഷിക്കുക.

 * പേയ്‌മെന്റുകൾക്കായി മാത്രം ക്യൂആർ കോഡ് സ്കാനിംഗ്: പണം സ്വീകരിക്കുന്നതിന് വേണ്ടിയല്ല, പേയ്‌മെന്റുകൾ നടത്തുന്നതിന് മാത്രമായി QR കോഡ് സ്കാനിംഗ് ഉപയോഗിക്കുക.  

* അനാവശ്യ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കുക: പരിചിതരല്ലാത്ത വ്യക്തികൾ ആവശ്യപ്പെടുമ്പോൾ  സ്‌ക്രീൻ ഷെയറിംഗ് നടത്തരുത്. എസ്എംഎസ് വഴിയുള്ള ഫോർവേഡിംഗ് ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത്.

* എസ്എംഎസ് അറിയിപ്പുകൾ പരിശോധിക്കുക: നിങ്ങളുടെ SMS അറിയിപ്പുകൾ പതിവായി പരിശോധിക്കുക, പ്രത്യേകിച്ച് ഒരു പണമിടപാട് പൂർത്തിയാകുമ്പോൾ. അനധികൃതമോ അല്ലെങ്കിൽ അപ്രതീക്ഷിതമോ ആയി പണം യുപിഐ വഴി പോകുന്നുണ്ടോയെന്ന് പരിശോധിക്കുക 

യുപിഐ വഴി ഡിജിറ്റൽ പണമിടപാടുകൾ നടത്തുമ്പോൾ ഓർക്കേണ്ട ചില കാര്യങ്ങൾ:

യഥാർത്ഥ ആപ്പുകൾ മാത്രം ഉപയോഗിക്കുക:  ഗൂഗിൾ പ്ലേ സ്റ്റോർ അല്ലെങ്കിൽ ആപ്പിൾ ആപ്പ് സ്റ്റോർ പോലുള്ള ഔദ്യോഗിക ആപ്പ് സ്റ്റോറുകളിൽ നിന്ന് ഔദ്യോഗിക യുപിഐ ആപ്പുകൾ മാത്രം ഡൗൺലോഡ് ചെയ്യുക.

പേയ്‌മെന്റ് നടത്തുന്നതിന് മുമ്പ് യുപിഐ ഐഡി പരിശോധിച്ചുറപ്പിക്കുക: ഒരു തട്ടിപ്പ് അക്കൗണ്ടിലേക്കല്ല പണം അയയ്ക്കുന്നത് എന്ന് ഉറപ്പാക്കാൻ യുപിഐ ഐഡി എപ്പോഴും രണ്ടുതവണ പരിശോധിക്കുക.

ഒടിപി പങ്കിടരുത്: നിങ്ങളുടെ യുപിഐ പിൻ ഒരിക്കലും ആരുമായും പങ്കിടരുത്. ഒരു ബാങ്കും ഒരിക്കലും ഒടിപി അല്ലെങ്കിൽ പിൻ ആവശ്യപ്പെടില്ല. 

Latest Videos
Follow Us:
Download App:
  • android
  • ios