ലോകത്തിലെ ഏറ്റവും സമ്പന്നരായ കുടുംബങ്ങൾ; അംബാനി കുടുംബത്തിന്റെ മൊത്തം മൂല്യം എത്ര
ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ കുടുംബങ്ങൾ ഏതൊക്കെയാണെന്ന് അറിയാമോ?
സമ്പത്ത് ഒരു വിഭാഗം ആളുകളുടെ ഇടയിൽ മാത്രം കുമിഞ്ഞുകൂടുന്ന ആശങ്കാജനകമായ പ്രവണതയെക്കുറിച്ച് ഓക്സ്ഫാമിന്റെ വാർഷിക റിപ്പോർട്ട് ദിവങ്ങൾക്ക് മുൻപാണ് പുറത്തുവന്നത്. ലോകത്ത് സമ്പന്നർ സമ്പത്ത് വർധിപ്പിച്ചുകൊണ്ടിരിക്കുന്നു അതേസമയം ദരിദ്രർ കൂടുതൽ ദാരിദ്ര്യത്തിലേക്ക് വീണുകൊണ്ടിരിക്കുന്നു. ഈ ചർച്ചകളെല്ലാം നടക്കുമ്പോൾ ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ കുടുംബങ്ങൾ ഏതൊക്കെയാണെന്ന് അറിയാമോ? 2023-ലെ ബ്ലൂംബെർഗിന്റെ റിപ്പോർട്ട് പ്രകാരം ഏറ്റവും സമ്പന്നമായ 10 കുടുംബങ്ങളുടെ പട്ടിക അറിയാം
ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങൾ
1. അൽ നഹ്യാൻ കുടുംബം
ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബത്തിൽ ഒന്നാം സ്ഥാനത്താണ് അൽ നഹ്യാൻ കുടുംബം. 305 ബില്യൺ ഡോളർ ആണ് ഇവരുടെ ആസ്തി. അതായത് ഏകദേശം 25 ലക്ഷം കോടിയോളം രൂപ. വാൾട്ടൺസ് ഓഫ് വാൾമാർട്ട് ഇൻകോർപ്പറേറ്റിനെക്കാൾ 45 ബില്യൺ ഡോളർ കൂടുതലാണ് ഇത്. അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ നഹ്യാൻ കുടുംബം, യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ഭരണ ശക്തിയാണ്,
2. വാൾട്ടൺ ഫാമിലി
അമേരിക്കയിലെ ഏറ്റവും സമ്പന്നമായ കുടുംബം ആണ് വാൾട്ടൺ ഫാമിലി. വാൾമാർട്ടിന്റെ 611.3 ബില്യൺ വരുമാനത്തിന്റെ മേൽനോട്ടം വഹിക്കുന്ന വാൾട്ടൺ കുടുംബത്തിന് വാൾമാർട്ടിന്റെ ഓഹരിയുടെ 46% ഉടമസ്ഥാവകാശം ഉണ്ട്. 247 ബില്യൺ ആണ് ഈ കുടുംബത്തിന്റെ ആസ്തി അതായത് ഏകദേശം 20 ലക്ഷം കോടി രൂപ.
3. ഹെർമിസ് കുടുംബം
ആഡംബര ഫാഷൻ ബ്രാൻഡിന് പേരുകേട്ട ഹെർമിസ് കുടുംബം യൂറോപ്പിലെ ഏറ്റവും സമ്പന്നമായ കുടുംബാണ്. 151 ബില്യൺ ഡോളറാണ് ഈ കുടുംബത്തിന്റെ ആസ്തി. അതായത് ഏകദേശം, 12 ലക്ഷം കോടി രൂപയോളം വരും ഇത്.
4. മാർസ് ഫാമിലി
മിഠായി വ്യവസായത്തിലും വളർത്തുമൃഗ സംരക്ഷണ ഉൽപന്നങ്ങളിലും മുൻനിരക്കാരായ മാർസ് കുടുംബം, 47 ബില്യൺ ഡോളറിലധികം വരുമാനമുള്ള കുടുംബമാണ്. 94 ബില്യൺ ഡോളറാണ് ഈ കുടുംബത്തിന്റെ ആസ്തി. അതായത് 7.8 ലക്ഷം കോടി രൂപ
5. അൽ താനി ഫാമിലി
ഖത്തറിലെ അൽ താനി കുടുംബം, ഹോസ്പിറ്റാലിറ്റി, ഇൻഷുറൻസ് മേഖലയിൽ വരുമാനം കണ്ടെത്തുന്നു. കടലിലെ വാതക ശേഖരത്തിന്റെ ഉത്പാദനം അവരെ ആഗോള സമ്പത്തിന്റെ കൊടുമുടിയിലേക്ക് എത്തിച്ചു.
അതേസമയം, അംബാനി കുടുംബം ഈ പട്ടികയിൽ എട്ടാമതാണ്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ സമുച്ചയം അംബാനി കുടുംബത്തിന്റ പേരിലാണ്. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയാണ് റിലയൻസ് ഇൻഡസ്ട്രീസിനെ നയിക്കുന്നത്. 97 ബില്യൺ ഡോളറാണ് ഇവരുടെ ആസ്തി