സിവിവി നൽകേണ്ടെന്ന് റുപെയും; ഓൺലൈൻ ഇടപപാടിന് സിവിവി വേണ്ട

റുപെ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്കും സിവിവി പങ്കിടാതെ തന്നെ ഇ-കൊമേഴ്‌സ് ഓൺലൈൻ ഇടപാടുകൾ നടത്താനാകും.

RuPay introduces CVV less free payments apk

ദില്ലി: ഉപഭോക്താക്കൾക്ക്  സിവിവി രഹിത ഓൺലൈൻ ഇടപാട് നടത്താനുള്ള അവസരമൊരുക്കി പേയ്മെന്റ് നെറ്റ് വർക്ക് സ്ഥാനമായ റുപെയും. ഉപഭോക്താക്കളുടെ  കാർഡ് ടോക്കണൈസ് ചെയ്തിട്ടുണ്ടെങ്കിൽ, കാർഡ് ഹോൾഡർക്ക്, വെരിഫിക്കേഷനുവേണ്ടി  സിവിവി നൽകാതെ തന്നെ ഓൺലൈൻ ഇടപാടുകൾ നടത്താൻ കഴിയുമെന്ന് ചുരുക്കം. ഉപഭോക്താക്കൾക്ക് സുരക്ഷിതമായി ഓൺലൈൻ ട്രാൻസാക്ഷൻ നടത്താൻ സാധിക്കുന്നതരത്തിലാണ് ഓൺലൈൻ ഇടപാടുകൾക്ക് സിവിവി രഹിത സംവിധാനമൊരുക്കിയിരിക്കുന്നത്. ഇതോടെ  റുപെ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്കും സിവിവി പങ്കിടാതെ തന്നെ ഇ-കൊമേഴ്‌സ് ഓൺലൈൻ ഇടപാടുകൾ നടത്താനാകും.

ALSO READ: ഗൂഗിൾ പേ, ഫോൺ പേ, പേടിഎം, യുപിഐ ആപ്പ് ഏതുമാകട്ടെ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കുക

സിവിവി രഹിത  സംവിധാനം വഴി ഓൺലൈൻ ഇടപാടുകൾ സുഗമമാക്കുകയാണ് ലക്ഷ്യം. നിലവിൽ വിസയും സിവിവി  രഹിത സേവനം നൽകുന്നുണ്ട്. സിവിവി രഹിത ഫീച്ചർ നിലവിൽ വന്നതോടെ,  ഓരോ തവണ ആഭ്യന്തര ഇടപാടുകൾ നടത്തുമ്പോഴും ഉപഭോക്താക്കൾക്ക് അവരുടെ സിവിവി നൽകേണ്ടിവരില്ല. കാർഡ് ടോക്കണൈസുചെയ്യുന്ന സമയത്ത്, കാർഡിന്റെ പിൻഭാഗത്തുള്ള  മൂന്നക്ക നമ്പറും, ആവശ്യമായ വിവരങ്ങളും ബന്ധപ്പെട്ടവർ പരിശോധിച്ചുറപ്പിക്കുന്നുണ്ട്. അതിനാൽ തുടർന്നുള്ള ഇടപാടുകളിൽ വീണ്ടും സിവിവി നൽകാതെ തന്നെ ഇടപാടുകൾ ഈസിയായി നടത്താം.

എന്താണ് ടോക്കണൈസേഷൻ

ടോക്കണൈസേഷൻ എന്നത് യഥാർത്ഥ കാർഡ് വിശദാംശങ്ങൾക്കു പകരം ടോക്കണുകൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന കോഡുകളിൽ ഇടപാടുകൾ സാധ്യമാക്കുന്ന മാർഗമാണ്. ഇവിടെ ഓരോ ഇടപാടിനും വ്യത്യസ്ത കോഡുകൾ ജനറേറ്റ് ചെയ്യപ്പെടും. അതായത് ഉപഭോക്താവ് സാധനസാമഗ്രികൾ വാങ്ങിക്കുമ്പോൾ ഒരിക്കൽ ജനറേറ്റ് ചെയ്ത കോഡ് മറ്റൊരു സന്ദർഭത്തിൽ ഉപയോഗിക്കാൻ സാധിക്കില്ല.

ALSO READ:  വിദേശ യാത്രയ്‌ക്കൊരുങ്ങുകയാണോ? ട്രാവൽ ഇൻഷുറൻസ് എടുക്കൂ, ഗുണങ്ങൾ ഇതൊക്കെയാണ്

ഓരോ തവണയും ഇടപാട് നടത്തുമ്പോൾ 16 അക്ക ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് നമ്പർ, സിവിവി, കാലാവധി തീയതി തുടങ്ങിയ വിശദാംശങ്ങൾ ഉപഭോക്താവിന് നൽകേണ്ടതിന്റെ ആവശ്യകത ടോക്കണൈസേഷൻ നീക്കം ചെയ്യുന്നു. കൂടാതെ ഇത് സൈബർ തട്ടിപ്പുകളിൽ നിന്ന് ഉപയോക്താവിനെ  സുരക്ഷിതമാക്കുകയും ചെയ്യുന്നു.ഓൺലൈൻ ഇടപാടുകൾ വഴിയുള്ള തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷ മുൻനിർത്തി ആർബിഐ ടോക്കണൈസേഷൻ നടപ്പാക്കിയത്. ടോക്കണൈസേഷൻ വഴി ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിവരങ്ങൾ വ്യാപാരികളിൽ നിന്നും സംരക്ഷിക്കപ്പെടും.

Latest Videos
Follow Us:
Download App:
  • android
  • ios