പാൻ-ആധാർ ലിങ്ക് ചെയ്യാനുള്ള കാലാവധി ഇന്ന് അവസാനിക്കും; സമയപരിധി നീട്ടുമോ?

പാൻ ആധാറുമായി ലിങ്ക് ചെയ്യേണ്ട സമയ പരിധി നീട്ടുമോ? അവസാന തിയതി ഇന്ന്. ലിങ്ക് ചെയ്യാത്തവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക. 
 

PAN Aadhaar Link Last Day Today Will Govt Extend Deadline APK

പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യണ്ട അവസാന തിയതി ഇന്നാണ്. പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി സർക്കാർ നീട്ടിയേക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും തീരുമാനം അതിന്റെ ആവശ്യകതയെക്കുറിച്ചുള്ള സർക്കാരിന്റെ വിലയിരുത്തലിനെ ആശ്രയിച്ചിരിക്കും. 

കാലാവധി ഇനിയും നീട്ടുന്നത് സംശയമാണ്. അതിനാൽ, ഇതുവരെ ആധാറുമായി പാൻ കാർഡ് ലിങ്ക് ചെയ്യാത്തവർ ഇന്ന് തന്നെ ചെയ്യുന്നതായിരിക്കും ഉചിതം. സമയപരിധിക്കുള്ളിൽ പാൻകാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പിഴ അടയ്‌ക്കേണ്ടി വരും. മാത്രമല്ല പാൻ കാർഡ് അസാധുവാകും. നേരത്തെ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാർച്ച് 31 ആയിരുന്നു, എന്നാൽ സർക്കാർ ജൂൺ 30 വരെ സമയപരിധി നീട്ടിയതാണ്. അതിനാൽ തന്നെ ഇനിയൊരു തവണ കൂടി തിയതി നീട്ടുമോ എന്ന് സംശയമാണ്. 

ALSO READ: പാൻ ആധാറുമായി ലിങ്ക് ചെയ്യാൻ കഴിയുന്നില്ലേ? കാരണം ഈ പൊരുത്തക്കേടുകളാകാം; ചെയ്യേണ്ടത് ഇതാണ്

ആദായനികുതി റിട്ടേണുകൾ (ഐടിആർ) ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി ജൂലൈ 31-ന് അവസാനിക്കും, പാൻ കാർഡ് അസാധുവായാൽ ഐടിആർ ഫയൽ ചെയ്യാൻ സാധിക്കില്ല.  ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിന്, ഐടിആർ ഫയലിംഗ് സമയപരിധിയുമായി പൊരുത്തപ്പെടുന്നതിന് പാൻ-ആധാർ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി നീട്ടുന്നത് സർക്കാർ പരിഗണിക്കണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. 

നിങ്ങളുടെ പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം?

ഘട്ടം 1: www.incometax.gov.in/iec/foportal/ എന്നതിൽ സൈൻ ഇൻ ചെയ്യാതെ തന്നെ പാൻ-ആധാർ ലിങ്ക് നില അറിയാം 

ഘട്ടം 2: ഇ-ഫയലിംഗ് പോർട്ടൽ ഹോംപേജിൽ, 'ക്വിക്ക് ലിങ്കുകൾ' എന്നതിലേക്ക് പോയി ലിങ്ക് ആധാർ സ്റ്റാറ്റസിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 3: നിങ്ങളുടെ പാൻ നമ്പറും ആധാർ നമ്പറും നൽകുക, ലിങ്ക് ആധാർ സ്റ്റാറ്റസ് കാണുക എന്നതിൽ ക്ലിക്ക് ചെയ്യുക.

സ്‌ക്രീനിൽ നിങ്ങളുടെ ലിങ്ക് ആധാർ നിലയെക്കുറിച്ച് സന്ദേശം പ്രദർശിപ്പിക്കും.

ആധരുമായി പാൻ ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ 'നൽകിയിരിക്കുന്ന ആധാറുമായി നിങ്ങളുടെ പാൻ ഇതിനകം ലിങ്ക് ചെയ്തിട്ടുണ്ട്' എന്ന സന്ദേശം സ്ക്രീനിൽ ദൃശ്യമാകും
 

Latest Videos
Follow Us:
Download App:
  • android
  • ios