ഫാസ്‌ടാഗ് പട്ടികയിൽ നിന്ന് പേടിഎം പുറത്ത്, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പട്ടിക പുതുക്കി

ഫാസ്‌ടാഗുകൾ നൽകാനാകുന്ന അംഗീകൃത ബാങ്കുകളുടെയും നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളുടെയും  പട്ടിക  ഹൈവേ അതോറിറ്റി പുതുക്കിയിട്ടുണ്ട്.

Paytm Payments Bank removed from FASTag issuers list. These are authorised banks

ഫാസ്‌ടാഗുകൾക്കായുള്ള അംഗീകൃത ബാങ്കുകളുടെ പട്ടികയിൽ നിന്ന് പേടിഎം പേയ്മെൻറ്സ് ബാങ്കിനെ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നീക്കം ചെയ്തു. ഫാസ്‌ടാഗുകൾ നൽകാനാകുന്ന അംഗീകൃത ബാങ്കുകളുടെയും നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളുടെയും  പട്ടിക  ഹൈവേ അതോറിറ്റി പുതുക്കിയിട്ടുണ്ട്. ഫാസ്‌ടാഗുകൾ നൽകുന്നത് ഉൾപ്പെടെയുള്ള ചില പ്രവർത്തനങ്ങളിൽ നിന്ന് പേടിഎം പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡിനെ  റിസർവ് ബാങ്ക്   വിലക്കിയതിനെ തുടർന്നാണ് നടപടി.  മാർച്ച് 15 മുതൽ പേടിഎം ഫാസ്‌ടാഗുകൾ പ്രവർത്തനരഹിതമാകുമെങ്കിലും ഉപയോക്താക്കൾക്ക് അവരുടെ ലഭ്യമായ ബാലൻസ് ഉപയോഗിക്കുന്നതിന് സാധിക്കും

ഏതൊക്കെ ബാങ്കുകളാണ് ഫാസ്ടാഗ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്?

വാഹന ഉടമകൾക്ക് ഫാസ്‌ടാഗ് നൽകാൻ കഴിയുന്ന 39 ബാങ്കുകളും എൻബിഎഫ്‌സികളും പട്ടികയിൽ ഉൾപ്പെടുന്നു. എയർടെൽ പേയ്‌മെന്റ് ബാങ്ക്, ആക്‌സിസ് ബാങ്ക് ലിമിറ്റഡ്, ബന്ധൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യെസ് ബാങ്ക് എന്നിവയാണ് പട്ടികയിലുള്ളത്. ഇതിന് പുറമേ തൃശൂർ ജില്ലാ സഹകരണ ബാങ്കും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

 അലഹബാദ് ബാങ്ക്, എയു സ്മോൾ ഫിനാൻസ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, സിറ്റി യൂണിയൻ ബാങ്ക് ലിമിറ്റഡ്,  , ഫെഡറൽ ബാങ്ക്,   ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ജെ&കെ ബാങ്ക്, കർണാടക ബാങ്ക്, കരൂർ വൈശ്യ ബാങ്ക്,   സരസ്വത് ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക്, യൂക്കോ ബാങ്ക് എന്നിവയാണ് പട്ടികയിലുള്ള കേരളത്തിൽ സാന്നിധ്യമുള്ള മറ്റ് ബാങ്കുകൾ

Latest Videos
Follow Us:
Download App:
  • android
  • ios