പത്മനാഭസ്വാമി ക്ഷേത്രം മുതൽ തിരുപ്പതി ബാലാജി ക്ഷേത്രം വരെ; ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ 10 ക്ഷേത്രങ്ങൾ

കോടികണക്കിന് രൂപയുടെ വരുമാനമാണ് ഓരോ ക്ഷേത്രത്തിലേക്കും വർഷാവർഷം എത്തിച്ചേരുന്നത്. രാജ്യത്തെ ഏറ്റവും സമ്പന്നമായ പത്ത് ക്ഷേത്രങ്ങങ്ങൾ ഏതൊക്കെയെന്ന് അറിയാമോ? 

Top 10 Richest Temples In India

നൂറ്റാണ്ടുകൾ പഴക്കമുള്ളതും പുതിയതുമായി നിരവധി ക്ഷേത്രങ്ങളാണ് ഇന്ത്യയിലുള്ളത്. കോടികണക്കിന് രൂപയുടെ വരുമാനമാണ് ഓരോ ക്ഷേത്രത്തിലേക്കും വർഷാവർഷം എത്തിച്ചേരുന്നത്. രാജ്യത്തെ ഏറ്റവും സമ്പന്നമായ പത്ത് ക്ഷേത്രങ്ങങ്ങൾ ഏതൊക്കെയെന്ന് അറിയാമോ? 

പത്നാഭസ്വാമിക്ഷേത്രം

രാജ്യത്തെ സമ്പന്നമായ ക്ഷേത്രങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ കേരളത്തിലെ പത്നാഭസ്വാമിക്ഷേത്രം ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യയിൽ മാത്രമല്ല, ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രമാണിതെന്ന് വിശ്വസിക്കപ്പെടുന്നു. നിലവറകളിലായി വിലമതിക്കാനാകാത്ത രത്നങ്ങളും സ്വർണങ്ങളുമാണ്പ ത്നാഭസ്വാമി ക്ഷേത്രത്തിലുള്ളതെന്നാണ് റിപ്പോർട്ട്. നിലവിൽ 120000 കോടിയോളം രൂപയുടെ ആസ്തിയാണ് ഇവിടെയുള്ളതെന്നാണ് റിപ്പോർട്ട് 

തിരുപ്പതി ബാലാജി ക്ഷേത്രം

ആന്ധ്രാപ്രദേശിലെ തിരുപ്പതി ബാലാജി ക്ഷേത്രമാണ് സമ്പത്തിൽ രണ്ടാം സ്ഥാനത്ത്. മാത്രമല്ല, ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിൽ ഒന്നാണിത്. രാജ്യമാകെ 85,705 കോടി രൂപയുടെ ആസ്തിയാണുള്ളത്. ക്ഷേത്ര ട്രസ്റ്റിന് കീഴിൽ രാജ്യത്തുടനീളം 7,123 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന 960 വസ്തുവകകളുടെ മൂല്യമാണ് ടിടിഡി പുറത്തുവിട്ടിരുന്നു. ദിവസവും 30000 ത്തോളം ഭക്തരാണ് ഇവിടെയെത്തുന്നത് എന്നാണ് കണക്ക്.

ഷിർദി സായി ബാബ ക്ഷേത്രം

ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങൾ എന്ന നിലയിൽ ഇടയ്ക്കിടെ  മൂന്നാം സ്ഥാനത്ത് ഷിർദ്ദി സായി ബാബ ക്ഷേത്രം ഉണ്ടെന്നാണ് റിപ്പോർട്ട്. 1800 കോടിയുടെ ബാങ്ക് ബാലൻസ് ഉണ്ട് ക്ഷേത്രത്തിന്. കൂടാതെ 380 കിലോ സ്വർണവും ക്ഷേത്രത്തിന്റേതായി ഉണ്ട്. 

വൈഷ്ണോ ദേവി ക്ഷേത്രം

നാലാമത്തെ സ്ഥാനത്ത്, വൈഷ്ണോ ദേവി ക്ഷേത്രമാണ്. എല്ലാ വർഷവും ധാരാളം ഭക്തർ എത്തുന്ന ക്ഷേത്രങ്ങളിൽ ഒന്നാണിത്. 500 കോടിയോളം രൂപ സംഭാവനയായി മാത്രം ഈ ക്ഷേത്രത്തിന് ലഭിക്കാറുണ്ട്. 

സിദ്ധിവിനായക ക്ഷേത്രം

ഗണപതി പ്രതിഷ്‌ഠയുള്ള സിദ്ധിവിനായക ക്ഷേത്രം സമ്പന്നമായ ക്ഷേത്രങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 125 കോടിയോളം രൂപയാണ് ഈ ക്ഷേത്രത്തിന്റേതായുള്ളതെന്നാണ് റിപ്പോർട്ട്. 

ജഗന്നാഥ ക്ഷേത്രം

ആറാം സ്ഥാനത്താണ് ജഗന്നാഥ ക്ഷേത്രം. രഥയാത്രകളാല്‍ പ്രശസ്തമായ ക്ഷേത്രം 150 കോടിയോളം ആസ്തിയുണ്ട് ക്ഷേത്രത്തിന്. 

ഗുരുവായൂർ ക്ഷേത്രം

രാജ്യത്തെ ഏറ്റവും സമ്പന്നമായ ഏഴാമത്തെ ക്ഷേത്രവും കേരളത്തിലാണ്. 2500 കോടിയുടെ ആസ്തിയുണ്ട് ക്ഷേത്രത്തിന് എന്നാണ് റിപ്പോർട്ട്. 

മീനാക്ഷി അമ്മൻ ക്ഷേത്രം

രാജ്യത്തെ ഏറ്റവും സമ്പന്നമായ എട്ടാമത്തെ ക്ഷേത്രമാണ് മീനാക്ഷി അമ്മൻ ക്ഷേത്രം. ഇത് തമിഴ്‌നാട്ടിലാണ്. 4,99,14,81,000 രൂപ പ്രതിവർഷം വരുമാനം ലഭിക്കുന്നണ്ടെന്നാണ് റിപ്പോർട്ട്. 

കാശി വിശ്വനാഥ ക്ഷേത്രം

ഏറെ പ്രശസ്തമായ കാശി വിശ്വനാഥ ക്ഷേത്രമാണ്. ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ഒമ്പതാമത്തെ ക്ഷേത്രം. ആറ് കോടിയിലേറെ ആസ്ഥയുണ്ട് ക്ഷേത്രത്തിന്. 

സുവർണ്ണ ക്ഷേത്രം

ലോകത്തിലെ ഏറ്റവും സമ്പന്നമായ പത്താമത്തെ ക്ഷേത്രം പഞ്ചാബിലെ സുവർണ്ണ ക്ഷേത്രമെന്നാണ് റിപ്പോർട്ട്. 400 കിലോ സ്വർണം ഉപയോഗിച്ചാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios