മുതിർന്നപൗരൻമാർക്ക് ഉയർന്ന പലിശ; സ്ഥിരനിക്ഷേപങ്ങൾക്ക് ഗംഭീര റിട്ടേണ്‍ നൽകാൻ ഈ ബാങ്ക്
മുതിർന്ന പൗരൻമാർക്ക് കൂടുതൽ നേട്ടം. എഫ്ഡി നിക്ഷേപങ്ങൾക്ക് ആകർഷകമായ പലിശ ഓഫർ ചെയ്ത് ഈ ബാങ്ക്
ഉയർന്ന പലിശനിരക്ക് തന്നെയണ് നിക്ഷേപങ്ങൾ തുടങ്ങാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്ന പ്രധാനഘടകങ്ങളിലൊന്ന്. അത്തരത്തിൽ എഫ്ഡി നിക്ഷേപങ്ങൾക്ക് ആകർഷകമായ പലിശ ഓഫർ ചെയ്തിരിക്കുകയാണ് ബാങ്ക് ഓഫ് ബറോഡ. വിവിധ കാലയളവുകളുടെ സ്ഥിര നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്കും പൊതുജനങ്ങൾക്കും പലിശ നിരക്ക് 30 ബേസിസ് പോയിന്റുകൾ വരെ വർദ്ധിപ്പിച്ചതായി ബാങ്ക് ഓഫ് ബറോഡ അറിയിച്ചു. മുതിർന്ന പൗരൻമാർക്കാണ് കൂടുതൽ നേട്ടം. എൻആർഒ, എൻആർഇ ടേം ഡിപ്പോസിറ്റുകളുടെ പലിശ നിരക്കും ബാങ്ക് പുതുക്കിയിട്ടുണ്ട്.
ALSO READ: ട്രെയിനിലെ ഒരു കോച്ച് മുഴുവൻ ബുക്ക് ചെയ്യണോ? എത്ര രൂപ ചെലവാകും
ബറോഡ തിരംഗ പ്ലസ് ഡെപ്പോസിറ്റ് സ്കീമിന്റെ പലിശ നിരക്കുകളും വർധിപ്പിച്ചയിൽപ്പെടും. 399 ഡേ ബറോഡ തിരംഗ പ്ലസ് ഡെപ്പോസിറ്റ് സ്കീമിന് നിലവിൽ പ്രതിവർഷം 7.90 ശതമാനം വരെ പലിശ നിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. അതിൽ മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം 0.50 ശതമാനം അധിക പലിശയും നോൺ കോളബിൾ ഡെപ്പോസിററുകൾക്ക് 0.15 ശതമാനം പലിശയും ലഭ്യമാക്കും.2 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് ഈ നിരക്കുകൾ ബാധകമാണെന്ന് ബാങ്ക് അറിയിച്ചു, പുതുക്കിയ നിരക്കുകൾ 2023 മെയ് 12 മുതൽ പ്രാബല്യത്തിൽ വന്നു. നേരത്തെ 2023 മാർച്ചിലും 2022 ഡിസംബറിലും ബാങ്ക് ഓഫ് ബറോഡ റീട്ടെയിൽ ടേം ഡെപ്പോസിറ്റ് പലിശ നിരക്കുകൾ വർദ്ധിപ്പിച്ചിരുന്നു. .
പുതിയ നിരക്കുകൾ
2 വർഷം മുതൽ 3 വർഷം വരെ സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്ക് ഓഫ് ബറോഡ പൊതുജനങ്ങൾക്ക് 7.05 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.55 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു.
ALSO READ: സൗജന്യമായി എങ്ങനെ വിമാനയാത്ര നടത്താം; ടിക്കറ്റ് ലഭിക്കുന്ന വഴികളിതാ
ബറോഡ തിരംഗ പ്ലസ്- 399 ദിവസത്തെ സ്ഥിര നിക്ഷേപത്തിന് ബാങ്ക് നിലവിൽ പൊതുജനങ്ങൾക്ക് 7.25 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനം പലിശയും ലഭ്യമാക്കും.
2 കോടി യിൽ താഴെയുള്ള എൻആർഇ ടേം ഡെപ്പോസിറ്റുകളുടെ പുതിയ നിരക്ക് ഇപ്രകാരമാണ്. 2 വർഷം മുതൽ 3 വർഷം വരെ ഫിക്സഡ് ഡിപ്പോസിറ്റുകൾക്ക് 7.05% പലിശയാണ വാഗ്ദാനം ചെയ്യുന്നത്.
ALSO READ: 60-ന് മുകളിൽ പ്രായമുള്ളവരാണോ? കാത്തിരിക്കുന്നത് വമ്പൻ ആനുകൂല്യങ്ങൾ
ബറോഡ അഡ്വാന്റേജ് ഫിക്സഡ് ഡിപ്പോസിറ്റുകൾക്കുള്ള പുതിയ നിരക്കുകൾ നോക്കാം. 2 വർഷം മുതൽ 3 വർഷം വരെയുളള നിക്ഷേപങ്ങൾക്ക് പൊതുജനങ്ങൾക്ക് 7.30 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.8% . പലിശയും വാഗ്ദാനം ചെയ്യുന്നു.ബറോഡ തിരംഗ പ്ലസ്-399 ദിവസത്തെ സ്ഥിര നിക്ഷേപത്തിന് ബാങ്ക് പൊതുജനങ്ങൾക്ക് 7.40% പലിശയും മുതിർന്ന പൗരന്മാർക്ക് 7.9% പലിശയും വാഗ്ദാനം ചെയ്യുന്നു.നിലവിലുള്ളതും പുതിയതുമായ ഉപഭോക്താക്കൾക്ക് ഇന്ത്യയിലുടനീളമുള്ള ബാങ്കിന്റെ ഏതെങ്കിലും ശാഖകൾ വഴി എഫ്ഡി തുറക്കാൻ കഴിയും. ബാങ്കിന്റെ മൊബൈൽ ആപ്പ്/ നെറ്റ് ബാങ്കിംഗ് വഴിയും നിലവിലുള്ള ഉപഭോക്താക്കൾക്കും ഒരു ഓൺലൈൻ എഫ്ഡി തുറക്കാവുന്നതാണ്.