332 കോടിയുടെ ആഡംബര വീട്; സുന്ദർ പിച്ചൈയുടെ വസ്തി ആരെയും കൊതിപ്പിക്കുന്നത്

 കാലിഫോർണിയയിലെ ലോസ് ആൾട്ടോസ് ഹിൽസിലാണ് സുന്ദർ പിച്ചൈ ഇപ്പോൾ താമസിക്കുന്നത്. ഈ ആഡംബര വസ്തിയെ കുറിച്ച് അറിയേണ്ടതെല്ലാം

Sundar Pichai's luxurious mansion cost 332 crore

ൽഫബെറ്റിന്റെയും അതിന്റെ ഉപസ്ഥാപനമായ ഗൂഗിളിന്റെയും സിഇഒ  സുന്ദർ പിച്ചൈ ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമാണ്. ആഗോള കമ്പനികളിൽ മുൻനിരയിലുള്ള ഇന്ത്യൻ വംശജരായ സിഇഒമാരെക്കുറിച്ച് പരാമർശിക്കുമ്പോഴെല്ലാം സുന്ദർ പിച്ചൈയുടെ പേര് മുന്നിട്ട് നിൽക്കും. ദക്ഷിണേന്ത്യൻ സംസ്ഥാനമായ തമിഴ്‌നാട്ടിൽ നിന്നും കഠിനാധ്വാനം കൊണ്ട് ഉയർന്ന് ലോകത്തിലെ ഏറ്റവും മികച്ച എക്സിക്യൂട്ടീവുകളിൽ ഒരാളായ വ്യക്തിയാണ് സുന്ദർ പിച്ചൈ.  കാലിഫോർണിയയിലെ ലോസ് ആൾട്ടോസ് ഹിൽസിലാണ് സുന്ദർ പിച്ചൈ ഇപ്പോൾ താമസിക്കുന്നത്. ഈ ആഡംബര വസ്തിയെ കുറിച്ച് അറിയേണ്ടതെല്ലാം

 31.17 ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്നതാണ് സുന്ദർ പിച്ചൈയുടെ വസ്തി. 40 മില്യൺ ഡോളർ, അതായത് 332 കോടി രൂപയ്ക്കാണ് സുന്ദർ പിച്ചൈ ഈ ഭവനം സ്വന്തമാക്കിയത്. വീടിന്റെ ഇന്റീരിയർ ഡിസൈനിന് മാത്രം 49 കോടി രൂപയാണ് ചെലവ്. ഇത് ചെയ്തതാകട്ടെ അദ്ദേഹത്തിന്റെ ഭാര്യ അഞ്ജലിയാണ്.

സ്വിമ്മിങ് പൂൾ ഇൻഫിനിറ്റി പൂൾ, ജിം, സ്പാ, വൈൻ സെലാർ എന്നിവയുൾപ്പെടെ നിരവധി ആധുനിക സൗകര്യങ്ങളോടെയാണ് ഈ ആഡംബര ഭവനം സജ്ജീകരിച്ചിരിക്കുന്നത്. സോളാർ പാനലുകൾ, എലിവേറ്ററുകൾ, എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. 

സുന്ദർ പിച്ചൈ ഭാര്യ അഞ്ജലിയ്ക്കും രണ്ട് മക്കളോടുമൊത്താണ് ഇവിടെ താമസിക്കുന്നത്. ഐഐടിയിൽ ഒരുമിച്ച് പഠിക്കുന്ന സമയത്താണ് സുന്ദർ പിച്ചൈ ഭാര്യ അഞ്ജലിയെ പ്രണയിക്കുന്നത്. ഐഐടി ബിരുദധാരിയാണ് അഞ്ജലി. 

കാലിഫോർണിയയിലെ  സാന്താ ക്ലാരയിൽ ലോസ് ആൾട്ടോസ് എന്ന പേരിൽ സ്ഥിതി ചെയ്യുന്ന ഈ വീട് 40 മില്യൺ ഡോളറിനാണ് സുന്ദർ പിച്ചൈ വാങ്ങിയത് എന്നാൽ  2022-ൽ അതിന്റെ മൂല്യം 10,215 കോടി രൂപയായി ഉയർന്നിട്ടുണ്ട്. 
 

Latest Videos
Follow Us:
Download App:
  • android
  • ios