പേഴ്സണല്‍ ലോണ്‍ എടുക്കുന്നുണ്ടോ? പോക്കറ്റ് കീറും, കാരണം ഇതാണ്

ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും പുതിയ നീക്കം തിരിച്ചടിയാണ്. എൻബിഎഫ്‌സികളുടെ വളർച്ചാ വേഗതയെയും ഇത് ബാധിക്കും.

Personal loans are all set to get costlier this year rbi new rules

വര്‍ഷം പേഴ്സണല്‍ ലോണ്‍ എടുക്കാന്‍ പദ്ധതിയുണ്ടോ..ചെലവ് അല്‍പം കൂടുമെന്ന് മാത്രമല്ല, കിട്ടാന്‍ അത്ര എളുപ്പവുമായിരിക്കില്ല. സുരക്ഷിതമല്ലാത്ത വായ്പകള്‍ക്ക് മേല്‍ റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണിത്. ഈ വര്‍ഷം പേഴ്സണല്‍ ലോണുകളുടെ പലിശയില്‍ 1.50 ശതമാനം വരെ വര്‍ധന ഉണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍. പേഴ്സണല്‍ ലോണുകളുടെ റിസ്ക് വെയിറ്റ് 100 ശതമാനത്തില്‍ നിന്നും 125 ശതമാനമാക്കി കഴിഞ്ഞ വര്‍ഷം ഉയര്‍ത്തിയിരുുന്നു. പുതിയ നിബന്ധനകള്‍ പ്രാബല്യത്തില്‍ വരുന്നത് ഫെബ്രുവരി 29നാണ്. അതിന് ശേഷം പലിശ നിരക്കുകള്‍ ഉയരും.

കടം വാങ്ങുന്നയാൾ ഒരു ലോണിൽ വീഴ്ച വരുത്തുന്നതിന്റെ അപകടസാധ്യത അല്ലെങ്കിൽ അനുബന്ധ സാമ്പത്തിക ബാധ്യതയാണ് ക്രെഡിറ്റ് റിസ്ക്. ബാങ്കുകൾ അഭിമുഖീകരിക്കുന്ന മൂന്ന് പ്രധാന അപകടസാധ്യതകളിൽ ഒന്നാണിത്. എല്ലാ വായ്പാ ദാതാക്കളും അവർ നൽകുന്ന വായ്പയുടെ ഒരു നിശ്ചിത അനുപാതത്തിലുള്ള മൂലധനം കരുതലായി സൂക്ഷിക്കേണ്ടതുണ്ട്. ആർബിഐ റിസ്ക് വെയിറ്റേജ് ഉയർത്തിയ സാഹചര്യത്തിൽ പേഴ്സണൽ ലോണിന് ഉയർന്ന കരുതൽ ധനം  സൂക്ഷിക്കേണ്ടതുണ്ട്. ഇത് ബാങ്കുകളുടെ ചെലവ് വർധിപ്പിക്കും. ഈ സാഹചര്യത്തിൽ പലിശയും കൂടും.

ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും പുതിയ നീക്കം തിരിച്ചടിയാണ്. എൻബിഎഫ്‌സികളുടെ വളർച്ചാ വേഗതയെയും ഇത് ബാധിക്കും.എൻബിഎഫ്‌സികൾ സാധാരണയായി ബാങ്കുകളിൽ നിന്ന് പണം കടം വാങ്ങുകയും ഉപഭോക്താക്കൾക്ക് വായ്പ നൽകുകയും ചെയ്യുന്നു. അധിക തുക നീക്കിവയ്ക്കേണ്ടതിനാൽ    ബാങ്കുകൾ എൻബിഎഫ്‌സികൾക്ക് നൽകുന്ന വായ്പാ പലിശ കൂട്ടും.  ഇത് വായ്പകളെ ബാധിക്കും.

Latest Videos
Follow Us:
Download App:
  • android
  • ios