നഷ്ടം മാത്രം; ആറ് മാസത്തിനുള്ളിൽ 50 സ്‌ക്രീനുകൾ അടച്ചുപൂട്ടാൻ പിവിആർ ഐനോക്‌സ്

രാജ്യത്ത് ഏറ്റവും കൂടുതൽ സ്ക്രീനുകളുള്ള തിയറ്റർ ശൃംഖലയായ പിവിആർ ഐനോക്‌സ് ആറ് മാസത്തിനുള്ളിൽ 50 സ്‌ക്രീനുകൾ പൂട്ടും

PVR Inox to shut 50 screens in 6 months apk

മുംബൈ: മൾട്ടിപ്ലെക്‌സ് ശൃംഖല ഓപ്പറേറ്ററായ പിവിആർ-ഐനോക്‌സ്  അടുത്ത ആറ് മാസത്തിനുള്ളിൽ ഏകദേശം 50 സ്ക്രീനുകൾ അടച്ചുപൂട്ടാൻ പദ്ധതിയിടുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ സ്ക്രീനുകളുള്ള തിയറ്റർ ശൃംഖലയാണ് പിവിആർ ഐനോക്‌സ്. മാർച്ചിൽ അവസാനിച്ച പാദത്തിൽ 333 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തിയതോടെ കമ്പനി മൂല്യത്തകർച്ച നേരിടുകയാണ്. 

ALSO READ: ഗൂഗിൾ പേ, ഫോൺ പേ, പേടിഎം, യുപിഐ ആപ്പ് ഏതുമാകട്ടെ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കുക

കഴിഞ്ഞ വർഷമാണ് പിവിആർ ഐനോക്‌സ് മൾട്ടിപ്ലക്സ് വമ്പൻമാരായ പിവിആർ ലിമിറ്റഡും ഐനോക്സ് ലെഷർ ലിമിറ്റഡും ലയനം പ്രഖ്യാപിച്ചത്. 1,500-ലധികം സ്‌ക്രീനുകളുടെ ശൃംഖലയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം എക്‌സിബിഷൻ സ്ഥാപനമാകാനായിരുന്നു ലക്ഷ്യം. കോവിഡ് ഫിലിം എക്സിബിഷൻ ബിസിനസിനെ തകർത്തതോടെ, രണ്ട് കമ്പനികളുടെയും ലയനാനന്തര വരുമാനം 1000  കോടിയിൽ താഴെയായി. ലയിപ്പിച്ച സ്ഥാപനത്തിന്റെ പേര് 2023 ഏപ്രിൽ 20 മുതൽ പിവിആർ-ഐനോക്‌സ് എന്ന് പുനർനാമകരണം ചെയ്തു.

മുൻവർഷം നഷ്ടം 105 കോടി ആയിരുന്നെങ്കിൽ ഈ വർഷം അത്  333 കോടി രൂപയായി വർദ്ധിച്ചു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 536.17 കോടി രൂപയിൽ നിന്ന് 1143.17 കോടി രൂപയായി ഉയർന്നു. എന്നാൽ ലയനം കാരണം ഇവ താരതമ്യം ചെയ്യാൻ കഴിയില്ല എന്ന കമ്പനി പറഞ്ഞു. 

ALSO READ: 'കാപ്പിക്ക് ചൂടേറുന്നു'; 12 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വില 

ഹിന്ദി സിനിമകളിൽ നിന്നുള്ള മോശം പ്രകടനങ്ങൾ കാരണം ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ തിയേറ്ററുകൾ നഷ്ടം നേരിട്ടു. തു ജൂതി മൈൻ മക്കാർ, ഭോല തുടങ്ങിയ സിനിമകൾ ശരാശരി ബോക്‌സ് ഓഫീസ് കളക്ഷൻ നേടിയപ്പോൾ സെൽഫിയും ഷെഹ്‌സാദയും പ്രേക്ഷകരെ തിയേറ്ററിൽ എത്തിക്കുന്നതിൽ പരാജയപ്പെട്ടു. അതേസമയം, തമിഴിലെ വരിസ്, തുനിവ്, തെലുങ്കിലെ വാൾട്ടയർ വീരയ്യ, മറാത്തിയിലെ വേദ് എന്നിവ മികച്ച ബോക്‌സ് ഓഫീസ് കളക്ഷൻ നേടിയിട്ടുണ്ട്. 

ALSO READ:  വിദേശ യാത്രയ്‌ക്കൊരുങ്ങുകയാണോ? ട്രാവൽ ഇൻഷുറൻസ് എടുക്കൂ, ഗുണങ്ങൾ ഇതൊക്കെയാണ്

Latest Videos
Follow Us:
Download App:
  • android
  • ios