രത്തൻ ടാറ്റയുടെ ജീവചരിത്രത്തിന് എന്തുപറ്റി; ഇനിയും പുറത്തിറക്കാതെ ഹാർപ്പർ കോളിൻസ്
രത്തൻ ടാറ്റയുടെ ജീവചരിത്രത്തിൻ്റെ കൈയെഴുത്തുപ്രതി 2022 ജനുവരിയിൽ തോമസ് മാത്യു ടാറ്റയ്ക്ക് നൽകിയിട്ടുണ്ട്. ഇതുവരെ, പുസ്തകം പുറത്തിറക്കിയിട്ടില്ല, എപ്പോൾ പുറത്തിറങ്ങുമെന്ന് വിവരമില്ല.
ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ വ്യവസായികളിൽ ഒരാളാണ് രത്തൻ ടാറ്റ. ടാറ്റ സൺസിൻ്റെ ചെയർമാനായ രത്തൻ ടാറ്റ വ്യവസായി എന്നതിലുപരി മനുഷ്യസ്നേഹി കൂടിയാണ്. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ അദ്ദേഹം പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. രത്തൻ ടാറ്റ നിർമ്മിച്ച രാജ്യത്തെ ഏറ്റവും വലിയ മൃഗാശുപത്രി അടുത്തമാസം തുറക്കും. അതേസമയം രത്തൻ ടാറ്റായുടെ ജീവചരിത്രം വെളിച്ചം കാണാൻ ഇനിയും സമയമെടുക്കുമെന്നാണ് റിപ്പോർട്ട്.
ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ നിന്നും വിരമിച്ച മലയാളി കൂടിയായ തോമസ് മാത്യു വാണ് ടാറ്റയുടെ ജീവചരിത്രം എഴുതിയിരിക്കുന്നത്. മൂന്നു പതിറ്റാണ്ടായി രത്തന്‍ ടാറ്റയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇദ്ദേഹം, ഇന്ത്യയിലെ പ്രമുഖ കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ ഡയരക്ടര്‍ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. എഴുത്തുകാരന്‍, ഫോട്ടോഗ്രാഫര്‍, കോര്‍പറേറ്റ് സ്ട്രാറ്റജിസറ്റ്, ഡിഫന്‍സ് അനലിസ്റ്റ് എന്നീ മേലഖകളിലും ശ്രദ്ധേയനാണ് മുന്‍ ഐ എ എസുകാരനായ തോമസ് മാത്യു.
ടാറ്റയുടെ ബാല്യം, കോളേജ് കാലം, ആദ്യകാലത്ത് ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ ആളുകള്‍, സംഭവങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം വിശദീകരിക്കുന്ന ഒരു ആധികാരിക ജീവചരിത്രമാണ് തയ്യാറാക്കിയിരിക്കുന്നത്. ടാറ്റയുടെ നാനോ പ്രോജക്റ്റ്, ടാറ്റ സ്റ്റീല്‍ ലിമിറ്റഡ് ഏറ്റെടുക്കല്‍ തുടങ്ങിയ സംഭവങ്ങളെ കുറിച്ച് മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത വിശദാംശങ്ങളും ഇതിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയെ നീക്കിയതടക്കമുള്ള വിവാദങ്ങളുടെ അണിയറക്കഥകളും പുസ്തകത്തിലുണ്ടെന്നാണ് സൂചന. \
രത്തൻ ടാറ്റയുടെ ജീവചരിത്രം പ്രസിദ്ധീകരിക്കാനുള്ള അവകാശം ഹാർപ്പർ കോളിൻസ് രണ്ട് വർഷം മുമ്പ് റെക്കോർഡ് 2 കോടി രൂപയ്ക്ക് സ്വന്തമാക്കിയിട്ടുണ്ട്.
രത്തൻ ടാറ്റയുടെ ജീവചരിത്രത്തിൻ്റെ കൈയെഴുത്തുപ്രതി 2022 ജനുവരിയിൽ തോമസ് മാത്യു ടാറ്റയ്ക്ക് നൽകിയിട്ടുണ്ട്. 2022 നവംബറിൽ രത്തൻ ടാറ്റ-എ ലൈഫ് എന്ന പുസ്തകം പുറത്തിറക്കാൻ പ്രസാധകനായ ഹാർപ്പർ കോളിൻസ് ആദ്യം പദ്ധതിയിട്ടിരുന്നു, പിന്നീട്, തീയതി 2023 മാർച്ചിലേക്കും പിന്നീട് ഈ വർഷം ഫെബ്രുവരിയിലേക്കും മാറ്റി. ഇതുവരെ, പുസ്തകം പുറത്തിറക്കിയിട്ടില്ല, എപ്പോൾ പുറത്തിറങ്ങുമെന്ന് വിവരമില്ല.
സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായിരുന്ന ഡോ. തോമസ് മാത്യു വിവിധ മന്ത്രാലയങ്ങളില്‍ സേവനമനുഷ്ഠിച്ച ശേഷം മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ അഡീഷണല്‍ സെക്രട്ടറിയായാണ് വിരമിച്ചത്.നാല് പുസ്തകങ്ങള്‍ കൂടി അദ്ദേഹം എഴുതിയിട്ടുണ്ട് - ദി വിംഗ്ഡ് വണ്ടേഴ്‌സ് ഓഫ് രാഷ്ട്രപതി ഭവന്‍, എബോഡ് അണ്ടര്‍ ദി ഡോം, ഒബാമഭരണകാലത്തെ ഇന്ത്യാ-യു എസ് ബന്ധത്തെക്കുറിച്ചുള്ള പുസ്തകം, കണ്‍സേവിംഗ് ആന്റ് അപ്‌ഗ്രേഡിംഗ് പ്രസിഡന്റ്‌സ് എസ്‌റ്റേറ്റ് എന്നിവയാണ് ആ പുസ്തകങ്ങള്‍.