മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റിൽ ലഭിക്കുന്ന പലിശയ്ക്ക് നികുതി നൽകണോ? അറിയേണ്ടതെല്ലാം

സ്ത്രീകൾക്കായി ആരംഭിച്ച പുതിയ ചെറുകിട സമ്പാദ്യ പദ്ധതിയായ മഹിളാ സമ്മാന് സർട്ടിഫിക്കറ്റിലെ പലിശ വരുമാനത്തിന് നികുതിയുണ്ടോ?

Mahila Samman Savings Certificate tax free? apk

2023-24 കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച പ്രധാന നിക്ഷേപ പദ്ധതികളിലൊന്നായിരുന്നു മഹിളാ സമ്മാൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റ്. സ്ത്രീകൾക്കായി ആരംഭിച്ച പുതിയ ചെറുകിട സമ്പാദ്യ പദ്ധതിയായ എംഎസ്‌എസ്‌സി ഏപ്രിൽ മുതലാണ് നിലവിൽ വന്നത്. ഇപ്പോൾ 1.59 ലക്ഷം പോസ്റ്റ് ഓഫീസുകളിൽ എംഎസ്‌എസ്‌സി പദ്ധതി ലഭ്യമാണ്. മഹിളാ സമ്മാന് സർട്ടിഫിക്കറ്റിലെ പലിശ വരുമാനത്തിന് നികുതിയുണ്ടോ?

ആദായനികുതി നിയമത്തിന്റെ 80 സി പ്രകാരം മഹിളാ സമ്മാൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് സ്‌കീം നികുതി കിഴിവിന് അർഹമല്ല. സ്കീമിന് കീഴിൽ ലഭിക്കുന്ന പലിശയ്ക്ക് നികുതി ബാധകമാണ്. അതായത്, നികുതി ലാഭിക്കുന്ന സ്ഥിര നിക്ഷേപങ്ങളിൽ നിന്ന് വ്യത്യസ്തമായി, നിങ്ങൾക്ക് നികുതി ആനുകൂല്യങ്ങൾ ലഭിക്കില്ല. മഹിളാ സമ്മാന് സേവിംഗ്സ് സർട്ടിഫിക്കറ്റ് പലിശ വരുമാനം നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടില്ല. മൊത്തം പലിശ വരുമാനവും വ്യക്തിഗത നികുതി സ്ലാബുകളും അനുസരിച്ച് ടിഡിഎസ് കുറയ്ക്കും

ALSO READ: സ്പോട്ട് വിമാന നിരക്കുകൾ കുതിച്ചുയരുന്നു; ഗോ ഫസ്റ്റ് വിമാനങ്ങൾ റദ്ദാക്കിയതിൽ യാത്രക്കാർക്ക് തിരിച്ചടി

2 വർഷം കൊണ്ട് നിങ്ങൾക്ക് എത്ര രൂപ സമ്പാദിക്കാം

മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റിൽ 2 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കിൽ, നിക്ഷേപ തുക ത്രൈമാസ അടിസ്ഥാനത്തിൽ കണക്കാക്കപ്പെടും. ഇതോടെ  അന്തിമ മെച്യൂരിറ്റി മൂല്യം 2.32 ലക്ഷം രൂപയാകും.

മഹിളാ സമ്മാന് സേവിംഗ്സ് സർട്ടിഫിക്കറ്റ് എങ്ങനെ ആരംഭിക്കാം 

നിലവിൽ ഇത് പോസ്റ്റ് ഓഫീസിൽ മാത്രമേ ലഭ്യമാകൂ. അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദർശിച്ച് അക്കൗണ്ട് ഓപ്പണിംഗ് ഫോം, ആധാർ, പാൻ കാർഡ്, ഡെപ്പോസിറ്റ് തുക/ചെക്ക് എന്നിവ സഹിതം സമർപ്പിക്കുക.

ALSO READ: കാറിന് ഇൻഷുറൻസ് ഉണ്ടോ? പോളിസി ഓൺലൈനായി എടുക്കുന്നതിനെ 5 ഗുണങ്ങൾ

ഏറ്റവും കുറഞ്ഞ നിക്ഷേപം, കൂടിയ നിക്ഷേപം

മഹിളാ സമ്മാന് സേവിംഗ്സ് സർട്ടിഫിക്കറ്റ് സ്‌കീമിലെ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 1000 രൂപയും 100 ന്റെ ഗുണിതങ്ങളുമാണ്. പരമാവധി പരിധി ഓരോ അക്കൗണ്ടിനും 2 ലക്ഷം രൂപയാണ്.

പിൻവലിക്കൽ

അക്കൗണ്ട് തുറന്ന തീയതി മുതൽ ഒരു വർഷത്തിന് ശേഷം, അർഹതയുള്ള ബാലൻസിൻറെ 40% പിൻവലിക്കാം.

Latest Videos
Follow Us:
Download App:
  • android
  • ios