'ആ പണി ഞങ്ങൾ ചെയ്യില്ല'; വെളിപ്പെടുത്തലുമായി ഫ്ലിപ്കാർട്ട്

ആയിരക്കണക്കിന് ആളുകളെ ജോലിക്കെടുക്കുകയും പിന്നീട് എണ്ണം കുറയ്ക്കാൻ ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്യുന്ന കമ്പനികളുടെ കൂട്ടത്തിൽ ഫ്ലിപ്കാർട്ട് ഇല്ല 
 

No mass layoffs at Flipkart says chief people officer apk

ദില്ലി: ആയിരക്കണക്കിന് ആളുകളെ ജോലിക്കെടുക്കുകയും പിന്നീട് എണ്ണം കുറയ്ക്കാൻ ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്യുന്ന കമ്പനികളുടെ കൂട്ടത്തിൽ ഫ്ലിപ്കാർട്ട് ഇല്ലെന്ന് കമ്പനിയുടെ ചീഫ് പീപ്പിൾ ഓഫീസർ കൃഷ്ണ രാഘവൻ. 

ടെക്, ഐടി മേഖലയിലെ മറ്റ് കമ്പനികളിൽ നിന്നും വ്യത്യസ്തമായി എൻജിനീയറിങ് അല്ലെങ്കിൽ മാനേജ്‌മെന്റ് സ്‌കൂളുകളിൽ നിന്നുള്ള പുതിയ പ്രൊഫഷണലുകളെ ഉൾപ്പെടുത്തുന്നതിൽ കാലതാമസമില്ലെന്നും കാമ്പസ് നിയമനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ജൂണിൽ നിയമനങ്ങൾ പൂർത്തിയാകുമെന്നും ഫ്ലിപ്കാർട്ട് പറയുന്നു. 

ALSO READ: വിപണിയിൽ 'വിലയുദ്ധം'; കരുനീക്കി മുകേഷ് അംബാനി

15,000-ത്തിലധികം ജീവനക്കാരുള്ള ഇ-കൊമേഴ്‌സ് കമ്പനി, സ്ഥാപനത്തിനുള്ളിൽ വേതന തുല്യത കൊണ്ടുവരാൻ ഏകദേശം 4000 സീനിയർ മാനേജർമാർക്ക് ഇൻക്രിമെന്റ് നൽകാനും തീരുമാനിച്ചിട്ടുണ്ട്, 

ആഗോളതലത്തിൽ വൻകിട കമ്പനികൾ ഉൾപ്പടെയുള്ളവയിൽ നിന്നും പിരിച്ചുവിടലുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ആൽഫബെറ്റ്, മെറ്റ, ആമസോൺ തുടങ്ങി വൻകിട കമ്പനികൾ എല്ലാം പിരിച്ചുവിടലുകൾ നടത്തുന്നുണ്ട്. ഇന്ത്യയിലും പിരിച്ചുവിടലുകൾ രൂക്ഷമാകുകയാണ്.  layoff.fyi യുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ രണ്ട് വർഷത്തിനിടെ  36,400 ലധികം ആളുകൾക്കാണ് ജോലി നഷ്ടപ്പെട്ടത്.  layoff.fyi യുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ രണ്ട് വർഷത്തിനിടെ  36,400 ലധികം ആളുകൾക്കാണ് ജോലി നഷ്ടപ്പെട്ടത്. 

മൾട്ടിനാഷണൽ എഡുക്കേഷനൽ ടെക്‌നോളജി കമ്പനിയായ ബൈജൂസിൽ നിന്നും 4000 ജീവനക്കാരയാണ് പിരിച്ചുവിട്ടത്. 2021 ജനുവരിയിൽ വൈറ്റ്ഹാറ്റ് ജൂനിയർ 1,800 ജീവനക്കാരെയും 2022 ൽ 300 ജീവനക്കാരെയും പിരിച്ചുവിട്ടു. ചൈനീസ കമ്പനിയായ ബൈറ്റ് ഡാൻ്‌സ് ഇന്ത്യയിൽ നി്ന്നും 2021 ജനുവരിയിൽ 1800 ജീവനക്കാരെയാണ് ഒഴിവാക്കിയത്. 2020 ൽ പൈസബസാർ, കമ്പനിയുടെ 50 ശതമാനം ജീവനക്കരെ അതായത്  1,500 പേരെ പിരിച്ചുവിട്ടിരുന്നു.

ALSO READ: ജിയോയെ വിജയിപ്പിച്ച അതേ തന്ത്രവുമായി മുകേഷ് അംബാനി; പെപ്‌സികോയെയും കൊക്കകോളയെയും വെല്ലുവിളിച്ച് കാമ്പ കോള

ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയിൽ നിന്നും 2020 മെയ് മുതൽ  2880 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. 2020 ഏപ്രിലിൽ 800 ജീവനക്കാരെയും, 2020 ജൂലൈയിൽ 350 പേരെയും, 2022 ഡിസംബറിൽ 250 പേരെയും, 2023 ത്തിന്റെ തുടക്കത്തിൽ 380 പേരെയും പിരിച്ചുവിട്ടു. മെയ് 20 മുതൽ സൊമാറ്റോ പിരിച്ചുവിട്ടത് 620 പേരെയാണ് . 2020 മെയിൽ  520 ജീവനക്കാരും 2022 നവംബറിൽ 100 പേരും കമ്പനിയിൽ നിന്നും പുറത്തായി.  
 

Latest Videos
Follow Us:
Download App:
  • android
  • ios