സമയം കുറവാണ്, ഉയർന്ന പലിശ ലഭിക്കണമെങ്കിൽ മുതിർന്ന പൗരന്മാർക്ക് ഇപ്പോൾ നിക്ഷേപിക്കാം

മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ നിരക്കിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒരുക്കിയ നിക്ഷേപ പദ്ധതിയാണ് എസ്ബിഐ വെകെയറർ. അഞ്ച് മുതൽ പത്ത് വര്ഷം വരെയുള്ള നിക്ഷേപം നടത്താൻ ഇതിലൂടെ സാധിക്കും

SBI WeCare special FD for senior citizens with higher interest rate deadline

മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ നിരക്കിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒരുക്കിയ നിക്ഷേപ പദ്ധതിയാണ് എസ്ബിഐ വീകെയർ. അഞ്ച് മുതൽ പത്ത് വര്ഷം വരെയുള്ള നിക്ഷേപം നടത്താൻ ഇതിലൂടെ സാധിക്കും.  ഈ സ്കീമിന് കീഴിൽ 7.50 ശതമാനം പലിശയാണ് ബാങ്ക് നൽകുന്നത്.

വീകെയർ സ്കീമിൽ, സ്ഥിര നിക്ഷേപത്തേക്കാൾ 0.50% അധിക പലിശ ലഭ്യമാണ്. എന്നാൽ മറുവശം പരിശോധിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ടത്, സ്ഥിര നിക്ഷേപത്തിന്റെ പലിശ പ്രതിമാസ അല്ലെങ്കിൽ ത്രൈമാസ ഇടവേളകളിൽ നൽകും. ഓൺലൈൻ സേവനവും ലഭ്യമാണ്,

മറ്റൊരു പ്രധാന കാര്യം, എസ്ബിഐ ബാങ്ക് ഉപഭോക്താക്കൾക്ക് എസ്ബിഐയുടെ വി കെയർ സ്കീമിന്റെ സഹായത്തോടെ വായ്പ ലഭിക്കും. 60 വയസ്സിന് താഴെയുള്ളവർക്ക് എസ്ബിഐയുടെ വി കെയർ പദ്ധതിയിൽ നിക്ഷേപിക്കാനാകില്ല. 60 വയസ്സിന് മുകളിലുള്ള പൗരന്മാർ മാത്രം  ഈ പദ്ധതിയിൽ നിക്ഷേപിക്കണം

കോവിഡ് പാൻഡെമിക് സമയത്താണ് മുതിർന്ന പൗരൻമാർക്കായി ഈ സ്പെഷ്യൽ സ്കീം എസ്ബിഐ അവതരിപ്പിച്ചത്. നിക്ഷേപിക്കുന്ന പണം ഇരട്ടിയാക്കാൻ കഴിയുന്ന സ്കീം ആണിത്. മുതിർന്ന പൗരന്മാർക്ക്  മികച്ച വരുമാനം ഉറപ്പുവരുത്തുന്നതിനും,  മത്സരാധിഷ്ഠിതമായ പലിശ നിരക്കിൽ ഉയർന്ന റിട്ടേൺ വാഗ്ദാനം ചെയ്യുന്നതിനുമായാണ് എസ്ബിഐ  വീകെയർ ഫിക്സഡ് ഡിപ്പോസിറ്റ്  സ്കീം അവതരിപ്പിച്ചത്. 

എസ്ബിഐ വെകെയറിൽ നിക്ഷേപിക്കാനുള്ള അവസാന തീയതി എപ്പോഴാണ്?

എസ്ബിഐ വെകെയറിൽ നിക്ഷേപിക്കാനുള്ള അവസാന തീയതി 2024 മാർച്ച് 31 ആണ്. പുതിയ നിക്ഷേപങ്ങൾക്കും കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾ പുതുക്കുന്നതിനും ഈ സ്കീം ലഭ്യമാണ്.
 

Latest Videos
Follow Us:
Download App:
  • android
  • ios