സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്‌കീം; നിക്ഷേപിക്കുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട 5 പോരായ്മകൾ

ഉറപ്പായ വരുമാനം, മൂലധന സംരക്ഷണം എന്നിവയാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്‌കീനെ ആകർഷകമാക്കുന്നത്.  പണം നിക്ഷേപിക്കുന്നതിന് മുൻപ് പരിഗണിക്കേണ്ട ചില കാര്യങ്ങൾ കൂടി ഉണ്ട്

Senior Citizens Savings Scheme Disadvantages apk

മുതിർന്ന പൗരന്മാർക്കുള്ള ജനപ്രിയ നിക്ഷേപ മാർഗങ്ങളിലൊന്നാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്‌കീം. വിരമിക്കലിന് ശേഷമുള്ള വർഷങ്ങളിൽ സുരക്ഷിതമായ വരുമാന മാർഗ്ഗം നൽകുകയെന്ന ലക്ഷ്യത്തോടെ 2004 ൽ സർക്കാർ പിന്തുണയിൽ തുടങ്ങിയ പദ്ധതിയാണ് 2023 ലെ ബജറ്റിൽ നിർദ്ദേശിച്ച പ്രകാരം എസ്‌സിഎസ്എസ്ന്റെ നിക്ഷേപ പരിധി 15 ലക്ഷം രൂപയിൽ നിന്ന് 30 ലക്ഷം രൂപയായി ഉയർത്തി. ഉറപ്പായ വരുമാനം, മൂലധന സംരക്ഷണം, പതിവ് പേഔട്ടുകൾ എന്നിവയാണ് ഇതിനെ ആകർഷകമാക്കുന്നത്. സെക്ഷൻ 80C പ്രകാരം നികുതി ആനുകൂല്യങ്ങൾ ഇതിനു ലഭിക്കുകയും ചെയ്യുന്നുണ്ട്. മാത്രമല്ല നേരത്തെ പിൻവലിക്കൽ സൗകര്യവും നൽകുന്നു. ഇതെല്ലം  നിക്ഷേപകരെ ആകർഷിക്കുമെങ്കിലും പണം നിക്ഷേപിക്കുന്നതിന് മുൻപ് പരിഗണിക്കേണ്ട ചില കാര്യങ്ങൾ കൂടി ഉണ്ട്. 

ALSO READ: എൻആർഐകൾക്കുള്ള ക്രെഡിറ്റ് കാർഡ്; യോഗ്യത, ആനുകൂല്യങ്ങൾ അറിയാം

കാലാവധി

എസ്‌സിഎസ്എസ് അക്കൗണ്ടിന് 5 വർഷത്തെ കാലാവധിയുണ്ട് എന്നിരുന്നാലും, നിക്ഷേപിച്ചതിന് ശേഷം എപ്പോൾ വേണമെങ്കിലും പിൻവലിക്കാവുന്നതാണ്, എന്നാൽ ഇങ്ങനെ അകാലത്തിൽ പിൻവലിക്കുന്നതിന് പിഴ നൽകേണ്ടി വരും. അതിനാൽ, അടിയന്തിര സാഹചര്യങ്ങളിലോ സാമ്പത്തിക അത്യാവശ്യ ഘട്ടത്തിലോ പണം പിൻവലിക്കുമ്പോൾ നിക്ഷേപകൻ  പിഴ നൽകണം എന്നത് ഓർത്തുവെക്കുക 

പലിശ നിരക്ക്

സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീമിന്റെ പലിശ നിരക്കുകൾ ഓരോ പാദത്തിലും ഗവൺമെന്റ് നിശ്ചയിക്കും. നിക്ഷേപസമയത്ത് നിശ്ചയിക്കുന്ന പലിശ നിരക്കായിരിക്കും കാലാവധി തീരുന്നത് വരെ ലഭിക്കുക. അതിനാൽത്തന്നെ നിക്ഷേപം നടത്തിയതിന് ശേഷം മാർക്കറ്റ് പലിശ നിരക്ക് ഉയർന്നാൽ നിക്ഷേപകർക്ക് ഉയർന്ന പലിശനിരക്ക് നഷ്ടമാകും. 

ALSO : വീട് നിർമ്മിക്കാൻ പദ്ധതിയുണ്ടോ; കുറഞ്ഞ ബഡ്ജറ്റിൽ പണിയാം, വഴികളിതാ

പലിശ നിരക്ക് താരതമ്യം

ഡിസിബി പോലുള്ള മറ്റ് ബാങ്കുകൾ  മുതിർന്ന പൗരന്മാർക്ക് 15 മാസത്തിനും 24 മാസത്തിനും ഇടയിൽ കാലാവധിയുള്ള 2 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 8.50 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 18 മാസവും ഒരു ദിവസം മുതൽ 3 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഏറ്റവും ഉയർന്ന പലിശ നിരക്ക് ആയ  8.25 ശതമാനം വാഗ്ദാനം ചെയ്യുന്നു. ബന്ധൻ ബാങ്ക് മുതിർന്ന പൗരന്മാർക്ക് 600 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന എഫ്ഡികളിൽ 8.50 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഈ ബാങ്കുകൾ വളരെ ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ഈ നിക്ഷേപങ്ങൾ ഐടി ആക്ടിന്റെ 80 സിക്ക് കീഴിൽ വരുന്നതല്ല എന്നത് ശ്രദ്ധിക്കുക.

നികുതി 

സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്‌കീമിൽ നിക്ഷേപിക്കുമ്പോൾ  നികുതി ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. സ്‌കീമിന് കീഴിലുള്ള നിക്ഷേപം ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം കിഴിവിന് അർഹമാണ്. പഴയ നികുതി വ്യവസ്ഥയിൽ സെക്ഷൻ 80 സി നികുതി ആനുകൂല്യം ലഭ്യമാണെന്ന കാര്യം ശ്രദ്ധിക്കുക. മുതിർന്ന പൗരൻ പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുകയാണെങ്കിൽ, സെക്ഷൻ 80 സി ആനുകൂല്യം ക്ലെയിം ചെയ്യാൻ കഴിയില്ല.
ലഭിക്കുന്ന പലിശ നികുതിക്ക് വിധേയമാണ്.  സെക്ഷൻ 80 സി പ്രകാരം ഒരു സാമ്പത്തിക വർഷത്തിൽ മൊത്തം പലിശ 50,000 രൂപയിൽ കൂടുതലാണെങ്കിൽ, പലിശയിൽ നിന്ന് ടിഡിഎസ് കുറയ്ക്കും.

യോഗ്യത

ഈ പദ്ധതി പ്രയോജനപ്പെടുത്താൻ 30-നും 40-നും ഇടയിൽ പ്രായമുള്ള ആളുകൾക്ക് അർഹതയില്ല. 60 വയസ്സിനു മുകളിലുള്ള ആളുകൾക്ക് മാത്രമേ ആനുകൂല്യങ്ങൾ ലഭ്യമാകൂ. 

Latest Videos
Follow Us:
Download App:
  • android
  • ios