മഴക്കാലത്ത് വാഹനം ഓടിക്കുന്നവർ ഇക്കാര്യം ശ്രദ്ധിക്കുക; അഭ്യർത്ഥനയുമായി രത്തൻ ടാറ്റ

മഴക്കാലത്ത് വാഹനം ഓടിക്കുന്നവർ വാഹനം സ്റ്റാർട്ട് ചെയ്യുന്നതിനോ ഓടിക്കുന്നതിനോ മുമ്പ് വാഹനത്തിനടിയിൽ പരിശോധിക്കാൻ രത്തൻ ടാറ്റ 

Ratan Tata REQUEST people to do this before driving their cars during monsoon APK

ന്ത്യൻ വ്യവസായിയും മനുഷ്യസ്‌നേഹിയും ടാറ്റ സൺസിന്റെ മുൻ ചെയർമാനുമായ രത്തൻ ടാറ്റ ജനങ്ങളോട് വളരെ വ്യത്യസ്തമാർന്ന അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ്. മഴക്കാലത്ത് അലഞ്ഞുതിരിയുന്ന മൃഗങ്ങളോട് കരുണ കാണിക്കാൻ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അഭ്യർത്ഥിച്ചിരിക്കുകയാണ്  രത്തൻ ടാറ്റ. ഹൃദയസ്പർശിയായ പോസ്റ്റിൽ, മഴക്കാലത്ത് ജീവജാലങ്ങൾക്ക് അഭയം നൽകേണ്ടതിന്റെ പ്രാധാന്യം ടാറ്റ ഊന്നിപ്പറയുന്നു, മഴക്കാലത്ത് വാഹനമോടിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ രത്തൻ ടാറ്റ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

READ ALSO: ഇപിഎഫ്ഒയിൽ പരാതികൾ എങ്ങനെ രജിസ്റ്റർ ചെയ്യും; ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

മഴക്കാലം ആരംഭിച്ചു. റോഡപകടങ്ങളുടെ എണ്ണം വർധിച്ചു. നമ്മുടെ കൺമുന്നിൽ എത്രയോ ജീവനുകൾ പൊലിയുന്നതിന്റെ ദൃശ്യങ്ങൾ നാം കണ്ടു കൊണ്ടിരിക്കുകയാണ്. മഴക്കാലം വരുമ്പോൾ മനുഷ്യർ മാത്രമല്ല മൃഗങ്ങളും തങ്ങളുടെ ജീവനെ ഭയപ്പെടാൻ തുടങ്ങുന്നു. റോഡിൽ നായ്ക്കളുടെയും പൂച്ചകളുടെയും ശവശരീരങ്ങൾ കാണാം. 85 കാരനായ രത്തൻ ടാറ്റ മൃഗങ്ങളുടെ അവകാശങ്ങളെക്കുറിച്ചും അവയുടെ സംരക്ഷണത്തെക്കുറിച്ചും അവബോധം വളർത്തുന്ന നിരവധി പോസ്റ്റുകൾ പതിവായി പങ്കുവെക്കാറുണ്ട്. തെരുവ് നായ്ക്കളെയും തെരുവ് മൃഗങ്ങളെയും കുറിച്ച് രത്തൻ ടാറ്റയുടെ പോസ്റ്റുകൾ ഇതിനുമുൻപും എത്തിയിട്ടുണ്ട്. 

 

മഴക്കാലത്താണ് തെരുവുമൃഗങ്ങളുടെ അവസ്ഥ ഏറ്റവും മോശം. മഴക്കാലത്ത് അഭയം തേടുന്നവരെ മൃഗങ്ങളെ പലയിടത്തും കാണാറുണ്ട്. മഴയിൽ നിന്ന് രക്ഷനേടാൻ അവർ വാഹനങ്ങളുടെ ചുവട്ടിലോ കടയുടെ മുൻവശത്തോ ഉറങ്ങുന്നു. അത്തരം സമയങ്ങളിൽ വാഹനത്തിനടിയിൽ കിടക്കുന്ന മൃഗങ്ങൾക്ക് വാഹനമോടിക്കുന്നയാളുടെ ശ്രദ്ധയിൽപ്പെടാതെ പരിക്കേൽക്കാം. ഇതൊഴിവാക്കാൻ മഴക്കാലത്ത് അലഞ്ഞുതിരിയുന്ന മൃഗങ്ങൾക്ക് താൽക്കാലിക അഭയകേന്ദ്രങ്ങൾ ഒരുക്കണമെന്ന് രത്തൻ ടാറ്റ  പറയുന്നു. മാത്രമല്ല, മഴക്കാലത്ത് വാഹനം ഓടിക്കുന്നവർ വാഹനം സ്റ്റാർട്ട് ചെയ്യുന്നതിനോ ഓടിക്കുന്നതിനോ മുമ്പ് വാഹനത്തിനടിയിൽ പരിശോധിക്കാൻ രത്തൻ ടാറ്റ ആവശ്യപ്പെടുന്നു.

പരിശോധിക്കാതെ വാഹനമോടിക്കുന്നത് വാഹനങ്ങൾക്കടിയിൽ ഉറങ്ങുന്ന മൃഗങ്ങൾക്ക് അപകടമുണ്ടാക്കും. അവർ വികലാംഗരാകുകയോ മരിക്കുകയോ ചെയ്യാം. അതിനാല് വാഹനമോടിക്കുന്നതിന് മുമ്പ് വാഹനത്തിന്റെ അടിവശം ഒരിക്കല് ​​പരിശോധിക്കുക, രത്തന് ടാറ്റ പറഞ്ഞു. രത്തൻ ടാറ്റയുടെ പോസ്റ്റിന് 14 ലക്ഷത്തിലധികം ലൈക്കുകൾ ഇതുവരെ ലഭിച്ചിട്ടുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios