കോകിലാബെൻ അംബാനിയുടെ ജന്മദിനാഘോഷം ഗംഭീരമാക്കി കുടുംബം; സ്വർണ ലക്ഷ്മി വിഗ്രഹം മുതൽ സർപ്രൈസുകൾ ഇതൊക്കെ

ആഡംബര സാമ്രാജ്യം കെട്ടിപ്പടുത്തിട്ടും, എളിമയുള്ള ജീവിതം നയിക്കുന്നതിൽ നിന്ന് കോകിലാബെൻ ഒരിക്കലും വ്യതിചലിച്ചില്ല. ധീരുഭായ് അംബാനിയുടെ മരണശേഷം മക്കളായ അനിലും മുകേഷും തമ്മിലുള്ള സ്വത്ത് തർക്കത്തിൽ ഒത്തുതീർപ്പിന് മധ്യസ്ഥത വഹിച്ചത് കോകിലാബെൻ അംബാനിയാണ്

Mukesh Ambani's sisters host grand birthday party for their mother Kokilaben Ambani

ന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനി, ആഡംബരം ആഘോഷങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിൽ പ്രശസ്തനാണ്. അംബാനി കുടുംബത്തിൽ തന്നെ ആഘോഷങ്ങൾക്ക് ഒട്ടും കുറവുണ്ടാകാറില്ല. അങ്ങനെയൊരു ആഘോഷമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇത്തവണ അത് സംഘടിപ്പിച്ചിരിക്കുന്നത് അംബാനി സഹോദരിമാരാണ്. ധിരുഭായ് അംബാനിയുടെ പെൺമക്കളായ നീന കോത്താരിയും ദീപ്തി സൽഗോക്കറും. എന്താണ് വിശേഷമെന്നല്ലേ.. ധിരുഭായ് അംബാനിയുടെ ഭാര്യ കോകിലാബെൻ അംബാനിയുടെ 90-ാം ജന്മദിനമാണ്. 

ധീരുഭായ് അംബാനിയുടെ ഭാര്യ, കോകിലാബെൻ അംബാനി ഒരു സൂപ്പർ വുമൺ ആണ്, 80-കളുടെ അവസാനത്തിൽ ധീരുഭായ് അംബാനിക്കൊപ്പം എല്ലാ പ്രതിബദ്ധങ്ങളും നേരീട്ട് അവർ ജീവിച്ചു. മുകേഷ് അംബാനി, അനിൽ അംബാനി, നീന കോത്താരി, ദീപ്തി സൽഗോക്കർ എന്നിവർക്ക് അവർ വഴികാട്ടിയാണെന്നത് നിഷേധിക്കാനാവില്ല.

1955-ൽ ആണ്  ധീരുഭായിയും കോകിലാബെനും വിവാഹിതരായത്, ധീരുഭായ് അംബാനിയുടെയും കോകിലാബെന്നിൻ്റെയും പ്രണയകഥ പ്രശസ്തമാണ്. 2002-ൽ ധീരുഭായിയുടെ മരണം വരെ അവർ ഒരുമിച്ചായിരുന്നു. ഒരു ആഡംബര സാമ്രാജ്യം കെട്ടിപ്പടുത്തിട്ടും, എളിമയുള്ള ജീവിതം നയിക്കുന്നതിൽ നിന്ന് കോകിലാബെൻ ഒരിക്കലും വ്യതിചലിച്ചില്ല. ധീരുഭായ് അംബാനിയുടെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനൊപ്പം, ധീരുഭായ് അംബാനിയുടെ മരണശേഷം മക്കളായ അനിലും മുകേഷും തമ്മിലുള്ള സ്വത്ത് തർക്കത്തിൽ ഒത്തുതീർപ്പിന്  മധ്യസ്ഥത വഹിച്ചത് കോകിലാബെൻ അംബാനിയാണ്

പിങ്ക് നിറത്തിലുള്ള തീം ആണ് അംബാനി സഹോദരിമാർ അമ്മയുടെ പിറന്നാൾ ആഘോഷങ്ങൾക്കായി തെരഞ്ഞെടുത്തത്. കണ്ണിന് കാണാൻ കഴിയുന്നിടത്തോളം എല്ലാം പിങ്ക് നിറമായിരുന്നു എന്ന് വേണം പറയാൻ. അംബാനി ഫാൻ പേജ് പങ്കിട്ട ചിത്രങ്ങളിലൊന്നിൽ, കോകിലാബെൻ അംബാനി തൻ്റെ പെൺമക്കളോടൊപ്പം വേദിയിലേക്ക് എത്തുന്നത് കാണാം. ജന്മദിനത്തിൽ, ഓറഞ്ച് നിറത്തിലുള്ള സാരിയാണ് അവർ ധരിച്ചിരുന്നത്, 

Mukesh Ambani's sisters host grand birthday party for their mother Kokilaben Ambani

ഒരു വലിയ മേശ നിറയെ മധുര പലഹാരങ്ങൾ കൊണ്ട് നിറച്ചിരുന്നു. ബ്രൗണികളും ചോക്ലേറ്റുകളും മധുരപലഹാരങ്ങളും ഉൾപ്പെടെ എല്ലാം പിങ്ക് മയമായിരുന്നു. കൂടാതെ ഏറ്റവും ആകർഷണീയമായത്  പ്രവേശന കവാടത്തിൽ സ്ഥാപിച്ച ഒരു വലിയ സ്വർണ്ണ ലക്ഷ്മി പ്രതിമയാണ്. പിങ്ക് നിറത്തിലുള്ള സാരിയാണ് ഈ പ്രതിമയെ അണിയിച്ചത്. 

അനിൽ അംബാനിയുടെ ഭാര്യ ടിന അംബാനിയും പിങ്ക് നിറത്തിലുള്ള സാരി അണിഞ്ഞാണ് പിറന്നാൾ ആഘോഷത്തിന് എത്തിയത്. കോകിലാബെൻ അംബാനിക്കൊപ്പം നിൽക്കുന്ന മനോഹരമായ ഫോട്ടോ  ടീന അംബാനി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios