മൂന്ന് മണിക്ക് ശേഷം ഓഫീസ് വിടാം, അടിച്ചുപൊളിക്കാം; ഫുൾ ചെലവ് കമ്പനി വക
കാലിഫോർണിയ ആസ്ഥാനമായുള്ള കമ്പനി ഉച്ചകഴിഞ്ഞ് 3 മണിക്ക് ശേഷം തങ്ങളുടെ ജീവനക്കാർക്ക് പുറത്തുപോകാനും ആഘോഷിക്കാനുമുള്ള സമയവും പണവും നൽകുന്നു.
ജോലി ചെയ്ത് ക്ഷീണിക്കുമ്പോൾ ഒന്ന് വിശ്രമിക്കാനും മറ്റ് ഉല്ലാസകരമായ കാര്യങ്ങളിൽ ഏർപ്പെടാനും ആരും ആഗ്രഹിച്ച് പോകും. അങ്ങനെ ഒരു അവസരം ജോലി ചെയ്യുന്ന കമ്പനി തന്നെ നല്കുകയാണെങ്കിലോ.. അതെ, ക്ലൗഡ് അധിഷ്‌ഠിത സെക്യൂരിറ്റി കമ്പനിയായ വെർക്കഡയിൽ, ജീവനക്കാർക്ക് ഇങ്ങനെ സന്തോഷിക്കാൻ കമ്പനി പണം നൽകും. കാലിഫോർണിയ ആസ്ഥാനമായുള്ള കമ്പനി ഉച്ചകഴിഞ്ഞ് 3 മണിക്ക് ശേഷം തങ്ങളുടെ ജീവനക്കാർക്ക് പുറത്തുപോകാനും ആഘോഷിക്കാനുമുള്ള സമയവും പണവും നൽകുന്നു.
'3-3-3 പെർക്ക്' എന്ന് വിളിക്കുന്ന ഈ പ്രോഗ്രാം, മൂന്നോ അതിലധികമോ ജീവനക്കാരെ കമ്പനിയുടെ ചെലവിൽ 3 മണിക്ക് ശേഷം പുറത്തിറങ്ങി ഭക്ഷണം കഴിച്ച ആഘോഷിക്കാൻ അനുവദിക്കുന്നു. . ഓരോ ജീവനക്കാരനും 30 ഡോളർ അതായത് ഏകദേശം 2,500 രൂപ ചെലവഴിക്കാൻ അനുവാദമുണ്ട്, കൂടാതെ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ പെർക്ക് ഉപയോഗിക്കാൻ സാധിക്കും. ജീവനക്കാർ അവരുടെ ഹാങ്ങ്ഔട്ട് സെഷൻ്റെ ഫോട്ടോ സ്ലാക്ക് ചാനലിൽ പങ്കിടണം
ജീവനക്കാർക്ക് സന്തോഷകരമായ സമയം നൽകുന്നത് സ്ഥാപനത്തിന് ഗുണം ചെയ്യുമെന്ന് വെർക്കാഡയുടെ സിഇഒ ഫിലിപ്പ് കാലിസൻ പറഞ്ഞു. കഴിഞ്ഞ ഏപ്രിലിൽ കമ്പനി ആരംഭിച്ച ഒരു പ്രോഗ്രാമാണിത്, 3.5 ബില്യൺ ഡോളറിൻ്റെ കമ്പനിയിൽ 1800 ജീവനക്കാരോളം ഉണ്ട്. തന്റെ ജീവനക്കാരിൽ എല്ലാവരും ഒരിക്കലെങ്കിലും ഇതിൽ പങ്കെടുത്തിട്ടുണ്ടെന്നും ഫിലിപ്പ് കാലിസൻ പറഞ്ഞു
വെർക്കഡ പോലുള്ള ഒരു സ്റ്റാർട്ടപ്പിന് വ്യവസായത്തിൽ മത്സരബുദ്ധി നിലനിർത്താൻ ഒരു തരത്തിലുള്ള ഇടപെടൽ പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു, പ്രത്യേകിച്ചും അവരുടെ എതിരാളികൾ 100 ബില്യൺ ഡോളർ മൂല്യമുള്ള ടെക് കമ്പനികളായിരിക്കുമ്പോൾ.
3-3-3 പെർക്കിനെക്കുറിച്ചുള്ള ഒരു വീഡിയോ ടിക് ടോക്കിൽ വൈറലായതിന് ശേഷമാണ് കമ്പനിയുടെ ഈ പ്രോഗ്രംതിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.