കുട്ടികൾക്ക് വേണ്ടി പിപിഎഫ് അക്കൗണ്ട്; 5 ഗുണങ്ങൾ ഇതാ

ഗവൺമെന്റിന്റെ പിന്തുണ ഉള്ളത്കൊണ്ട് തന്നെ അപകടരഹിതവും സ്ഥിരമായ വരുമാനം ഉറപ്പുനൽകുന്നതുമാണ് പിപിഎഫ്.

PPF account benefit your childs long-term financial well-being APK

സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിലൂടെ ഓരോ മാതാപിതാക്കളും  തങ്ങളുടെ കുട്ടിയുടെ ഭാവി സുരക്ഷിതമാക്കാൻ ശ്രമിക്കാറുണ്ട്. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) അക്കൗണ്ട് ആരംഭിക്കുന്നത് ഒരു കുട്ടിയുടെ ഭാവിയിലേക്കുള്ള ഉറച്ച സാമ്പത്തിക അടിത്തറ നൽകുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ്. ജീവിതത്തിലെ നിർണായക ഘട്ടങ്ങളിൽ ആവശ്യമുള്ളപ്പോഴെല്ലാം അവർക്ക് സാമ്പത്തിക സ്ഥിരത ഉണ്ടാകും. മികച്ച റിട്ടേൺ നിരക്കുകളും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന സർക്കാർ പിന്തുണയുള്ള ഒരു സേവിംഗ്സ് പ്ലാനാണ് പിപിഎഫ്. . ഗവൺമെന്റിന്റെ പിന്തുണ ഉള്ളത്കൊണ്ട് തന്നെ അപകടരഹിതവും സ്ഥിരമായ വരുമാനം ഉറപ്പുനൽകുന്നതുമാണ് പിപിഎഫ്.

READ ALSO: പാൻ പ്രവർത്തനരഹിതമായോ; ഈ 10 സാമ്പത്തിക ഇടപാടുകൾ നടത്താനാകില്ല

എന്ത്കൊണ്ട് പിപിഎഫ്?

ലോക്ക്-ഇൻ കാലയളവ്:

ഒരു പിപിഎഫ് അക്കൗണ്ടിന് 15 വർഷത്തെ ലോക്ക്-ഇൻ കാലയളവ് ഉണ്ട്. കുട്ടിക്ക് 18 വയസ്സ് തികയുമ്പോൾ, അക്കൗണ്ട് ക്ലോസ് ചെയ്യണോ തുടരണോ എന്ന് സ്വയം തീരുമാനിക്കാം. അതിനാൽ, ചെറുപ്പത്തിൽ തന്നെ കുട്ടിക്ക് വേണ്ടി നിങ്ങൾ ഒരു പിപിഎഫ് അക്കൗണ്ട് തുറന്നാൽ, അവർക്ക് ലോക്ക്-ഇൻ പിരീഡ് നിശ്ചയിക്കുന്നത് ഒഴിവാക്കാം. കൂടാതെ ഫണ്ട് പിൻവലിക്കാൻ കൂടുതൽ സൗകര്യമുണ്ട്.

നികുതി ആനുകൂല്യങ്ങൾ:

പിപിഎഫ് അക്കൗണ്ടിൽ  ഒരു സാമ്പത്തിക വർഷത്തിൽ മൊത്തം 1.5 ലക്ഷം രൂപ നിക്ഷേപിക്കാം. ഓരോ വ്യക്തിക്കും അവരുടെ അടുത്തുള്ള ബാങ്കിലോ പോസ്റ്റ് ഓഫീസിലോ പിപിഎഫ് അക്കൗണ്ട് തുറക്കാം. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്ന സമയത്ത് ബാധകമായ നികുതി ആനുകൂല്യങ്ങൾക്കും അർഹമാണ്. അതായത് പിപിഎഫിലേക്കുള്ള നിക്ഷേപം ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം നികുതിയിളവിന് അർഹമാണ്. 

പിപിഎഫ് പലിശ നിരക്ക്:

നിലവിൽ, പിപിഎഫ് അക്കൗണ്ടിലെ നിക്ഷേപത്തിന് 7.1 ശതമാനം പലിശ  ലഭിക്കും. അപകടസാധ്യതയില്ലാത്ത നിക്ഷേപ ഓപ്ഷനായ പിപിഎഫ് ഒരു ഗ്യാരണ്ടീഡ് റിട്ടേൺ വാഗ്ദാനം ചെയ്യുന്നു. 

കോമ്പൗണ്ടിംഗ്:

അപകടസാധ്യത കുറഞ്ഞ ഒരു സാമ്പത്തിക വാഹനത്തിൽ നിക്ഷേപിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഗവൺമെന്റിന്റെ പിന്തുണയുള്ള പബ്ലിക് പ്രൊവിഡന്റ് ഫണ്ടാണ് ഏറ്റവും മികച്ച ഓപ്ഷൻ. ദൈർഘ്യമേറിയ ലോക്ക്-ഇൻ കാലയളവ് ഉള്ളതിനാൽ, നിങ്ങളുടെ യഥാർത്ഥ നിക്ഷേപവും റിട്ടേൺ ലഭിക്കുന്നതും നിങ്ങൾക്ക് കൂടുതൽ വരുമാനം വാഗ്ദാനം ചെയ്യുന്നു.

ഭാഗിക പിൻവലിക്കൽ:

പിപിഎഫ്  മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ചില നിബന്ധനകൾക്കും സാഹചര്യങ്ങൾക്കും വിധേയമായി, ഏഴാം വർഷം മുതൽ പിപിഎഫ്  അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കാൻ അക്കൗണ്ട് ഉടമകൾക്ക് അർഹതയുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios