സിംഗിൾ ആണോ! മാസം ഒന്നും രണ്ടുമല്ല 2,750 രൂപ അക്കൗണ്ടിലേക്കെത്തും, വമ്പൻ പദ്ധതി രാജ്യത്താകെ ചര്‍ച്ചയാകുന്നു
കൂടാതെ വിധവകളായ സ്ത്രീകൾക്കും ഭാര്യ മരിച്ചതിനു ശേഷം പുനർവിവാഹം കഴിക്കാത്ത പുരുഷന്മാർക്കും വേണ്ടിയും സമാനമായ പദ്ധതി
ഹരിയാന സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്
അവിവാഹിതരായ സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രതിമാസ ഹരിയാന സർക്കാർ പെൻഷൻ പ്രഖ്യാപിച്ചത് രാജ്യത്താകെ വലിയ ചര്‍ച്ചയാകുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ ഈ പദ്ധതി വലിയ ചര്‍ച്ചയായിരിക്കുകയാണ്. സംസ്ഥാനത്തെ 45 വയസിനും 60 വയസിനുമിടയിൽ പ്രായമുള്ള അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രതിമാസം 2,750 രൂപ പെൻഷൻ നൽകുമെന്നാണ് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പ്രഖ്യാപിച്ചത്. 1.80 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളർക്കാണ് പദ്ധതിയിൽ അംഗമാകാൻ കഴിയുക.
കൂടാതെ വിധവകളായ സ്ത്രീകൾക്കും ഭാര്യ മരിച്ചതിനു ശേഷം പുനർവിവാഹം കഴിക്കാത്ത പുരുഷന്മാർക്കും വേണ്ടിയും സമാനമായ പദ്ധതി
ഹരിയാന സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. മൂന്ന് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള 40 വയസിനും 60 വയസിനും ഇടയിൽ പ്രായമുള്ള വിധവകൾക്കും ഭാര്യ മരിച്ചതിനു ശേഷം പുനർവിവാഹം കഴിക്കാത്ത പുരുഷന്മാർക്കും പ്രതിമാസം 2,750 രൂപ ലഭിക്കുന്ന സർക്കാർ പദ്ധതിയിൽ അപേക്ഷിക്കാവുന്നതാണ്.
പുതിയ തീരുമാനം സംസ്ഥാന ഖജനാവിന് പ്രതിവർഷം 240 കോടി രൂപയുടെ അധിക ബാധ്യത വരുത്തും. എന്നാൽ, പ്രതിമാസ വരുമാനം ലഭ്യമായാൽ അവരുടെ വ്യക്തിപരമായ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുമെന്നും വരുമാനം വളരെ കുറവുള്ളവർക്ക് മാന്യമായ ജീവിതം നയിക്കാനുള്ള സഹായമാണ് സർക്കാർ പദ്ധതിയിലൂടെ ലഭ്യമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
60 വയസ് കഴിഞ്ഞാൽ ഈ ഗുണഭോക്താക്കൾക്ക് വാർധക്യ പെൻഷൻ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. അവിവാഹിതരായ 65,000 സ്ത്രീകളും പുരുഷന്മാരും, 5,687 വിധവകളും, നിർദ്ദിഷ്‌ട പ്രായപരിധിയിലും വരുമാന പരിധിയിലുമുണ്ടെന്ന് മുഖ്യമന്ത്രി ഖട്ടർ പറഞ്ഞു. 60 വയസിന് മുകളിൽ പ്രായമുള്ള വരുമാനം കുറഞ്ഞവർക്ക് സംസ്ഥാന സർക്കാർ നിലവിൽ പ്രതിമാസ പെൻഷൻ നൽകുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...