ഷോപ്പിങ് ഉത്സവങ്ങൾ അരങ്ങുതകർക്കുമ്പോൾ ഉപഭോക്താക്കൾക്ക് പ്രത്യേക മുന്നറിയിപ്പുമായി നാഷണൽ പേയ്മെന്റ് കോർപറേഷൻ

ഉത്സവ കാലം കൂടുതൽ സുരക്ഷിതമായി ആഘോഷിക്കാൻ ഉപഭോക്താക്കൾക്ക് വേണ്ടി ചില നിർദേശങ്ങളും എൻപിസിഐ നൽകിയിട്ടുണ്ട്.

National payment corporation of India issues guidelines to be followed by customers ongoing shopping season

മുംബൈ: ഉത്സവകാല ഷോപ്പിങിനിടെ സൈബർ തട്ടിപ്പുകൾ വലിയ തോതിൽ വ‍ർദ്ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി നാഷണൽ പേയ്‍മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ. ഷോപ്പിങ് തിരക്കുകൾക്കിടയിൽ സുരക്ഷാ നടപടികൾ അവഗണിക്കുകയും അതുവഴി വലിയ സാമ്പത്തിക നഷ്ടം മാനസിക പ്രയാസങ്ങളും ഉണ്ടാവുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്നാണ് അധികൃതരുടെ നിർദേശം. ഉത്സവ കാലം കൂടുതൽ സുരക്ഷിതമായി ആഘോഷിക്കാൻ ഉപഭോക്താക്കൾക്ക് വേണ്ടി ചില നിർദേശങ്ങളും എൻപിസിഐ നൽകിയിട്ടുണ്ട്.

പെട്ടെന്നുള്ള ഓഫറുകളും കിഴിവുകളും ഉൽപ്പന്നങ്ങൾ വാങ്ങാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കും. എന്നാൽ സാധനങ്ങൾ വാങ്ങാനുള്ള തിരക്കിൽ അത് വിൽക്കുന്ന പ്ലാറ്റഫോമിന്റെ വിശ്വാസ്യതയെ പലപ്പോഴും അവഗണിക്കുകയും ചെയ്യും. പരിചയമില്ലാത്ത കച്ചവടക്കാരിൽ നിന്നും വെബസൈറ്റുകളിൾ നിന്നും ഉത്പന്നങ്ങൾ വാങ്ങുന്നതിന് മുൻപ് മതിയായ അന്വേഷണം നടത്തണം. പേയ്മെന്റുകളിൽ ജാഗ്രത പാലിക്കണം. ഓഫറുകൾക്കായി വെബ്സൈറ്റുകളിൽ സൈൻ അപ്പ് ചെയ്യുമ്പോൾ അമിതമായി വ്യക്തിഗത വിവരങ്ങൾ കൈമാറരുത്. ഇത് ഡാറ്റ മോഷണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നാണ് മറ്റൊരു മുന്നറിയിപ്പ്.

സാമ്പത്തിക വിവരങ്ങൾ ഹാക്കർമാർക്ക് അനായാസം ലഭിക്കാൻ സാധ്യതയുള്ളതിനാൽ ഷോപ്പിങ് മാളുകളിലും മറ്റുമുള്ള സുരക്ഷിതമല്ലാത്ത ഓപ്പൺ വൈ-ഫൈ നെറ്റ്‍വർക്കുകൾ ഉപയോഗിക്കരുത്. ഉത്സവ കാലത്ത് വലിയ രീതിയിൽ സാധനങ്ങൾ ഓർഡർ ചെയ്യുമ്പോൾ ഫിഷിംഗ് തട്ടിപ്പുകൾക്കുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് നിർബന്ധമായും രണ്ട് തവണ പരിശോധിക്കണം. ഏത് തരം അക്കൗണ്ടുകൾക്കും എളുപ്പമുള്ളതോ ഡിഫോൾട്ടായി വരുന്നതോ ആയ പാസ്‍വേഡുകൾ ഉപയോഗിക്കരുത്. ഹാക്കർമാരിൽ നിന്നും രക്ഷ തേടുന്നതിനായി ഓരോ അക്കൗണ്ടിനും ശക്തമായതും വ്യത്യസ്തവുമായ പാസ്‍വേഡുകൾ ഉപയോഗിക്കണമെന്നാണ് നാഷണൽ പേയ്‍മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ നൽകിയിരിക്കുന്ന നിർദേശം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios