'സ്റ്റേഷനിൽ ഓടിയെത്തി, ട്രെയിൻ പോയി'; ടിക്കറ്റിന്റെ പണം തിരികെ കിട്ടുമോ?

ട്രെയിൻ മിസ്സായാൽ റീഫണ്ട് ലഭിക്കുമോ എന്ന പലർക്കും ഉള്ള സംശയമാണ്. കൃത്യസമയത്ത് റീഫണ്ട് ക്ലെയിം ചെയ്താൽ തീർച്ചയായും ആ ടിക്കറ്റിന്റെ പണം റീഫണ്ടായി ലഭിക്കും

Train Ticket Refund Rules miss the train How to get refund

ട്രെയിൻ യാത്രകൾ ചെയ്യുമ്പോൾ പലപ്പോഴും നേരിടുന്ന പ്രശ്നമാണ് കൃത്യസമയം പാലിക്കാത്തത്കൊണ്ട് ട്രെയിൻ നഷ്ടപ്പെടുന്നത്. വൈകി എത്തുമ്പോൾ ട്രെയിൻ പ്ലാറ്റ്ഫോം വിട്ട് പോകുന്ന കാഴ്ചയാണ് എങ്കിൽ അന്തിച്ചു നിൽക്കേണ്ട, എങ്ങനെ റീഫണ്ട് ലഭിക്കും? എത്ര രൂപ റീഫണ്ട് ലഭിക്കും എന്നതിനെ കുറിച്ച് അറിയാം. 

ട്രെയിൻ മിസ്സായാൽ റീഫണ്ട് ലഭിക്കുമോ എന്ന പലർക്കും ഉള്ള സംശയമാണ്. കൃത്യസമയത്ത് റീഫണ്ട് ക്ലെയിം ചെയ്താൽ തീർച്ചയായും ആ ടിക്കറ്റിന്റെ പണം റീഫണ്ടായി ലഭിക്കും. 

ALSO READ: 'നൂറ്റാണ്ടിന്റെ കല്യാണം'; ലോകത്തിലെ ഏറ്റവും ചെലവേറിയ വിവാഹം ഇതാണ്

റീഫണ്ട് എങ്ങനെ ലഭിക്കും?

റീഫണ്ട് ലഭിക്കാനായി ടിഡിആർ ഫയൽ ചെയ്യണം. ഐആർസിടിസി  നിയമങ്ങൾ അനുസരിച്ച്, ട്രെയിൻ മിസ്സായി കഴിഞ്ഞാൽ അതായത് നിങ്ങൾ കയറേണ്ട സ്ഥലത്ത് നിന്നും പുറപ്പെട്ട കഴിഞ്ഞാൽ നാല് മണിക്കൂറിനുള്ളിൽ  ടിഡിആർ ഫയൽ ചെയ്യണം. വൈകിയാൽ റീഫണ്ട് ലഭിക്കില്ല. .

ടിഡിആർ എങ്ങനെ ഫയൽ ചെയ്യാം? 

ഐആർസിടിസി ആപ്പ് വഴി ടിഡിആർ ഫയൽ ചെയ്യാം.
ഐആർസിടിസി ആപ്പ് തുറന്ന് ലോഗിൻ ചെയ്യുക. 
ലോഗിൻ ചെയ്ത ശേഷം ട്രെയിൻ ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം.
ഫയൽ ടിഡിആർ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. 
ഇവിടെ നിങ്ങൾക്ക് ടിഡിആർ ഫയൽ ചെയ്യാൻ കഴിയുന്ന ടിക്കറ്റ് കാണാം. 
ആ ടിക്കറ്റ് തിരഞ്ഞെടുത്ത് ഫയൽ ടിഡിആർ ക്ലിക്ക് ചെയ്യുക
ടിഡിആർ ഫയൽ ചെയ്യുന്നതിന്റെ കാരണം തിരഞ്ഞെടുക്കുക. 
സുബ്മിറ്റ് ചെയ്യുക.

ALSO READ: 8.4 ലക്ഷം കോടിയുടെ ഫ്രഞ്ച് ഫാഷൻ ബ്രാൻഡിനെ നോട്ടമിട്ട് മുകേഷ് അംബാനി; മകൾക്ക് വേണ്ടിയോ?

ടിഡിആർ ഫയൽ ചെയ്ത് 60 ദിവസത്തിനുള്ളിൽ നിങ്ങളുടെ പണം ലഭിക്കും. മാത്രമല്ല, കണക്ടിംഗ് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് ആദ്യ ട്രെയിൻ വൈകിയതിനാൽ രണ്ടാമത്തെ ട്രെയിൻ നഷ്ടമായാൽ പണം തിരികെ ലഭിക്കും.
 

Latest Videos
Follow Us:
Download App:
  • android
  • ios