നിക്ഷേപകരെ ഇതിലേ'; ഉയർന്ന പലിശ ഉറപ്പാക്കുന്ന സ്പെഷ്യൽ സ്കീമുകൾ ഇതാ

നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന വ്യതിയാണെങ്കിൽ, ഡിസംബർ 31 ന് സമയപരിധി അവസാനിക്കുന്ന ഈ പ്രത്യേക എഫ്ഡി സ്കീമുകൾ പരിചയപ്പെടാം. 

Special FD Schemes With High Interest Rates of THESE 3 Banks Are Ending On December 31

വിപണിയിലെ അപകട സാധ്യതകൾ ഒന്നും തന്നെ ബാധിക്കാതെ സമ്പാദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച മാർഗമാണ് ഫിക്സഡ് ഡെപ്പോസിറ്റ്, അഥവാ സ്ഥിര നിക്ഷേപങ്ങൾ. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐഡിബിഐ, ഇന്ത്യൻ ബാങ്ക് തുടങ്ങി രാജ്യത്തെ പ്രമുഖ ബാങ്കുകൾ എല്ലാം തന്നെ ഉയർന്ന പലിശ വഗ്‌ദാനം ചെയ്തുകൊണ്ട് സ്‌പെഷ്യൽ സ്കീമുകൾ അവതരിപ്പിച്ചിട്ടുണ്ട്. നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന വ്യതിയാണെങ്കിൽ, ഡിസംബർ 31 ന് സമയപരിധി അവസാനിക്കുന്ന ഈ പ്രത്യേക എഫ്ഡി സ്കീമുകൾ പരിചയപ്പെടാം. 

എസ്ബിഐ അമൃത് കലാഷ്

എസ്ബിഐ അവതരിപ്പിച്ച സ്‌പെഷ്യൽ എഫ്ഡി സ്‌കീം ആണ് അമൃത് കലാഷ്. 400 ദിവസത്തെ കാലാവധിയുള്ള എസ്‌ബിഐ അമൃത് കലാഷ് ഡെപ്പോസിറ്റ് സ്‌കീമിന് അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഡിസംബർ 31 ആണ്. 7.10% പലിശയാണ് ഈ പദ്ധതിയിലോടെ ലഭിക്കുക. മുതിർന്ന പൗരന്മാർക്ക് അധിക പലിശ ബാങ്കുകൾ എല്ലായ്‌പോഴും വാഗ്ദാനം ചെയ്യാറുണ്ട് അതിനാൽ തന്നെ, മുതിർന്ന പൗരന്മാർ, ജീവനക്കാർ, സ്റ്റാഫ് പെൻഷൻകാർ എന്നിവർക്ക് അതത് വിഭാഗങ്ങൾക്ക് ബാധകമായ അധിക പലിശ നിരക്കുകൾക്ക് അർഹതയുണ്ട്

ഐഡിബിഐ ഉത്സവ് എഫ്ഡി

ഐഡിബിഐ ബാങ്ക് ഉത്സവകാല ഓഫ്ഫർ എന്ന രീതിയിൽ അവതരിപ്പിച്ച  ഐഡിബിഐ ഉത്സവ് എഫ്ഡി സ്‌കീമിന് അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഡിസംബർ 31 ആണ്. ഐഡിബിഐ ബാങ്ക് എൻആർഇ/എൻആർഒ, സാദാരണ ജനങ്ങൾ എന്നിവർക്ക് 375 ദിവസത്തേക്ക് 7.10 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനം പലിശയും നൽകുന്നു. രണ്ട് കാലയളവിലേക്ക് ഈ സ്‌കീം ലഭ്യമാണ്.  444 ദിവസത്തേക്ക് ജനറൽ/എൻആർഇ/എൻആർഒ പൊതുജനങ്ങൾക്ക് 7.25 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു.

ഇൻഡ് സൂപ്പർ 400 ഡേയ്സ്  

ഇന്ത്യൻ ബാങ്കിന്റെ സ്‌പെഷ്യൽ എഫ്ഡി സ്‌കീം ആണ് ഇൻഡ് സൂപ്പർ 400 ഡേയ്സ്. 400 ദിവസത്തെ കാലാവധിയുള്ള  സ്‌കീമിന് അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഡിസംബർ 31 ആണ്. ഈ പദ്ധതി പ്രകാരം, ഉപഭോക്താക്കൾക്ക് കുറഞ്ഞത് 10,000 രൂപയും പരമാവധി തുക 2 കോടിയിൽ താഴെയും നിക്ഷേപിക്കാം. പൊതുജനങ്ങൾക്ക് 7.25% പലിശ നിരക്കും  മുതിർന്ന പൗരന്മാർക്ക് 7.75% പലിശ നിരക്കും ലഭിക്കും.  സൂപ്പർ സീനിയർ സിറ്റിസൺ ആണെങ്കിൽ 8 ശതമാനം പലിശയും ലഭിക്കും. 

Latest Videos
Follow Us:
Download App:
  • android
  • ios