മാർച്ച് 31 അവസാന തിയ്യതി; എൻപിഎസ് ഇടപാടുകൾ തകരാറിലാകണ്ടെങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കൂ
റിട്ടയര്‍മെന്റിനു ശേഷം യാത്രകള്‍ ചെയ്തും, ബന്ധുക്കളും കൂട്ടുകാരുമായും സമയം ചെലവഴിച്ചും ജീവിതം സന്തോഷകരവും സമാധാന പൂര്‍ണ്ണവുമാകണമെന്ന് ആഗ്രഹിക്കുന്നവരാണോ? എൻപിഎസ് ഇടപാടുകൾ തകരാറിലാകണ്ടെങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കൂ
ദില്ലി: 61 കോടിയോളം വരുന്ന പാൻ കാർഡുകളിൽ ഏകദേശം 48 കോടി പാൻ കാർഡുകൾ മാത്രമാണ് ഇതുവരെ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളതെന്ന് സിബിഡിടി ചെയർപേഴ്സൺ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴും നിരവധി പേർ പാൻ കാർഡുമായി ആധാർ ലിങ്ക് ചെയ്യാനുണ്ടെന്ന് ചുരുക്കം. പാൻ ആധാർ ലിങ്കിങ് മാർച്ച് 31 നകം പൂർത്തിയാക്കിയില്ലെങ്കിൽ അക്കൗണ്ട് ഉടമകളുടെ, ബാങ്കിംഗ് ട്രാൻസാക്ഷനുകളെയും, കെവൈസി ബാധക ഇൻവെസ്റ്റ്‌മെന്റ് സ്‌കീമുകളുടെ മുന്നോട്ടുപോക്കിനെയുമെല്ലാം ബാധിക്കുക തന്നെ ചെയ്യും
ALSO READ: സ്വർണവിപണി നിശ്ചലമാകും, വ്യാപാരികൾ സമരത്തിലേക്ക്.
നാഷണൽ പെൻഷൻ സ്‌കീം വരിക്കാർ നിർബന്ധമായും മാർച്ച് 31 നകം ആധാറുമായി പാൻകാർ്ഡ് ലിങ്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മുന്നറിയിപ്പ് നൽകുകയാണ് പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി. നാഷണൽ പെൻഷൻ സ്‌കീമിന് കെവൈസി നിർബന്ധമായതിനാൽ, 'ട്രാൻസാക്ഷൻ തടസമില്ലാതെ നടത്തുന്നതിന് വരിക്കാർ നിർബന്ധമായും ആധാർ പാൻ ലിങ്കിങ് നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്.
2022 മാർച്ച് 31 ആയിരുന്നു ആധാർ പാൻ കാർഡ് ലിങ്കിങ്ങിന് നേരത്തെ നൽകിയ തിയ്യതി. ഇത് ഒരു വർഷത്തേക്ക് കൂടി നീട്ടി 2023 മാർച്ച് 31 വരെ നീട്ടിനൽകിയതാണ്. മാർച്ച് 31 നുള്ളിൽ പാൻ കാർഡ് ആാധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ കാർഡ് ക്യാൻസലാകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ്. മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2022 ജൂലൈ 1-നോ അതിനു ശേഷമോ പാൻ-ആധാർ ലിങ്ക് പൂർത്തിയാക്കുകയാണെങ്കിൽ, 1,000 രൂപ ഫീസ് ഈടാക്കുന്നുണ്ട്. പാൻ കാർഡ് ഉടമകൾ സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ, , കാർഡ് ഉടമകളുടെ നികുതിയും ബിസിനസ്സുമായി ബന്ധപ്പെട്ട എല്ലാവിധ പ്രവർത്തനങ്ങളും തകരാറിലാകുമെന്നും സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) മുന്നറിയിപ്പ് നൽകുന്നുണ്ട്.
ALSO READ: വിപണിയിൽ 'വിലയുദ്ധം'; കരുനീക്കി മുകേഷ് അംബാനി
നിലവിലുള്ള എൻപിഎസ് വരിക്കാർ ആധാർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യും വിധം എങ്ങനെയെന്ന് നോക്കാം
- ആദ്യം https://cra-nsdl.com/CRA/ ഈ ലിങ്കിൽ ക്ലിക് ചെയ്ത് എൻപിഎസ് അക്കൗണ്ട് ലോഗിൻ ചെയ്യുക
- അപ്‌ഡേറ്റ് ആധാർ എന്ന ബട്ടണിൽ ക്ലിക് ചെയ്യുക
- അപ്‌ഡേറ്റ് ഡീറ്റേയിൽസ് ക്ലിക് ചെയ്യുക
- ആധാർ നമ്പർ ചേർക്കുക/അപ്‌ഡേറ്റ് ചെയ്യുക
- നിങ്ങളുടെ ആധാർ നമ്പർ സമർപ്പിച്ച് 'Generate OTP' ക്ലിക്ക് ചെയ്യുക
- ആധാറുമായി ലിങ്ക് ചെയ്ത മൊബെൽ നമ്പറിലേക്ക് ലഭിക്കുന്ന ഒടിപി എന്റർ ചെയ്യുക
- തുടർന്ന് ആധാർ പെർമനന്റ് റി്ട്ടയർമെന്റ് അക്കൗണ്ട് നമ്പറുമായി ലിങ്ക് ചെയ്‌തെ്ന്ന വിവരം ലഭിക്കും,