68,000 കോടി വിലമതിക്കുന്ന കമ്പനി മുതലാളി; അറിയാം, ആര്‍ക്കും അധികം അറിയാത്ത അംബാനിയുടെ സഹോദരിയെ.!

ആഗോളതലത്തിൽ പ്രശസ്തരാണ് അംബാനി കുടുംബം. എന്നാൽ മുകേഷ് അംബാനിയുടെ സഹോദരിയെ കുറിച്ച് ആർക്കും അത്ര അറിവില്ല. ധീരുഭായ് അംബാനിയുടെ മകളെ അറിയാം 
 

Mukesh Ambani's lesser-known sister Nina Kothari apk

അംബാനി കുടുംബത്തെ അറിയാത്തവർ വിരളമാണ്. ആഗോളതലത്തിൽ പ്രശസ്തരാണ് അംബാനി കുടുംബം. വ്യവസായ പ്രമുഖൻ ധീരുഭായ് അംബാനിയെയും മക്കളായ മുകേഷ് അംബാനിയെയും അനിൽ അംബാനിയെയും ഏവർക്കും അറിയാമെങ്കിലും. ഇവരുടെ സഹോദരിമാരെ കുറിച്ച് ആർക്കും അത്ര അറിവില്ല.  മുകേഷ് അംബാനിയുടെയും അനിൽ അംബാനിയുടെയും  രണ്ട് സഹോദരിമാർ എല്ലായ്‌പ്പോഴും മാധ്യമ ശ്രദ്ധയിൽ നിന്ന് വിട്ടുനിൽക്കുന്നു. നീന കോത്താരിയെയും ദീപ്തി സൽഗോക്കറെയും കുറിച്ച് വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അറിയൂ.

ആരാണ് ധീരുഭായ് അംബാനിയുടെ മകളായ നീന കോത്താരി?  

അന്തരിച്ച വ്യവസായ പ്രമുഖൻ ധീരുഭായ് അംബാനിയുടെ മകളും ഇന്ത്യൻ സംരംഭകയുമാണ് നീന കോത്താരി. നീന കോത്താരി 2003 ൽ ജാവഗ്രീൻ എന്ന പേരിൽ ഒരു കോഫി, ഫുഡ് ചെയിൻ സ്ഥാപിച്ചു. ബിസിനസുകാരനായ ഭദ്രശ്യാം കോത്താരിയെ 1986-ൽ വിവാഹം ചെയ്തു. ക്യാൻസർ ബാധിതനായ ശ്യാം കോത്താരി 2015-ൽ അന്തരിച്ചു. അർജുൻ കോത്താരി, നയൻതാര കോത്താരി എന്നിവരാണ്  ശ്യാം കോത്താരിയുടെയും  നീന കോത്താരിയുടെയും മക്കൾ.. 

ധീരുഭായ് അംബാനിയുടെ നാല് മക്കളിൽ ഒരാളാണെങ്കിലും നീന കോത്താരി റിലയൻസ് കമ്പനിയുടെ ഭാഗമല്ല. ഭർത്താവിന്റെ വിയോഗത്തിനുശേഷം നീന കോത്താരി അവരുടെ കുടുംബ ബിസിനസായ കോത്താരി ഷുഗേഴ്‌സിന്റെയും കെമിക്കൽസിന്റെയും ഉത്തരവാദിത്തം ഏറ്റെടുത്തു. 2015 ഏപ്രിൽ 8-ന് അവർ കമ്പനിയുടെ ചെയർപേഴ്‌സണായി നിയമിതയായി. കോർപ്പറേറ്റ് ഷെയർഹോൾഡിംഗ്സ് അനുസരിച്ച്, നീന ഭദ്രശ്യാം കോത്താരിക്കും കോത്താരി കെമിക്കൽസിലും കോത്താരി ഷുഗർ കമ്പനിയിലും നിക്ഷേപമുണ്ട്. അവർക്ക് 52.4 കോടിയുടെ ആസ്തിയുണ്ട്.
 

ALSO READ: ടാറ്റയുടെ ഒറ്റ തീരുമാനം, ഇന്ത്യയിൽ സൃഷ്ടിക്കപ്പെടുക 2 ലക്ഷം തൊഴിലവസരങ്ങൾ

Latest Videos
Follow Us:
Download App:
  • android
  • ios