ഇനി കാർഡ് ആവശ്യമില്ല! പണം പിൻവലിക്കാൻ കാർഡ് രഹിത ഫീച്ചർ അവതരിപ്പിച്ച് എസ്‌ബിഐ

ബാങ്കിന്റെ 68-ാം സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചത്. ഉപഭോക്താക്കൾക്ക് ഇനി മുതൽ ഏത് ബാങ്കിന്റെയും ഐസിസിഡബ്ല്യു സേവനമുള്ള എടിഎമ്മുകളിൽ നിന്ന് തടസ്സമില്ലാതെ പണം പിൻവലിക്കാം.

SBI introduces new cardless cash withdrawal feature APK

മുംബൈ: കാർഡ്‌ലെസ് ക്യാഷ് പിൻവലിക്കൽ സേവനം ആരംഭിച്ച് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കിന്റെ 68-ാം സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചത്. ഉപഭോക്താക്കൾക്ക് ഇനി മുതൽ ഏത് ബാങ്കിന്റെയും ഐസിസിഡബ്ല്യു സേവനമുള്ള എടിഎമ്മുകളിൽ നിന്ന് തടസ്സമില്ലാതെ പണം പിൻവലിക്കാം.

എടിഎം സ്‌ക്രീനിൽ പ്രദർശിപ്പിച്ചിരിക്കുന്ന സിംഗിൾ യൂസ് ഡൈനാമിക് ക്യുആർ കോഡിലൂടെ ഇടപാടുകൾ പ്രോസസ്സ് ചെയ്യും. കൂടാതെ, ഉപയോക്താക്കൾക്ക് അവരുടെ യുപിഐ ആപ്ലിക്കേഷനിൽ ലഭ്യമായ സ്കാൻ, പേ ഫീച്ചർ ഉപയോഗിച്ച് പണം പിൻവലിക്കാൻ സൗകര്യമുണ്ട്.

ALSO READ: യോനോ ആപ്പിനെ അടിമുടി മാറ്റി എസ്‌ബിഐ; യുപിഐ ഫീച്ചറുകൾ ലഭിക്കാൻ ചെയ്യേണ്ടത്

ഇന്ത്യയിലെ ഏതൊരു ബാങ്ക് ഉപഭോക്താവിനും യുപിഐ പേയ്‌മെന്റ് സിസ്റ്റം ആക്‌സസ് ചെയ്യാനും  യോനോ മൊബൈൽ ആപ്ലിക്കേഷൻ വഴി പണം അഭ്യർത്ഥിക്കാനും കഴിയും.

ഓരോ ഇന്ത്യക്കാരനും സാമ്പത്തിക സ്വാതന്ത്ര്യവും ആശ്വാസവും നൽകുന്ന ആധുനിക ഡിജിറ്റൽ ബാങ്കിംഗ് ഉൽപ്പന്നങ്ങൾ നൽകാൻ എസ്ബിഐ പ്രതിജ്ഞാബദ്ധമാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയർമാൻ ദിനേശ് ഖര ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു, ഉപയോക്താക്കളുടെ ആവശ്യങ്ങൾ പ്രകാരം യോനോ ആപ്പ് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. തടസ്സമില്ലാത്തതും ആസ്വാദ്യകരവുമായ ഡിജിറ്റൽ അനുഭവം നൽകുന്നതായിരിക്കും ഇത്. ഇതിലൂടെ യോനോ ഫോർ എവരി ഇന്ത്യൻ" എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിലേക്ക് ഒരു പടി കൂടി അടുക്കുമെന്ന് കരുതുന്നതായി ദിനേശ് ഖര  പറഞ്ഞു. 

മാത്രമല്ല, എല്ലാ ഇടപാടുകളും ഒരു കുടക്കേഴിൽ കൊണ്ടുവന്നുകൊണ്ട് എസ്ബിഐ രാജ്യത്തെ മികച്ച 21 ജില്ലാ കേന്ദ്രങ്ങളിൽ 34 ഇടപാട് ബാങ്കിംഗ് ഹബുകൾ ആരംഭിച്ചു. "തടസ്സമില്ലാത്തതും മനോഹരവുമായ ഡിജിറ്റൽ അനുഭവത്തിനായി ഞങ്ങളുടെ ഉപഭോക്താക്കളുടെ പ്രതീക്ഷകൾ കണക്കിലെടുത്ത് യോനോ ആപ്പ് നവീകരിച്ചു. ഇത് 'യോനോ ഫോർ എവരി ഇന്ത്യാ' ദൗത്യം യാഥാർത്ഥ്യമാക്കുക എന്ന ഞങ്ങളുടെ ലക്ഷ്യം നടപ്പിലാക്കുമെന്ന് ദിനേശ് ഖര  പറഞ്ഞു. 2017-ൽ ആരംഭിച്ച യോനോയ്ക്ക് 60 ദശലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios