എടിഎം കാർഡ് നഷ്ടപ്പെട്ടോ? കാര്യം നിസ്സാരമല്ല, ഉടനെ ചെയ്യേണ്ടത് ഇതാണ്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെബിറ്റ് കാർഡ് ആണ് നഷ്ടപ്പെടുന്നതെങ്കിൽ, കാർഡ് നിർജ്ജീവമാക്കാനും ബ്ലോക്ക് ചെയ്യാനും നിങ്ങൾക്ക് നെറ്റ് ബാങ്കിംഗോ എസ്എംഎസ് സേവനമോ ഉപയോഗിക്കാം.
ഓരോ ബാങ്കിന്റെയും ഉപഭോക്താക്കൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഡെബിറ്റ് കാർഡ് നൽകാറുണ്ട്. പിൻ നൽകി സുരക്ഷിതമാക്കാറുണ്ടെങ്കിലും ഡെബിറ്റ് കാർഡ് നഷ്ടപ്പെട്ടാൽ ബുദ്ധിമുട്ട് തന്നെയാണ്. ഡെബിറ്റ് കാർഡ് നഷ്ടമാകുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്യുന്ന സന്ദർഭങ്ങളിൽ ഈ വിവരം ഉടനെ തന്നെ ബാങ്കിനെ അറിയിക്കേണ്ടതാണ്. ബാങ്കിൻ്റെ ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടുന്നതിലൂടെ ഈ വിക്കിവാരം ബാങ്കിനെ അറിയിക്കാൻ സാധിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെബിറ്റ് കാർഡ് ആണ് നഷ്ടപ്പെടുന്നതെങ്കിൽ, കാർഡ് നിർജ്ജീവമാക്കാനും ബ്ലോക്ക് ചെയ്യാനും നിങ്ങൾക്ക് നെറ്റ് ബാങ്കിംഗോ എസ്എംഎസ് സേവനമോ ഉപയോഗിക്കാം.
ടോൾ ഫ്രീ നമ്പറിലേക്ക് വിളിക്കാം
എസ്ബിഐ എടിഎം/ഡെബിറ്റ് കാർഡ് ബ്ലോക്ക് ചെയ്യാനുള്ള ഏറ്റവും വേഗമേറിയ മാർഗങ്ങളിൽ ഒന്നാണ് ബാങ്കിൻ്റെ ടോൾ ഫ്രീ നമ്പറുകളിലേക്ക് വിളിക്കുന്നത്. 1800 11 2211 അല്ലെങ്കിൽ 1800 425 3800. ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ചതിന് ശേഷം നിങ്ങൾക്ക് ലഭിക്കുന്ന നിർദ്ദേശങ്ങൾ പാലിച്ച് നിങ്ങളുടെ കാർഡ് ബ്ലോക്ക് ചെയ്യുക.
ഇൻ്റർനെറ്റ് ബാങ്കിംഗ് വഴി എസ്ബിഐ ഡെബിറ്റ് കാർഡ് ബ്ലോക്ക് ചെയ്യാം
* എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് onlinesbi.com സന്ദർശിക്കുക.
* യൂസർ ഐഡിയും പാസ്‌വേഡും നൽകി എസ്ബിഐയുടെ ഇൻ്റർനെറ്റ് ബാങ്കിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക.
* ഇ-സേവന വിഭാഗത്തിലേക്ക് പോയി എടിഎം കാർഡ് സർവീസ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
* ശേഷം ബ്ലോക്ക് എടിഎം കാർഡ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
* നിങ്ങൾ ബ്ലോക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന എടിഎം കാർഡുമായി ലിങ്ക് ചെയ്‌ത അക്കൗണ്ട് തിരഞ്ഞെടുക്കുക.
* ബ്ലോക്ക് ചെയ്‌തതും സജീവവുമായ എല്ലാ കാർഡുകളുടെയും ലിസ്റ്റ് നിങ്ങൾക്ക് കാണാൻ കഴിയും.
* ഡെബിറ്റ് കാർഡിൻ്റെ ആദ്യത്തേയും അവസാനത്തേയും നാല് അക്കങ്ങൾ ആയിരിക്കും ഈ പട്ടികയിൽ ഉണ്ടാകുക.
* ബ്ലോക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന കാർഡ് തിരഞ്ഞെടുക്കുക.
* കാരണം നൽകുക (നഷ്‌ടപ്പെടുക/മോഷ്ടിക്കപ്പെടുക)
* ഒട്ടിപി അല്ലെങ്കിൽ പാസ്‌വേഡ് നൽകുക,
* തുടർന്ന് സ്ഥിരീകരണ ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
എസ്ബിഐ എടിഎം ഡെബിറ്റ് കാർഡ് ബ്ലോക്ക് ചെയ്തുകഴിഞ്ഞാൽ, അക്കൗണ്ട് ഉടമയ്ക്ക് എസ്എംഎസ് വഴി അറിയിക്കും