ചികത്സ ചെലവ് കൂടുന്നു; ആരോഗ്യമേഖലയിൽ വിലക്കയറ്റം കൂടുതൽ ഇന്ത്യയിൽ

ഇന്ത്യയിലെ  തൊഴിലാളികളിൽ 15 ശതമാനം പേർക്ക് മാത്രമേ അവരുടെ തൊഴിലുടമകളിൽ നിന്ന് ആരോഗ്യ ഇൻഷുറൻസ്  ലഭിക്കുന്നുള്ളൂ.

Medical inflation in India reaches alarming rate

രോഗ്യമേഖലയിൽ ഏഷ്യയിൽ  ഏറ്റവും ഉയർന്ന വിലക്കയറ്റം ഇന്ത്യയിലാണെന്ന് പഠന റിപ്പോർട്ട്. വിലക്കയറ്റത്തോത് 14 ശതമാനമായി ഉയർന്നെന്നും പഠനം പറയുന്നു. ഇൻഷുർടെക് കമ്പനിയായ പ്ലം ആണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തിറക്കിയിരിക്കുന്നത്. ആരോഗ്യസംരക്ഷണച്ചെലവുകളിലെ ഈ വർധന ആളുകളുടെ മേൽ വലിയ സാമ്പത്തിക ബാധ്യതയ്ക്ക് വഴിവച്ചിരിക്കുകയാണെന്നും പഠനം വ്യക്തമാക്കുന്നു. രാജ്യത്തെ 71 ശതമാനം പേരും അവരുടെ ആരോഗ്യ സംരക്ഷണ ചെലവുകൾ സ്വയം വഹിക്കുകയാണ്.  ഇന്ത്യയിലെ  തൊഴിലാളികളിൽ 15 ശതമാനം പേർക്ക് മാത്രമേ അവരുടെ തൊഴിലുടമകളിൽ നിന്ന് ആരോഗ്യ ഇൻഷുറൻസ്  ലഭിക്കുന്നുള്ളൂ.

ജീവൻ അപകടപ്പെടുത്തുന്ന രോഗങ്ങളുള്ളവർക്ക് പുതിയ ചികിത്സകൾ കണ്ടെത്തുന്നതിന് ധാരാളം പണം നിക്ഷേപിക്കപ്പെടുന്നു എന്നത് ഇന്ത്യയിലെ ചികിത്സാ ചെലവുകൾ വർദ്ധിക്കുന്നതിനുള്ള ഒരു പ്രധാന ഘടകമാണ്. കാൻസർ, അവയവ മാറ്റം മുതലായവക്കുള്ള ആധുനിക വൈദ്യചികിത്സകൾ  വികസിപ്പിച്ചെടുക്കുന്നത്  കൂടുതൽ ചെലവേറിയതാണ്.ഇതിനായി മുൻനിര ആശുപത്രികളിൽ ഉപയോഗിക്കുന്ന മിക്ക ഉപകരണങ്ങളും മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്, ഇത് ചികിത്സാ ചെലവ് വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്.
   
ഇന്ത്യയുടെ തൊഴിലാളികളുടെ എണ്ണം 2022-ൽ 522 ദശലക്ഷം പേരിൽ നിന്ന് 2030-ഓടെ 569 ദശലക്ഷമായി ഉയരുമെന്നതിനാൽ ഇവരിൽ 15 ശതമാനം പേർക്ക് മാത്രമേ തൊഴിലുടമകളിൽ നിന്ന് ആരോഗ്യ ഇൻഷുറൻസ് പിന്തുണ ലഭിക്കുന്നുള്ളൂവെന്നത് വെല്ലുവിളിയാണ്.വാർഷിക ആരോഗ്യ പരിശോധനകളും പതിവ് ഡോക്ടർ കൺസൾട്ടേഷനുകളും സംബന്ധിച്ച കണക്കുകൾ സംബന്ധിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഏകദേശം 59 ശതമാനം വ്യക്തികളും അവരുടെ വാർഷിക ചെക്കപ്പുകൾ ഒഴിവാക്കുന്നു, 90 ശതമാനം പേരും തുടർ പരിശോധനകൾ അവഗണിക്കുകയും ചെയ്യുന്നു
 

Latest Videos
Follow Us:
Download App:
  • android
  • ios