ക്രെഡിറ്റ് കാർഡ് കടം കൊണ്ട് കഷ്ടപ്പെടുന്നുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ്. താത്കാലികമായി സാമ്പത്തിക ഞെരുക്കത്തിൽ നിന്നും രക്ഷിക്കുമെങ്കിലും കൃത്യസമയത്ത് കടം വീട്ടിയില്ലെങ്കിൽ പണിയാകും. ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിന് മുമ്പ്, നിങ്ങളുടെ കടം കൃത്യസമയത്ത് അടച്ചുതീർക്കേണ്ടിവരുമെന്ന് നിങ്ങൾ ഓർക്കണം

Suffering from credit card debt? Check ways to come out of it

ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവരാണോ? അടിയന്തിര സാഹചര്യങ്ങളിലോ കയ്യിൽ ആവശ്യത്തിന് പണമില്ലാതിരിക്കുമ്പോഴോ പേയ്‌മെൻ്റ് നടത്തുന്നതിനുള്ള ഏറ്റവും സൗകര്യപ്രദമായ മാർഗമാണ് ക്രെഡിറ്റ് കാർഡ്. താത്കാലികമായി സാമ്പത്തിക ഞെരുക്കത്തിൽ നിന്നും രക്ഷിക്കുമെങ്കിലും കൃത്യസമയത്ത് കടം വീട്ടിയില്ലെങ്കിൽ പണിയാകും. ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിന് മുമ്പ്, നിങ്ങളുടെ കടം കൃത്യസമയത്ത് അടച്ചുതീർക്കേണ്ടിവരുമെന്ന് നിങ്ങൾ ഓർക്കണം, അല്ലാത്തപക്ഷം കടക്കെണിയായി അത് മാറിയേക്കാം 

ഇക്കണോമിക് ടൈംസിൻ്റെ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ ആദ്യമായി ക്രെഡിറ്റ് കാർഡ് കുടിശ്ശിക ഈ വർഷം ഏപ്രിലിൽ 2 ലക്ഷം കോടി രൂപ കവിഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 30 ശതമാനത്തിലധികം വർധനവാണ് ഇത്തവണ ഉണ്ടായത്, മൊത്തത്തിലുള്ള ബാങ്ക് വായ്പകളുടെ വളർച്ചയുടെ ഇരട്ടി വേഗമാണ് ഇത്.
ഉപഭോക്തൃ ചെലവ് വർധിച്ചതും പണപ്പെരുപ്പവും മൂലമാണ് ഇത്തരമൊരു അവസ്ഥ വന്നതെന്ന്  വിദഗ്ധർ അഭിപ്രായപ്പെടുന്നു. 

ഈ കടക്കെണിയിൽ നിന്നും രക്ഷ നേടാൻ, ഏറ്റവും കുറഞ്ഞ ക്രെഡിറ്റ് കാർഡ് ബില്ലുകൾ ആണെങ്കിലും കൃത്യസമയത്ത് തന്നെ അടയ്‌ക്കേണ്ടതാണ്. കുറഞ്ഞ തുക അടയ്ക്കുന്നത് ഉയർന്ന പലിശനിരക്ക് ഒഴിവാക്കാൻ സഹായിക്കുമോ.. കാർഡ് ഇഷ്യൂവർ കുടിശ്ശികയുള്ള തുകയിൽ മാത്രമല്ല, പുതിയ വാങ്ങലുകൾക്കും 2-4 ശതമാനം പലിശ ഈടാക്കും. ഇഎംഐ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങളുടെ ഇഎംഐയും മൊത്തം കുടിശ്ശിക തുകയുടെ 5 ശതമാനവും സഹിതം ബാധകമായ എല്ലാ നികുതികളും എംഎഡിയിൽ ഉൾപ്പെടുന്നു. 

മറ്റൊരു കാര്യം, അനാവശ്യ ചെലവുകൾ ഒഴിവാക്കുക, കാർഡ് ഉപയോഗം പരിശോധിച്ച് നിങ്ങളുടെ വരുമാനത്തിന് അനുസൃതമായി നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ചെലവ് പരിമിതപ്പെടുത്തുക,  മുഴുവൻ തുകയും ഒറ്റയടിക്ക് അടയ്ക്കാൻ കഴിയുന്നില്ലെങ്കിൽ ഏറ്റവും കുറഞ്ഞ തുകയേക്കാൾ കൂടുതൽ അടയ്ക്കാൻ ശ്രമിക്കുക 

Latest Videos
Follow Us:
Download App:
  • android
  • ios