പാൻ കാർഡ് ഉടമകൾ 'ജാഗ്രതൈ'. ഈ തെറ്റ് വരുത്തിയിട്ടുണ്ടെങ്കിൽ പിഴ ഉറപ്പ്

ബാങ്ക് അക്കൗണ്ട് തുറക്കൽ, വായ്പയ്ക്ക് അപേക്ഷിക്കൽ, ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യൽ, നിക്ഷേപം നടത്തൽ തുടങ്ങി വിവിധ സാമ്പത്തിക ഇടപാടുകൾക്ക് പാൻ കാർഡ് നിര്ബന്ധമാണ്. 

PAN Card Limit  If You Have 2 PAN Cards pay Penalty

ന്ത്യയിൽ വ്യക്തികൾക്കും കമ്പനികൾക്കും മാറ്റ് സ്ഥാപനങ്ങൾക്കും ആദായനികുതി വകുപ്പ് നൽകുന്ന പത്ത് അക്ക ആൽഫാന്യൂമെറിക് നമ്പറാണ് പാൻ അല്ലെങ്കിൽ പെർമനൻ്റ് അക്കൗണ്ട് നമ്പർ. തിരിച്ചറിയൽ രേഖയായും സാമ്പത്തിക ഇടപാടുകൾക്കായും പാൻ കാർഡ് ഉപയോഗിക്കുന്നു.  ബാങ്ക് അക്കൗണ്ട് തുറക്കൽ, വായ്പയ്ക്ക് അപേക്ഷിക്കൽ, ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യൽ, നിക്ഷേപം നടത്തൽ തുടങ്ങി വിവിധ സാമ്പത്തിക ഇടപാടുകൾക്ക് പാൻ കാർഡ് നിര്ബന്ധമാണ്. 

ഇന്ത്യയിൽ നികുതി വിധേയമായ വരുമാനം നേടുന്ന ഏതൊരാൾക്കും പാൻ കാർഡ് നിര്ബന്ധമാണ്. എന്നാൽ ഒരു വ്യക്തിക്ക് ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ ഉണ്ടാകാമോ? ആദായനികുതി വകുപ്പ് നിശ്ചയിച്ചിട്ടുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച്, ഒരു വ്യക്തി  ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ കൈവശം വെക്കുന്നത് തെറ്റാണ്. ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ ഉള്ളത് ആദായ നികുതി നിയമത്തിൻ്റെ ലംഘനമായി കണക്കാക്കപ്പെടുന്നതിനാൽ പിഴ നൽകേണ്ടതായി വരും. 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 272 ബി പ്രകാരം ആദായ നികുതി വകുപ്പ്  നടപടികൾ സ്വീകരിക്കും. ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ കൈവശം വയ്ക്കുന്ന വ്യക്തിക്ക് 10,000 രൂപ പിഴ ചുമത്താം.

അബദ്ധവശാൽ ഒന്നിൽ കൂടുതല് പാൻ കാർഡുകൾ കൈവശം ഉണ്ടെങ്കിൽ രണ്ടാമത്തെ പാൻ കാർഡ് സറണ്ടർ ചെയ്യണം.

പാൻ കാർഡ് എങ്ങനെ സറണ്ടർ ഓൺലൈൻ ആയി ചെയ്യാം? 

ഘട്ടം 1: ഓൺലൈനായി സറണ്ടർ ചെയ്യുന്നതിന്, ആദായ നികുതി വകുപ്പിന്റെ ഓൺലൈൻ പോർട്ടൽ സന്ദർശിക്കുക അല്ലെങ്കിൽ https://www.tin-nsdl.com/faqs/pan/faq-pan-cancellation.html എന്നതിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 2: നിങ്ങൾ നിലവിൽ ഉപയോഗിക്കുന്ന പാൻ ഫോമിന്റെ മുകളിൽ സൂചിപ്പിച്ചുകൊണ്ട് പാൻ മാറ്റ അഭ്യർത്ഥന അപേക്ഷാ ഫോം സമർപ്പിക്കുക.

ഘട്ടം 3: ഫോം 11-ഉം ബന്ധപ്പെട്ട പാൻ കാർഡിന്റെ പകർപ്പും ഫോമിനൊപ്പം ഹാജരാക്കണം.
 

Latest Videos
Follow Us:
Download App:
  • android
  • ios