തൊഴിലവസരങ്ങളുടെ പെരുമഴ; ആഗോള വമ്പൻ കമ്പനികൾ സ്റ്റാലിന്റെ തമിഴ്നാട്ടിലേക്ക്, ആദ്യദിനം 80,000 കോടിയുടെ നിക്ഷേപം
കൃഷ്ണഗിരിയിൽ ടാറ്റാ ഇലകട്രോണിക്സ് 12,082 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ചു. തൂത്തുക്കൂടി,തിരുനെൽവേലി ജില്ലകളിൽ ജെ എസ് ഡബ്യൂ 10000 കോടിയുടെ നിക്ഷേപം നടത്തും
ചെന്നൈ : തമിഴ്നാട്ടിലേക്ക് വമ്പൻ നിക്ഷേപങ്ങൾ വാഗ്ദാനം ചെയ്ത് ആഗോള നിക്ഷേപ സംഗമത്തിന് ചെന്നൈയിൽ തുടക്കം. രണ്ടു ദിവസം നീളുന്ന സംഗമം മുഖ്യമന്ത്രി സ്റ്റാലിനും കേന്ദ്രമന്ത്രി പിയൂഷ് ഗോയലും ചേർന്ന് ഉദ്ഘാടനം ചെയ്തു. 80,000 കോടി രൂപയ്ക്കടുത്ത് നിക്ഷേപത്തിനുള്ള ധാരണാപത്രമാണ് ആദ്യദിനത്തിൽ ഇതുവരെ ഒപ്പിട്ടത്. തൊഴിലവസരങ്ങളുടെ പെരുമഴയാണ് വാഗ്ദാനം.
കൃഷ്ണഗിരിയിൽ ടാറ്റാ ഇലകട്രോണിക്സ് 12,082 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ചു. തൂത്തുക്കൂടി, തിരുനെൽവേലി ജില്ലകളിൽ ജെ എസ് ഡബ്യൂ 10000 കോടിയുടെ നിക്ഷേപം നടത്തും. കാഞ്ചീപുരത്ത് 6180 കോടിയുടെ ഇലക്ട്രിക് കാർ -ബാറ്ററി യൂണിറ്റ് ഹ്യുണ്ടായി തുടങ്ങും. ആപ്പിൾ കരാർ കമ്പനി പെഗാട്രോൺ 1000 കോടി മുടക്കി പുതിയ പ്ലാന്റ് നിർമ്മിക്കും. ടിവിഎസ് ഗ്രൂപ് 5000 കോടി നിക്ഷേപവും പ്രഖ്യാപിച്ചു.
അഡിഡാസ് അടക്കം ആഗോള വമ്പന്മാരുമായും ധാരണാപത്രം ഒപ്പിടുമെന്ന സൂചനയുണ്ട്. 50 രാജ്യങ്ങളില്‍ നിന്നുള്ള 450 അന്താരാഷ്ട്ര പ്രതിനിധികൾ അടക്കം 30,000 പേരാണ് നിക്ഷേപ സംഗമത്തിൽ പങ്കെടുക്കുന്നത്. സൂക്ഷ്മ , ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് പ്രത്യേക ഊന്നൽ നൽകുമെന്ന് വ്യവസായ മന്ത്രി ടി.ആര്‍.ബി.രാജ പറഞ്ഞു. നേരത്തെ 2015 ലും 2019 ലും തമിഴ്നാട്ടിൽ സ്റ്റാലിൻ സർക്കാർ ആഗോള നിക്ഷേപ സംഗമം നടത്തിയിരുന്നു. കമ്പനികളുടെ നിക്ഷേപം കൂടുന്നതോടെ തൊഴിലവസരവും കുത്തനെ ഉയരും.
ചക്ക വേവിച്ചു കൊടുത്തില്ല, അമ്മയെ തല്ലിച്ചതച്ച് മകൻ, രണ്ട് കൈകളും അടിച്ചൊടിച്ചു; മകൻ അറസ്റ്റിൽ