സൊമാറ്റോയ്ക്ക് പിന്നാലെ സ്വിഗ്ഗിയും; ഈ തീരുമാനം റെസ്റ്റോറന്റുകളെ പിണക്കും
സ്വിഗ്ഗിയുടെ എതിരാളിയായ സൊമാറ്റോ എല്ലാ ഓർഡറുകൾക്കും ഏകദേശം 1.8% കളക്ഷൻ ഫീസ് ചുമത്തുന്നുണ്ട്. സൊമാറ്റോ 'ഗേറ്റ്‌വേ ഫീസ്' ഏർപ്പെടുത്തി നാലോ അഞ്ചോ വർഷങ്ങൾക്ക് ശേഷമാണ് സ്വിഗ്ഗി ഈ പാത പിന്തുടരുന്നത്.
സൊമാറ്റോയ്ക്ക് പിറകെ റെസ്റ്റോറന്റുകളിൽ നിന്നും 'കളക്ഷൻ ഫീസ്' ഈടാക്കാൻ ഫുഡ്‌ടെക് കമ്പനിയായ സ്വിഗ്ഗി. റെസ്റ്റോറന്റുകളിൽ നിന്ന് എല്ലാ ഓർഡറുകൾക്കും 2% ശതമാനം കളക്ഷൻ ഫീസ് സ്വിഗ്ഗി ഈടാക്കും.
'2023 ഡിസംബർ 20 മുതൽ, എല്ലാ ഓർഡറുകൾക്കും 2% കളക്ഷൻ ഫീസ് നൽകണം. സ്വിഗ്ഗി പ്ലാറ്റ്‌ഫോമിൽ ഉപഭോക്തൃ പേയ്‌മെന്റുകൾ സുഗമമാക്കുന്നതിനാണ് ഈ ഫീസ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഈ തുക നിങ്ങളുടെ പേഔട്ടുകളിൽ നിന്ന് കുറയ്ക്കുമെന്നത് ശ്രദ്ധിക്കേണ്ടതാണ്' എന്ന് സ്വിഗ്ഗി റെസ്റ്റോറന്റുകളെ അറിയിച്ചിട്ടുണ്ട്. അതേസമയം ഈ വിഷയത്തെ കുറിച്ച് സ്വിഗ്ഗയ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
സ്വിഗ്ഗിയുടെ എതിരാളിയായ സൊമാറ്റോ എല്ലാ ഓർഡറുകൾക്കും ഏകദേശം 1.8% കളക്ഷൻ ഫീസ് ചുമത്തുന്നുണ്ട്. സൊമാറ്റോ 'ഗേറ്റ്‌വേ ഫീസ്' ഏർപ്പെടുത്തി നാലോ അഞ്ചോ വർഷങ്ങൾക്ക് ശേഷമാണ് സ്വിഗ്ഗി ഈ പാത പിന്തുടരുന്നത്.
അതേസമയം, സ്വിഗ്ഗിയുടെ ഈ നീക്കം നാഷണൽ റെസ്റ്റോറന്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (എൻആർഐ) അംഗങ്ങളിൽ ഒരു വിഭാഗത്തിനുള്ളിൽ വലിയ അതൃപ്തി സൃഷ്ടിച്ചതായാണ് റിപ്പോർട്ട്. കമ്മീഷൻ ചെലവ് പരോക്ഷമായി ഉയർത്തുന്നതിനുള്ള ഒരു രീതിയാണ് കളക്ഷൻ ഫീസ് എന്ന് ആരോപണമുണ്ട്.
അടുത്ത വർഷാവസാനം ഒരു ഐപിഒയ്ക്ക് തയ്യാറെടുക്കുന്ന സ്വിഗ്ഗി ബദൽ വരുമാന സ്ട്രീമുകൾ സൃഷ്ടിക്കുന്നതിനുള്ള ഒരു മാർഗമാകാം ഇത്. സ്വിഗ്ഗിയുടെ ശരാശരി ഓർഡർ മൂല്യം ഏകദേശം 400 ആണ്, അതായത്, 2% കളക്ഷൻ ഫീസ് ഓരോ ഓർഡറിനും 8 രൂപ അധിക വരുമാനം നൽകും. ഐപിഒയ്ക്കായി ഫയൽ ചെയ്യുമ്പോൾ നിക്ഷേപകർക്ക് മുൻപിൽ മികച്ച വരുമാനം കാണിക്കാൻ ഇത് കമ്പനിയെ സഹായിക്കും.