ദിവസം 133 രൂപ മാറ്റിവെച്ചാൽ 2.83 ലക്ഷം നേടാം; അറിയാതെ പോകരുത് ഈ പോസ്റ്റ് ഓഫീസ് സ്കീമിനെ

അക്കൗണ്ട് തുറന്ന് ഒരു വർഷത്തിന് ശേഷം, നിക്ഷേപകർക്ക് അവരുടെ തുകയുടെ 50 ശതമാനം വരെ പിൻവലിക്കാം. അക്കൗണ്ട് തുറന്ന് ഒരു വർഷത്തിന് ശേഷം നിക്ഷേപകർക്ക് അവരുടെ നിക്ഷേപത്തിന്റെ 50 ശതമാനം വരെ വായ്പയെടുക്കാം

Post Office RD offers guaranteed returns with increased interest rates for investors APK

മികച്ച വരുമാനം ഉറപ്പുനൽകുകയും സുരക്ഷിതത്വവും വാഗ്ദാനം ചെയ്യുന്നതിനാൽ പോസ്റ്റ് ഓഫീസ് സ്കീമുകൾ ഏറെ ജനപ്രിയമാണ്. സ്ഥിരമായി ചെറിയ തുക നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക്  പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന ഏറ്റവും സുരക്ഷിതമായ സ്‌കീമുകളിൽ ഒന്നാണ് ആർ ഡി അക്കൗണ്ട് അഥവാ റിക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട്. നിക്ഷേപതുകയുടെ  സുരക്ഷിതത്വവും കാലക്രമേണ ലഭിക്കുന്ന പലിശയും ആവർത്തന നിക്ഷേപങ്ങളുട പ്രധാന നേട്ടങ്ങളിലൊന്നാണ്. വെറും 100  രൂപ ഉപയോഗിച്ച് നിക്ഷേപം ആരംഭിക്കാം. അടുത്തിടെ, ആവർത്തന നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.2% ൽ നിന്ന് 6.5% ആയി സർക്കാർ ഉയർത്തിയിട്ടുണ്ട്.

പത്ത് വയസ്സ് മുതലുള്ള ആർക്കും സ്വന്തം പേരിൽ പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപ അക്കൗണ്ട് ആരംഭിക്കാം. ജോയിന്റ് അക്കൗണ്ടായും വ്യക്തിഗത അക്കൗണ്ടായും നിക്ഷേപം തുടങ്ങാം. ജോയിന്റ് അക്കൗണ്ട് ആരംഭിക്കാൻ പ്രായപൂർത്തിയാകണം. അഞ്ച് വർഷമാണ് പദ്ധതി കാലാവധി.ഓരോ മാസവും 100 രൂപയോ അല്ലെങ്കിൽ 10 രൂപയുടെ ഗുണിതങ്ങളായി  എത്ര രൂപ വേണമെങ്കിലും നിക്ഷേപിക്കാം .അക്കൗണ്ട് തുറക്കുന്ന തീയതി മുതൽ അഞ്ച് വർഷം അല്ലെങ്കിൽ 60 മാസം കഴിയുമ്പോൾ കാലാവധി പൂർത്തിയാകും. അക്കൗണ്ട് തുറന്ന് ഒരു വർഷത്തിന് ശേഷം, നിക്ഷേപകർക്ക് അവരുടെ തുകയുടെ 50 ശതമാനം വരെ പിൻവലിക്കാം. അക്കൗണ്ട് തുറന്ന് ഒരു വർഷത്തിന് ശേഷം നിക്ഷേപകർക്ക് അവരുടെ നിക്ഷേപത്തിന്റെ 50 ശതമാനം വരെ വായ്പയെടുക്കാം.

ALSO READ: എസ്ബിഐ അക്കൗണ്ട് ഇല്ലെങ്കിലും യോനോ ആപ്പിലൂടെ യുപിഐ ഉപയോഗിക്കാം; വഴികൾ ഇതാ

പ്രതിദിനം 133 രൂപ നീക്കിവെച്ചാൽ എത്ര ലഭിക്കും

എല്ലാ മാസവും 4,000 രൂപ ആർഡിയിൽ നിക്ഷേപിച്ചാൽ 5 വർഷ കാലാവധിയിൽ എത്ര രൂപ ലഭിക്കുമെന്ന് നോക്കാം. ഇതിനായി പ്രതിദിനം  133 രൂപയാണ് മാറ്റിവെക്കേണ്ടത്. അങ്ങനെയെങ്കിൽ , വാർഷിക നിക്ഷേപം രൂപ. 48,000 യായിരിക്കും. 5 വർഷത്തിനുള്ളിൽ, മൊത്തം നിക്ഷേപം  2,40,000 രൂപയാകും. കാലാവധിയിൽ ഇതിന് ലഭിക്കുന്ന പലിശതുകയായ 43,968. കൂടെ ചേർത്ത്  മെച്യൂരിറ്റി തുകയായ. 2,83,968 രൂപയാണ് കാലാവധിയിൽ നിക്ഷേപകന്ററെ കയ്യിലെത്തുക

Latest Videos
Follow Us:
Download App:
  • android
  • ios