Asianet News MalayalamAsianet News Malayalam

പിഎഫ് പിൻവലിക്കുമ്പോൾ എപ്പോഴാണ് ടിഡിഎസ് ഈടാക്കാത്തത്? നിയമങ്ങൾ അറിഞ്ഞിരിക്കാം

പിഎഫ് ഒരു പങ്കാളിത്ത പദ്ധതി ആണ്. ജീവനക്കാരുടെ ശമ്പളത്തിന്റെ 12% എല്ലാ മാസവും ഈ അക്കൗണ്ടുകളിൽ നിക്ഷേപിക്കപ്പെടുന്നു. കൂടാതെ, അതേ തുക കമ്പനി ജീവനക്കാരന്റെ അക്കൗണ്ടിലേക്കും നിക്ഷേപിക്കുന്നു.

PF trust should deduct full TDS on withdrawals under rules
Author
First Published Jul 24, 2024, 6:19 PM IST | Last Updated Jul 24, 2024, 6:23 PM IST

രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപ പദ്ധതികളിൽ ഒന്നാണ് പിഎഫ് അഥവാ പ്രോവിഡന്റ് ഫണ്ട്. ജീവനക്കാരെ സംബന്ധിച്ച് പ്രധാനമാണ് പിഎഫ് അക്കൗണ്ടിലെ നിക്ഷേപം. കാരണം പലവിധ ആവശ്യങ്ങള്‍ക്കായി ഭൂരിഭാഗം പേരും പിഎഫ് അക്കൗണ്ടിലെ പണത്തെ ആശ്രയിക്കാറുണ്ട്. ഒരു വർഷത്തിൽ പിഎഫിൽ അതായത് പ്രൊവിഡന്റ് ഫണ്ടിൽ നിക്ഷേപിച്ച പണം നിങ്ങൾക്ക് എത്ര തവണ പിൻവലിക്കാം? 

പിഎഫ് ഒരു പങ്കാളിത്ത പദ്ധതി ആണ്. ജീവനക്കാരുടെ ശമ്പളത്തിന്റെ 12% എല്ലാ മാസവും ഈ അക്കൗണ്ടുകളിൽ നിക്ഷേപിക്കപ്പെടുന്നു. കൂടാതെ, അതേ തുക കമ്പനി ജീവനക്കാരന്റെ അക്കൗണ്ടിലേക്കും നിക്ഷേപിക്കുന്നു. പലപ്പോഴും പിഎഫ് ഒരു ആശ്വാസമാണ്. അടിയന്തിര ഘട്ടങ്ങളിൽ ആശ്രയിക്കാം. എന്നാൽ എന്നാൽ പിഎഫ് അക്കൗണ്ടിൽ നിന്ന് എപ്പോൾ വേണമെങ്കിലും പണം പിൻവലിക്കാനാകുമോ അതോ അതിന് ചില നിയമങ്ങളുണ്ടോ?

കോവിഡ് പകർച്ചവ്യാധി സമയത്ത് സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനും പകർച്ചവ്യാധിയെ നേരിടുന്നതിനുമായി സർക്കാർ കോവിഡ് -19 അഡ്വാൻസ് ഫണ്ടിന്റെ സൗകര്യം ഒരുക്കിയിരുന്നു. ഏത് ഇപിഎഫ്ഒ അംഗത്തിനും പിഎഫിൽ നിന്ന് ആവശ്യമുള്ള സാഹചര്യത്തിൽ കോവിഡ് അഡ്വാൻസ് ഫണ്ടിന്റെ രൂപത്തിൽ പണം പിൻവലിക്കാം. എന്നാൽ 2023 ഡിസംബറോടുകൂടി ഈ സൗകര്യം അവസാനിപ്പിച്ചിട്ടുണ്ട്.
 
എപ്പോഴാണ് ടിഡിഎസ് ഈടാക്കാത്തത്?

 ഒരു വ്യക്തി ഒരു കമ്പനിയിൽ അഞ്ച് വർഷം പൂർത്തിയാക്കുന്നതിന് മുമ്പ് പിഎഫിൽ നിന്ന് പണം പിൻവലിക്കുമ്പോൾ, ആ തുകയിൽ ടിഡിഎസ് കുറയ്ക്കും. അഞ്ച് വർഷത്തെ ജോലിക്ക് ശേഷം പിഎഫിൽ നിന്ന് പണം പിൻവലിക്കുകയാണെങ്കിൽ, നികുതി ഈടാക്കില്ല. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി ഇളവ് ക്ലെയിം ചെയ്യാം.

ഒരു വർഷത്തിൽ എത്ര തവണ പിഎഫ് പിൻവലിക്കാം?

ഇപിഎഫ് അംഗങ്ങൾക്ക് വിവാഹത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി മൂന്ന് തവണയിൽ കൂടുതൽ പിൻവലിക്കാൻ കഴിയില്ലെന്ന കാര്യം ഓർമിക്കേണ്ടതാണ്. ഇതിനായി ഇപിഎഫ് അംഗത്തിന് പ്രൊവിഡന്റ് ഫണ്ടിന് കീഴിൽ 7 വർഷത്തെ അംഗത്വം ഉണ്ടായിരിക്കണം.

Latest Videos
Follow Us:
Download App:
  • android
  • ios