പേഴ്‌സണൽ ലോൺ എടുക്കുന്നുണ്ടോ? ബാങ്കുകൾ ഈടാക്കുന്ന അഞ്ച് ചാർജുകൾ അറിയാമോ?!

ണത്തിന് അത്യാവശ്യം വന്നാൽ ആളുകൾ എളുപ്പത്തിൽ പണം ലഭിക്കുന്ന മാർഗങ്ങളാണ് ആദ്യം നോക്കുക. അത്തരത്തിലൊന്നാണ് പേഴ്‌സണൽ ലോൺ എടുക്കുക എന്നത്.

Taking Personal Loan Here Are 5 Important Charges You Should Know ppp

പണത്തിന് അത്യാവശ്യം വന്നാൽ ആളുകൾ എളുപ്പത്തിൽ പണം ലഭിക്കുന്ന മാർഗങ്ങളാണ് ആദ്യം നോക്കുക. അത്തരത്തിലൊന്നാണ് പേഴ്‌സണൽ ലോൺ എടുക്കുക എന്നത്. കാർ ലോൺ പോലെയോ, ഹോം ലോൺ പോലെയോ അല്ല വായ്പയായി എടുക്കുന്ന തുക എവിടെ എങ്ങനെ ചെലവഴിക്കുന്നു എന്നതിൽ നിങ്ങൾക്ക് യാതൊരു നിയന്ത്രണങ്ങുളുമുണ്ടാവില്ല. അധികം രേഖകളൊന്നും ആവശ്യമില്ലാതെ ലോൺ വേഗത്തിൽ ലഭിക്കുമെങ്കിലും കൃത്യമായി, തവണകളായി തിരിച്ചടയ്ണമെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. എന്നാൽ ഇത്തരത്തിലുള്ള വായ്പയ്ക്ക് ബാങ്ക് പ്രത്യേക ഫീസും ചാർജുകളും ചുമത്തുന്നുണ്ട്. ഫീസും ചാർജുകളും ഓരോ ബാങ്കിലും വ്യത്യസ്തമായിരിക്കും. കൂടാതെ ക്രെഡിറ്റ് സ്‌കോർ അനുസരിച്ച് പലിശ നിരക്കിലും വ്യത്യാസമുണ്ടാകാം. വ്യക്തിഗത വായ്പയെടുക്കുമ്പോൾ വായ്പ്ക്കാരന് നൽകേണ്ട ഫീസുകൾ എന്തൊക്കെയെന്ന് അറിഞ്ഞുവെയ്ക്കാം.

ലോൺ പ്രോസസ്സിംഗ് ചാർജുകൾ
വായ്പയെടുക്കുന്നയാളിൽ നിന്ന് ബാങ്കുകൾ പ്രൊസസിംഗ് ഫീസ് ഈടാക്കാറുണ്ട്. ലോൺ പ്രോസസ്സിംഗ് ഫീസ് എത്രയാണെന്നത് ബാങ്കുകളാണ് തീരുമാനിക്കുക .ഇത് സാധാരണയായി 0.5 ശതമാനം മുതൽ 2.50 ശതമാനം വരെയുള്ള തുകയാണ്  ലോൺ പ്രോസസ്സിംഗ് ഫീസിനത്തിൽ ബാങ്കുകൾ ഈടാക്കാറുള്ളത്.

വെരിവിക്കേഷൻ ചാർജ്ജ്
ഒരു ബാങ്ക് ് വായ്പ അനുവദിക്കുന്നതിന് മുമ്പ്, അത് തിരിച്ചടക്കാൻ ഇടാപാടുകാരന് കഴിയുമോ എന്ന് പരിശോധിക്കാറുണ്ട്. . സാധാരണയായി, ഇടപാടുകാരന്റെ  ക്രെഡൻഷ്യലുകൾ പരിശോധിക്കാൻ ഒരു മൂന്നാം കക്ഷി സ്ഥാപനത്തെയാണ്  പൊതുവെ പ്രയോജനപ്പെടുത്താറുള്ളത്. നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടുകളും വായ്പ തിരിച്ചടവ് ചരിത്രങ്ങളും ബാങ്ക് പരിശോധിച്ചാണ് വായ്പ നൽകുക. ഇത്തരം  വെരിഫിക്കേഷൻ പ്രക്രിയയ്ക്കുള്ള ചെലവ് കടം വാങ്ങുന്നയാളിൽ നിന്ന് ബാങ്ക് ഈടാക്കും.

ഇഎംഐ മുടങ്ങിയാലും പിഴ
വ്യക്തിഗത വായ്പ എടുക്കുന്നവർ, സമയബന്ധിതമായി ഇഎംഐ പേയ്മെന്റുകൾ നടത്തുന്നതിന് ആവശ്യമായ പണം അക്കൗണ്ടിൽ  നീക്കിവച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. നിങ്ങൾ ഇഎംഐ കൃത്യസമയത്ത് അടയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ, ബാങ്ക് പിഴ ചുമത്തുമെന്ന് ചുരുക്കം. നിങ്ങൾക്ക് മാസതത്തിൽ അടയ്ക്കാൻ കഴിയുന്ന  ഒരു ഇഎംഐ തുക തിരഞ്ഞെടുത്ത്, വായ്പ അടയ്‌ക്കേണ്ട തിയതിയിൽ അക്കൗണ്ടിൽ പണമുണ്ടോയെന്നത് പരിശോധിച്ച് ഉറപ്പുവരുത്തണം.

ജിഎസ്ടി നികുതി
ലോൺ എടുക്കുന്നവരിൽ നിന്നും ജിഎസ്ടി നികുതി എന്ന പേരിൽ ചെറിയ തുക ഈടാക്കാറുണ്ട്. വായ്പ അനവുവദിക്കുന്ന വേളയിലോ, അല്ലെങ്കിൽ തിരിച്ചടവ് കാലയളവിലോ ആണ് ജിഎസ്ടി നികുതിയിനത്തിലുള്ള തുക അടയ്‌ക്കേണ്ടിവരിക.

Read more: ബാങ്ക് എഫ്ഡിയോ, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റോ? നിക്ഷേപത്തിന് മികച്ച ഓപ്ഷൻ ഏതാണ്? അറിയേണ്ടതെല്ലാം

പ്രീ പേയ്‌മെന്റ്  പിഴ

ബാങ്കുകൾക്ക് പണം സമ്പാദിക്കുന്നതിനുള്ള പ്രധാന മാർഗം പലിശ തന്നെയാണ്. അതിനാൽ, നിശ്ചിത കാലയളവിന് മുമ്പ് നിങ്ങളുടെ കടം വീട്ടുകയാണെങ്കിൽ, ബാങ്കിന് കാര്യമായ നേട്ടമുണ്ടാകില്ല.  ഈ നഷ്ടം നികത്താൻ, ബാങ്ക് ഒരു മുൻകൂർ പേയ്‌മെന്റ് പിഴവലിയ തുക അപ്രതീക്ഷിതമായ കയ്യിലെത്തിയാലാണ് പലരും വായ്പാതുക ഒരുമിച്ച് അടച്ചുതീർക്കുക. ഇത് ബാങ്കുകൾക്ക് നഷ്ടമായതിനാൽ ഇത്തരത്തിലുള്ള തിരിച്ചടവുകളിലും ബാങ്കുകൾ പ്രീ പെയ്‌മെന്റ് പിഴ ചുമത്താറുണ്ട്. . സാധാരണയായി, ബാങ്കുകൾ 2-4% വരെ പ്രീപേയ്മെന്റ് ഫീസ് ഇനത്തിൽ ഈടാക്കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios