8.4 ലക്ഷം കോടിയുടെ ഫ്രഞ്ച് ഫാഷൻ ബ്രാൻഡിനെ നോട്ടമിട്ട് മുകേഷ് അംബാനി; മകൾക്ക് വേണ്ടിയോ?
നിരവധി അന്താരാഷ്ട്ര ബ്രാൻഡുകൾ ഇന്ത്യയിലേക്ക് എത്തിയത് റിലയൻസിന്റെ കൈ പിടിച്ചാണ്. ജിയോ വേൾഡ് പ്ലാസ ആരംഭിച്ചതോടുകൂടി എല്ലാ ബ്രാൻഡുകളും ഒരു കുടക്കീഴിൽ ലഭിക്കുമെന്നായി.
നവംബർ ആദ്യമാണ് മുംബൈയിലെ ബികെസിയിൽ രാജ്യത്തെ ഏറ്റവും വലിയ ആഡംബര മാളുമായി മുകേഷ് അംബാനി എത്തിയത്. രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനി കഴിഞ്ഞ രണ്ട് വർഷങ്ങളായി നിരവധി യൂറോപ്യൻ, അമേരിക്കൻ ബ്രാൻഡുകളുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര ബ്രാൻഡുകൾ ഇന്ത്യയിലേക്ക് എത്തിയത് റിലയൻസിന്റെ കൈ പിടിച്ചാണ്. ജിയോ വേൾഡ് പ്ലാസ ആരംഭിച്ചതോടുകൂടി എല്ലാ ബ്രാൻഡുകളും ഒരു കുടക്കീഴിൽ ലഭിക്കുമെന്നായി.
ഇപ്പോഴിതാ മുകേഷ് അംബാനിയും മകൾ ഇഷ അംബാനിയും ഫ്രഞ്ച് ഫാഷൻ ലേബലുകളായ സാന്ദ്രോ, മജേ എന്നിവയുടെ ഉടമസ്ഥതയിലുള്ള ഫാഷൻ ഗ്രൂപ്പായ എസ്എംസിപിയുമായി ഒരു വലിയ കരാറിൽ ഒപ്പുവച്ചു. ഇഷാ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയിലിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് ബ്രാൻഡ്സിനൊപ്പം എസ്എംസിപി താമസിയാതെ ജിയോ വേൾഡ് പ്ലാസ മാളിൽ അതിന്റെ സ്റ്റോറുകൾ തുറക്കും. നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ, ജിയോ വേൾഡ് കൺവെൻഷൻ സെന്റർ, ജിയോ വേൾഡ് ഗാർഡൻ എന്നിവയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്.
ALSO READ: 'നൂറ്റാണ്ടിന്റെ കല്യാണം'; ലോകത്തിലെ ഏറ്റവും ചെലവേറിയ വിവാഹം ഇതാണ്
ഇന്ത്യയിൽ ധാരാളം ലക്ഷ്വറി ഫാഷൻ ബ്രാൻഡുകൾ ഇല്ല, അതിനാൽ വിപണിയിലേക്ക് കടന്നുവരാൻ കഴിയുന്ന ഏറ്റവും ബെസ്ററ് ടൈം ആണ് ഇതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു എന്ന് എസ്എംസിപി സിഇഒ ഇസബെല്ലെ ഗുയ്‌ചോട്ട് പറഞ്ഞു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എസ്എംസിപി ബ്രാൻഡുകൾ വിൽക്കുന്ന പത്തോളം സ്റ്റോറുകൾ തുറക്കാൻ റിലയൻസ് പദ്ധതിയിടുന്നു.
കഴിഞ്ഞ വര്ഷം തലമുറ മാറ്റം പ്രഖ്യാപിച്ചപ്പോൾ മുകേഷ് അംബാനിയാണ് ഇഷ അംബാനിയെ റിലയൻസ് റീട്ടെയിലിന്റെ നേതൃത്വ നിരയിലേക്ക് തിരഞ്ഞെടുത്തത്. മ്മി ചൂ, ജോർജിയോ അർമാനി, ഹ്യൂഗോ ബോസ്, വെർസേസ്, മൈക്കൽ കോർസ്, ബ്രൂക്സ് ബ്രദേഴ്സ്, അർമാനി എക്സ്ചേഞ്ച്, ബർബെറി തുടങ്ങി നിരവധി ആഗോള ബ്രാൻഡുകൾ റിലയൻസ് റീട്ടെയിൽ പങ്കാളിയായിട്ടുണ്ട്.
ALSO READ: 15,000 രൂപയ്ക്ക് ലാപ്ടോപ്പ്; വില കുറച്ച് വിപണി പിടിക്കാൻ മുകേഷ് അംബാനി