മുതിർന്ന പൗരന്മാർക്ക് 8.5% വരെ പലിശ നേടാം; നിരക്കുകൾ പരിഷ്കരിച്ച് ഈ ബാങ്ക്

മുതിർന്ന പൗരന്മാര്ക്ക് കൂടുതൽ പലിശ. വിപണിയിൽ അപകട സാധ്യതകളില്ലാതെ ഉയർന്ന പലിശ നേടാം. ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ ബാങ്കിന്റെ നിരക്കുകൾ അറിയാം 
 

Senior citizens can earn up to 8.5% interest rate on these FD APK

മുംബൈ: രണ്ട് കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് പരിഷ്കരിച്ച് ഡിസിബി ബാങ്ക്. പുതിയ നിരക്കുകൾ 2023 ജൂൺ 28 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഡിസിബി ബാങ്ക് അറിയിച്ചു.  സാധാരണ ഉപഭോക്താക്കൾക്ക്  8 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 8.50 ശതമാനം പലിശയും ബാങ്ക് വാഗ്ദാനം ചെയ്യുന്നു.

ഡിസിബി ബാങ്ക് സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ

ഏഴ് ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള  റസിഡന്റ് ടേം ഡെപ്പോസിറ്റുകൾക്ക് 3.75 ശതമാനം പലിശ ബാങ്ക് വാഗ്ദാനം ചെയ്യുന്നു, കൂടാതെ 46 ദിവസം മുതൽ 90 ദിവസം വരെ കാലാവധിയിൽ 4  ശതമാനം പലിശയും വാഗ്ദാനന്മ ചെയ്യുന്നു.  91 ദിവസം മുതൽ 6 മാസം വരെയുള്ള നിക്ഷേപങ്ങൾക്ക്  ബാങ്ക് നൽകുന്ന പലിശ നിരക്ക് 4.75 ശതമാനം ആണ്, 6 മാസം മുതൽ 12 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക്  6.25 ശതമാനം ആണ്.പലിശ നിരക്ക്. 12 മുതൽ 15 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 7.25% പലിശ ലഭിക്കും, 18 മാസം മുതൽ 700 ദിവസത്തിൽ താഴെ വരെയുള്ള നിക്ഷേപങ്ങൾക്ക് 7.75% പലിശ ബാങ്ക് വാഗ്ദാനം ചെയ്യുന്നു.700 ദിവസം മുതൽ 36 മാസം വരെയുള്ള കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ഇപ്പോൾ 8% നിരക്കിൽ പലിശ ലഭിക്കും.  36  മാസം മുതൽ 120 മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് ഡിസിബി ബാങ്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 7.75% ആണ്.

മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ

സീനിയർ സിറ്റിസൺ ഉപഭോക്താക്കൾക്ക്, ഏഴ് ദിവസം മുതൽ 120 മാസം വരെയുള്ള കാലയളവിൽ പലിശ നിരക്ക് 4.25% മുതൽ 8.50% വരെ പലിശ ഡിസിബി ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios