പെൻഷൻ മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കുക; നാളെ സുപ്രധാന ദിവസം

പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റുകളോ ജീവൻ പ്രമാണപത്രമോ സമർപ്പിക്കാൻ ശേഷിക്കുന്നത് ഒരു ദിവസം മാത്രം

pensioners must submit their life certificates or Jeewan praman patra

കേന്ദ്ര-സംസ്ഥാന സർക്കാർ പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റുകളോ ജീവൻ പ്രമാണപത്രമോ സമർപ്പിക്കാൻ ശേഷിക്കുന്നത് ഒരു ദിവസം മാത്രം. നവംബർ 30-നകം ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം. പെൻഷൻകാർക്ക് ബാങ്കിലെത്തി ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാം. അല്ലെങ്കിൽ  ഓൺലൈനായി സമർപ്പിക്കാം. 

ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനുള്ള രേഖകൾ 

-പിപിഒ നമ്പർ

-ആധാർ നമ്പർ

- ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ

-ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ 

പല കാരണങ്ങളാൽ സമയത്തിനുള്ളിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ സാധിച്ചില്ലെങ്കിൽ അടുത്ത മാസമോ അതിനുശേഷമോ സമർപ്പിക്കാം. അതേസമയം ശ്രദ്ധിക്കേണ്ട വിഷയം, നവംബർ 30 നകം ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചില്ലെങ്കിൽ പെൻഷൻ മുടങ്ങാനിടയുണ്ട്. സർട്ടിഫിക്കറ്റ് സെൻട്രൽ പെൻഷൻ പ്രോസസ്സിംഗ് സെന്ററുകളിൽ (സിപിപിസി) എത്തിയതിനുശേഷം മാത്രമേ തുക വിതരണം ചെയ്യൂ.

പെൻഷൻകാർക്ക്  അവരുടെ ലൈഫ് സർട്ടിഫിക്കറ്റുകൾ ഈ ഏഴ് രീതികളിലൂടെ സമർപ്പിക്കാം.

1) ജീവൻ പ്രമാണ്‍ പോർട്ടൽ

2) "UMANG" മൊബൈൽ ആപ്പ്

3) ഡോർസ്റ്റെപ്പ് ബാങ്കിംഗ് (DSB) 

4) പോസ്റ്റ് ഓഫീസുകളിൽ ബയോമെട്രിക് ഉപകരണങ്ങൾ വഴി.

5) വീഡിയോ അടിസ്ഥാനമാക്കിയുള്ള ഉപഭോക്തൃ ഐഡന്റിഫിക്കേഷൻ പ്രക്രിയ വഴി

6) ഫെയ്‌സ് ഓതന്റിക്കേഷൻ

7) നേരിട്ട് ബാങ്കിലെത്തി ലൈഫ് സർട്ടിഫിക്കറ്റ് ഫോമുകൾ നൽകാം.

റിട്ടയർമെന്റിനു ശേഷം വരുമാനം ലഭിക്കുന്നത്  അല്ലെങ്കിൽ സമ്പാദ്യമുണ്ടാകുന്നത് മുതിർന്ന പൗരൻമാരെ സംബന്ധിച്ച് വലിയ ആശ്വാസമുള്ള കാര്യമാണ്. റിട്ടയർമെന്റിനു ശേഷമുള്ള സുഖപ്രദമായ ജീവിതം നയിക്കാനുള്ള വരുമാന സ്രോതസ്സാണ് പെൻഷൻ. 60-നും 80-നും ഇടയിൽ പ്രായമുള്ള എല്ലാ പെൻഷൻകാരും പ്രതിമാസ പെൻഷൻ ലഭിക്കുന്നതിന് ജീവൻ പ്രമാൺ പത്രം സമർപ്പിക്കേണ്ടത് നിർബന്ധമാണ്.  

Latest Videos
Follow Us:
Download App:
  • android
  • ios