ആരോഗ്യ ഇൻഷുറൻസ് ക്ലെയിം നിരസിക്കപ്പെട്ടോ; കാരണങ്ങൾ ഇതാകാം

ക്ലെയിമുകൾ  ഇൻഷുറൻസ് കമ്പനികൾ നിരസിച്ചാലോ? വലിയ ബുദ്ധിമുട്ടാണ് അത് സൃഷ്ടിക്കുക എന്ന കാര്യത്തിൽ  സംശയമില്ല. 

Reasons Why A health Insurance Claim Can Be Rejected

രാജ്യത്ത് വ്യത്യസ്തമായ ധാരാളം ആരോഗ്യ ഇൻഷുറൻസ് പ്ലാനുകൾ ഇന്ന് നിലവിലുണ്ട്.  എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം നിങ്ങളുടെ ആവശ്യങ്ങൾ ഏറ്റവും നന്നായി നിറവേറ്റുന്ന പോളിസി തിരഞ്ഞെടുക്കുക എന്നതാണ്. ഹെൽത്ത് ഇൻഷുറൻസ് എടുക്കുന്നത് അത്യാവശ്യമായ മെഡിക്കൽ സാഹചര്യങ്ങളിൽ സാമ്പത്തിക പരിരക്ഷ ഉറപ്പാക്കാൻ സഹായിക്കും. എന്നാൽ ക്ലെയിമുകൾ  ഇൻഷുറൻസ് കമ്പനികൾ നിരസിച്ചാലോ? വലിയ ബുദ്ധിമുട്ടാണ് അത് സൃഷ്ടിക്കുക എന്ന കാര്യത്തിൽ  സംശയമില്ല. 

ഇന്ത്യയിലെ 75% ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകളും നിരസിക്കപ്പെടുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ആരോഗ്യ ഇൻഷുറൻസുകളെക്കുറിച്ച്  കൃത്യമായി മനസ്സിലാക്കേണ്ടതിന്റെ ആവശ്യകതയും ക്ലെയിം നിരസിക്കുന്നതിലേക്ക് നയിക്കുന്ന  പോരായ്മകൾ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയും ഇത് എടുത്തുകാണിക്കുന്നു.  ക്ലെയിമുകൾ  ഇൻഷുറൻസ് കമ്പനികൾ നിരസിക്കുന്നതിന്റെ കാണങ്ങളേതെല്ലാമെന്ന് നോക്കാം.

നിലവിലുള്ള അസുഖത്തിനുള്ള കവറേജ് ലഭിക്കുന്നതിന് പോളിസി എടുത്ത ശേഷം കുറച്ച് കാലം കാത്തിരിക്കേണ്ടി വരും. ഈ കാത്തിരിപ്പ് കാലയളവ് അവസാനിക്കുന്നതിന് മുമ്പ് പല പോളിസി ഉടമകളും ക്ലെയിമുകൾ ഫയൽ ചെയ്യുന്നു, 18 ശതമാനം ക്ലെയിമുകളും  ഇൻഷുറൻസ് കമ്പനികൾ നിരസിക്കുന്നതിന്റെ ഒരു കാരണമിതാണ്. 25% ക്ലെയിം നിരസിക്കലുകളും സംഭവിക്കുന്നത് പരിരക്ഷയില്ലാത്തെ അസുഖങ്ങൾക്കുള്ള അപേക്ഷകളിലാണ്. ഉദാഹരണത്തിന് പ്രമേഹം അല്ലെങ്കിൽ ഹൈപ്പർടെൻഷൻ പോലുള്ള മുൻകാല രോഗാവസ്ഥകൾ വെളിപ്പെടുത്താതെ പിന്നീട് ക്ലെയിമിന് വേണ്ടി അപേക്ഷിക്കുന്നവ നിരസിക്കപ്പെടും. 4.5% ക്ലെയിമുകളാണ് തെറ്റായ രീതിയിൽ അപേക്ഷ ഫയൽ ചെയ്തതിനാൽ നിരസിക്കപ്പെട്ടിട്ടുള്ളത്. വിശദ വിവരങ്ങൾ തേടിയുള്ള ഇൻഷുറൻസ് കമ്പനികളുടെ അന്വേഷണങ്ങൾക്ക് മറുപടി നൽകാത്തത് കാരണമാണ് 16% ക്ലെയിം അപേക്ഷകളും തള്ളപ്പെട്ടത്. ആവശ്യമില്ലാതെ ആശുപത്രിയിൽ തങ്ങി ക്ലെയിം അപേക്ഷിച്ചതിന് 4.86% അപേക്ഷകളും നിരസിക്കപ്പെട്ടത്. 

Latest Videos
Follow Us:
Download App:
  • android
  • ios